
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'അതിര്' എന്നാണ് സിനിമയുടെ പേര്. നവാഗതനായ ബേബി എം മൂലേൽ ആണ് അതിരിന്റെ സംവിധായകൻ. ധ്യാനിന്റെ സോഷ്യൽ മീഡിയ പേജ് വഴിയാണ് 'വേണേൽ ഒന്ന് ചാടിക്കടക്കാം..' എന്ന ടാഗ് ലൈനോടുകൂടിയ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്.
വനാതിർത്തിയിൽ ഉള്ള ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ധ്യാൻ ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായൊരു കഥാപാത്രത്തെയാണ് ചിത്രത്തിൽ താരം അവതരിപ്പിക്കുക എന്നാണ് വിവരം. ആൽവിൻ ഡ്രീം പ്രൊഡക്ഷൻ ടീം നൈൻ പ്രൊഡക്ഷൻ എന്നിവയുടെ ബാനറിൽ സിസിൽ അജേഷ് നിർമ്മല ബിനുമാമ്പള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ധ്യാൻ ശ്രീനിവാസനു പുറമേ ചൈതന്യ പ്രകാശ്, സുധീർ പറവൂർ, ബിനു അടിമാലി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അൽത്താഫ് എം.എ-അജിത്ത് പി സുരേഷ് എന്നിവർ ചേർന്നാണ് അതിരിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
വിനോദ് കെ ശരവണൻ ഛായഗ്രഹണവും നിഖിൽ വേണു എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. സംഗീതം- കമൽ പ്രശാന്ത്, പശ്ചാത്തല സംഗീതം- സാമുവൽ എബി, അസോസിയേറ്റ് ഡയറക്ടർ- ശ്യാം ശീതൾ, കലാസംവിധാനം- സുബൈർപങ്ങ്, വസ്ത്രാലങ്കാരം- ഇല, ചമയം- ലിബിൻ മോഹൻ, സൗണ്ട് ഡിസൈൻ- ധനുഷ് നയനാർ, പ്രൊഡക്ഷൻ കൺട്രോളർ- റെനിദിവാകർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അതുൽ കുഡുംബാടൻ, പ്രൊജക്റ്റ് ഡിസൈനർ- അനീഷ് ആലപ്പാട്ട്, സ്റ്റിൽസ്- വിൻസെന്റ് സേവ്യർ, പി ആർ ഒ & മാർക്കറ്റിങ്ങ്- വൈശാഖ് സി വടക്കേവീട്. പോസ്റ്റർ ഡിസൈൻ- മനു ഡാവിഞ്ചി. ശ്രീനിവാസന് ഒപ്പമുള്ള പുതിയ സിനിമയും ധ്യാനിന്‍റേതായി പ്രഖ്യാപിച്ചിട്ടുണ്ട്. അപ് കൈസേ ഹോ എന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നതും ധ്യാന്‍ തന്നെയാണ്.
ഇതും ഒരു ഒന്നൊന്നര വരവാകും; 'യുവർ ഹിസ്റ്ററി സേയ്സ് ദാറ്റ്' ; 'ക്രിസ്റ്റഫർ' ടീസർ എത്തി
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ