
കൊച്ചി: സംവിധായകന്‍ ഷാഫിയെ അനുസ്മരിച്ച് നടന്‍ ദിലീപ്. സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പിലാണ് തന്‍റെ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍റെ അകാലവിയോഗത്തില്‍ ദിലീപ് അനുശോചനം രേഖപ്പെടുത്തിയത്. ഞങ്ങൾ ഇരുവരും സഹകരിക്കുന്ന പുതിയ ചിത്രത്തിന്റെ ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഈ വേർപാട് എന്നും ദിലീപ് പറയുന്നു.
ദിലീപിന്‍റെ കുറിപ്പ് ഇങ്ങനെ
പ്രിയപ്പെട്ട ഷാഫി പോയി.....
ഞാൻ നായകനായി അഭിനയിച്ച മൂന്ന് ചിത്രങ്ങളുടെ, 3 സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ. എന്നാൽ അതിനപ്പുറമാണ് ഞങ്ങൾക്കിടയിലെ ബന്ധം, റാഫിയുടെ സഹോദരൻ എന്ന നിലയിലും, റാഫി മെക്കാട്ടിന്റെ സഹ സംവിധായകൻ എന്ന നിലയിലും, അതിനെല്ലാം ഉപരി ഒരു സഹോദരന്റെ സ്ഥാനത്തായിരുന്നു ഷാഫിയുടെ സ്ഥാനം. കൂടുതൽ എഴുതുവാൻ കഴിയുന്നില്ല. ഞങ്ങൾ ഇരുവരും സഹകരിക്കുന്ന പുതിയ ചിത്രത്തിന്റെ ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഈ വേർപാട്...
പ്രിയ സഹപ്രവർത്തകന്റെ, സുഹൃത്തിന്റെ, സഹോദരന്റെ വേർപാടിൽ കണ്ണീർ പൂക്കൾ.
ഷാഫിയുടെ രണ്ടാമത്തെ ചിത്രമായ കല്ല്യാണരാമനിലെ നായകനായിരുന്നു ദിലീപ്. പിന്നീട് മേരിക്കുണ്ടൊരു കുഞ്ഞാട്, ടു കണ്‍ട്രീസ് എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചു. ഈ മൂന്ന് ചിത്രങ്ങളും വന്‍ വിജയങ്ങളായിരുന്നു. കല്ല്യാണ രാമനും, മേരിക്കുണ്ടൊര് കുഞ്ഞാടും എഴുതിയ ബെന്നി പി നയരമ്പലമായിരുന്നു. ടു കണ്‍ട്രീസ് എഴുതിയ റാഫി ആയിരുന്നു.
ജനപ്രിയ സിനിമകളിലൂടെ മലയാളിയെ ചിരിപ്പിച്ച ഷാഫി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12.25 ഓടെ ആയിരുന്നു അന്തരിച്ചത്.രാവിലെ 10 മുതൽ കലൂർ മണപ്പാട്ടി പറമ്പിലെ ബാങ്ക് ഹോളിൽ പൊതു ദർശനത്തിന് വയ്ക്കും. സംസ്കാരം വൈകിട്ട് നാല് മണിക്ക് കലൂർ കറുകപ്പള്ളി ജുമ മസ്ജിദ് ഖബരിസ്ഥാനിൽ നടക്കും. തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം കഴിഞ്ഞ 7 ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. ഉദരരോഗങ്ങളും അലട്ടിയിരുന്നു.
'ഒരു സീന്‍ കണ്ട ചേട്ടന്‍ തീരുമാനിച്ചു, അടുത്ത തിരക്കഥ അനിയന്': ഷാഫിയെന്ന സംവിധായകന്‍ പിറന്ന ആ സംഭവം
സംവിധായകൻ ഷാഫി അന്തരിച്ചു; ജനപ്രിയ സിനിമകളിലൂടെ മലയാളിയുടെ മനം കവര്‍ന്ന കലാകാരന് വിട