മലയാള സിനിമയിലെ പ്രശസ്ത സംവിധായകന്‍ ഷാഫി അന്തരിച്ചു. കല്യാണരാമൻ, ചട്ടമ്പിനാട്, മായാവി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ്.
കൊച്ചി: മലയാള ചലച്ചിത്ര ലോകത്തെ ഞെട്ടിച്ച വാര്‍ത്തയാണ് കഴിഞ്ഞ രാത്രി വൈകി എത്തിയത്. മലയാള സിനിമയിലെ ഹിറ്റ് മേക്കറായ സംവിധായകന്‍ ഷാഫി വിടവാങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12.25 ഓടെ ആയിരുന്നു അന്ത്യം.
കല്യാണരാമൻ, ചട്ടമ്പിനാട്, മായാവി, തൊമ്മനും മക്കളും തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച കലാകാരനാണ് വിടവാങ്ങുന്നത്. വൺ മാൻ ഷോ ആണ് ആദ്യ ചിത്രം. സഹോദരന്‍ റാഫിയും മെക്കാര്‍ട്ടിനും മലയാള സിനിമയില്‍ തിരക്കഥകൃത്തുക്കളും, പിന്നീട് വിജയ സംവിധായകരും മാറിയതിന്‍റെ ചുവട് പിടിച്ചാണ് ഷാഫിയും സിനിമയിലേക്ക് എത്തിയത്.
കൊച്ചിന്‍ ഹനീഫ്, സംവിധായകന്‍ സിദ്ദിഖ് എന്നിവരുമായി ബന്ധുത്വമുള്ള ഒരു കലാകുടുംബം തന്നെയായിരുന്നു ഷാഫിയുടെത്. എന്നാല്‍ ജീവിത പ്രയാസങ്ങളാല്‍ ആദ്യഘട്ടത്തില്‍ ഒരു ബാഗ് കമ്പനി നടത്തിയിരുന്നു റാഫിയും ഷാഫിയും പിന്നീട് സിനിമയില്‍ കാലം തെളിഞ്ഞപ്പോള്‍ റാഫി മെക്കാര്‍ട്ടിനൊപ്പം തിരക്കഥകൃത്തായും പിന്നീട് സംവിധായകനായും തിളങ്ങി.
സംവിധാന സഹായി ആയിട്ടായിരുന്നു ഷാഫി സിനിമ രംഗത്തേക്ക് എത്തിയത്. രാജസേനന്‍, സിദ്ദിഖ്, റാഫി മെക്കാര്‍ട്ടിന്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. 'ആദ്യത്തെ കണ്‍മണി, ദില്ലിവാല രാജകുമാരന്‍, ഹിറ്റ്ലര്‍, ഫ്രണ്ട്സ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ സഹ സംവിധായകനായിരുന്നു ഷാഫി. സിനിമയില്‍ സംവിധാന സഹായിയായി വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ സംവിധാനം ചെയ്യാം എന്നഘട്ടത്തില്‍ റാഫി മെക്കാര്‍ട്ടിന്‍റെ സ്ക്രിപ്റ്റില്‍ ഒരു ചിത്രം എന്നതായിരുന്നു ഷാഫിയുടെ ആഗ്രഹം എന്നാല്‍ ചേട്ടനോട് ചോദിക്കാന്‍ മടി.
അതിനിടെയാണ് റാഫി മെക്കാര്‍ട്ടിന്‍റെ തെങ്കാശിപട്ടണം ഷൂട്ട് നടക്കുന്നത്. അതിലെ ദീലിപ് കാവ്യ രംഗം റാഫി മെക്കാര്‍ട്ടിന്‍റെ അസാന്നിധ്യത്തില്‍ ഷൂട്ട് ചെയ്തത് ഷാഫിയായിരുന്നു. ഈ രംഗം എഡിറ്റിംഗ് ടേബിളില്‍ കണ്ട റാഫി അടുത്ത ചിത്രം അനിയനായ ഷാഫിക്ക് വേണ്ടി എഴുതും എന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് വണ്‍ മാന്‍ ഷോ പിറക്കുന്നത്.
തുടര്‍ന്ന് ഇവര്‍ ഹിറ്റ് കോംബോയായി മുന്നോട്ട് പോവുകയായിരുന്നു. ഷാഫിയുടെ ഹിറ്റ് ചിത്രങ്ങളുടെ രചനകള്‍ റാഫി മെക്കാര്‍ട്ടിനും ബെന്നി പി നയരമ്പലവുമാണ് നിര്‍വഹിച്ചിട്ടുള്ളത്.
മണവാളന്‍ മുതല്‍ ദശമൂലം ദാമു വരെ; നായകന്മാരേക്കാള്‍ ആഘോഷിക്കപ്പെട്ട ചിരിക്കഥാപാത്രങ്ങള്‍
അരങ്ങേറ്റം മുതല്‍ 6 സിനിമകള്‍ ബമ്പര്‍ ഹിറ്റ്; ബോക്സ് ഓഫീസില്‍ മജീഷ്യന്‍ ആയിരുന്ന ഷാഫി
