ദിലീപിന്റെ 147ാമത് ചിത്രം, ഒരുങ്ങിയത് വൻ കാൻവാസിൽ, നായികയായി തമന്ന, 'ബാന്ദ്ര' റിലീസ് തിയതി

Published : Oct 27, 2023, 10:21 AM IST
ദിലീപിന്റെ 147ാമത് ചിത്രം, ഒരുങ്ങിയത് വൻ കാൻവാസിൽ, നായികയായി തമന്ന, 'ബാന്ദ്ര' റിലീസ് തിയതി

Synopsis

തമന്നയുടെ ആദ്യ മലയാള സിനിമ. 

ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ബാന്ദ്രയുട റിലീസ് തിതി പുറത്തുവിട്ടു. ചിത്രം നവംബർ 10ന് തിയറ്ററുകളിൽ എത്തും. ദിലീപിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ബാന്ദ്രയുടെ റിലീസ് വിവരം പങ്കുവച്ചിരിക്കുന്നത്. റിലീസ് അപ്ഡേറ്റിനൊപ്പം പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. 

അരുൺ ​ഗോപി സംവിധാനം ചെയ്ത ചിത്രമാണ് ബാന്ദ്ര. രാമ ലീല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അരുൺ ​ഗോപിയും ദിലീപും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. തമന്നയാണ് ബാന്ദ്രയിൽ ​നായികയായി എത്തുന്നത്. തമന്നയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. ആലൻ അലക്സാണ്ടർ ഡൊമനിക് എന്നാണ് ദിലീപ് കഥാപാത്രത്തിന്റെ പേര്. 

ദിലീപ്, തമന്ന എന്നിവർക്ക് പുറമെ ദിനോ മോറിയ, ലെന, രാജ്‍വീര്‍ അങ്കൂര്‍ സിംഗ്, ധാരാ സിംഗ് ഖുറാന, അമിത് തിവാരി എന്നിവരും ബാന്ദ്രയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വൻ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയകൃഷ്ണയാണ്. വിനായക അജിത്ത് ആണ് നിർമാണം. 

സംഗീതം - സാം സി എസ്, എഡിറ്റിംഗ് - വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ദീപക് പരമേശ്വരൻ, കലാസംവിധാനം - സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ - രംഗനാഥ് രവി, വസ്ത്രാലങ്കാരം - പ്രവീണ്‍ വര്‍മ്മ. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ മൂന്ന് പേർ ചേർന്നാണ് സംഘട്ടനങ്ങൾ ഒരുക്കുന്നത്. ദിനേശ് മാസ്റ്റർ, പ്രസന്ന മാസ്റ്റർ എന്നിവരാണ് ഡാൻസ് കൊറിയോഗ്രാഫേഴ്‌സ്. അൻബറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫർമാർ. അഹമ്മദാബാദ്, സിദ്ധാപൂർ, രാജ്കോട്ട്, ഘോണ്ടൽ, ജയ്പൂർ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. പി ആർ ഒ - ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

എൺപതുകളുടെ ലുക്കിൽ ദിലീപ്; പിറന്നാൾ ദിനത്തിൽ 'തങ്കമണി' സെക്കന്റ് ലുക്ക്

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
click me!

Recommended Stories

ഐഎഫ്എഫ്കെ 2025: ആദ്യ ഡെലി​ഗേറ്റ് ആവാന്‍ ലിജോമോള്‍, മേളയില്‍ 206 ചിത്രങ്ങള്‍
ബജറ്റ് 4000 കോടി! തെന്നിന്ത്യയില്‍ വന്‍ കോണ്ടെന്‍റ് ക്രിയേഷന് ജിയോ ഹോട്ട്സ്റ്റാര്‍