Asianet News MalayalamAsianet News Malayalam

എൺപതുകളുടെ ലുക്കിൽ ദിലീപ്; പിറന്നാൾ ദിനത്തിൽ 'തങ്കമണി' സെക്കന്റ് ലുക്ക്

കേരളത്തെ പിടിച്ചു കുലുക്കിയ 'തങ്കമണി' സംഭവത്തെ ആസ്പദമാക്കിയാണ് ദിലീപ് ചിത്രം ഒരുങ്ങുന്നത്.

dileep movie thankamani second look out now nrn
Author
First Published Oct 27, 2023, 9:50 AM IST

ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'തങ്കമണി'യുടെ സെക്കന്റ് ലുക്ക് പുറത്ത്. ദിലീപിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. എൺപതുകളുടെ ലുക്കിൽ കൂളിം​ഗ് ​ഗ്ലാസ് വച്ച് സ്മാർട്ടായി നിൽക്കുന്ന ദിലീപിനെ പോസ്റ്ററിൽ കാണാം. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാരായി എത്തുന്നത്.

കേരളത്തെ പിടിച്ചു കുലുക്കിയ 'തങ്കമണി' സംഭവത്തെ ആസ്പദമാക്കിയാണ് ദിലീപ് ചിത്രം ഒരുങ്ങുന്നത്. രതീഷ് രഘുനന്ദൻ ആണ് സംവിധാനം. അജ്മൽ അമീർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി,സന്തോഷ് കീഴാറ്റൂർ, തൊമ്മൻ മാങ്കുവ, രമ്യ പണിക്കർ, മുക്ത, ശിവകാമി എന്നിവരും, കൃടാതെ തമിഴ് താരങ്ങളായ ജോൺ വിജയ്, സംമ്പത് റാം എന്നിവരുൾപ്പെടെ ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. 

 ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്. ഛായാഗ്രഹണം- മനോജ് പിള്ള, എഡിറ്റർ- ശ്യാം ശശിധരൻ, സംഗീതം- വില്യം ഫ്രാൻസിസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- സുജിത് ജെ നായർ, സൗണ്ട് ഡിസൈനർ- ഗണേഷ് മാരാർ, മിക്സിംഗ്- ശ്രീജേഷ് നായർ, കലാസംവിധാനം- മനു ജഗത്, മേക്കപ്പ്- റോഷൻ, കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ, സ്റ്റണ്ട്- രാജശേഖർ, സ്റ്റൺ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി, ഗാനരചന- ബി ടി അനിൽ കുമാർ, പ്രോജക്ട് ഡിസൈനർ- സജിത് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ- മോഹൻ 'അമൃത', പ്രോജക്ട് ഹെഡ്- സുമിത്ത് ബി പി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-മനേഷ് ബാലകൃഷ്ണൻ, വിഎഫ്എക്സ്-എഗ്ഗ് വൈറ്റ്, സ്റ്റിൽസ്- ശാലു പേയാട്, ഡിസൈൻ- അഡ്സോഫ്ആഡ്സ്, ഡിജിറ്റൽ പ്രൊമോഷൻസ്- ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, മാർക്കറ്റിംഗ്, & വിതരണം-ഡ്രീം ബിഗ് ഫിലിംസ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

വിജയത്തുടർച്ചയ്ക്ക് മമ്മൂട്ടി, 'ഭ്രമയു​ഗം' റിലീസ് അപ്ഡേറ്റ്, 'വാലിബനും' ജനുവരി റിലീസ്

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Follow Us:
Download App:
  • android
  • ios