മാസ് മോഡിൽ ദിലീപ്; 'ബാന്ദ്ര' വമ്പൻ അപ്ഡേറ്റെത്തി

Published : Apr 15, 2023, 06:17 PM IST
മാസ് മോഡിൽ ദിലീപ്; 'ബാന്ദ്ര' വമ്പൻ അപ്ഡേറ്റെത്തി

Synopsis

ബാന്ദ്രയിൽ ദിലീപിന്റെ നായികയായി എത്തുന്നത് തമന്നയാണ്.  

സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിലീപ് ചിത്രമാണ് 'ബാന്ദ്ര'. രാമ ലീല എന്ന ഹിറ്റ് ചിത്രത്തിന് പിന്നാലെ അരുൺ ​ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രത്തിന്റേതായി പുറത്തുവന്ന പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം തന്നെ ശ്രദ്ധനേടിയിരുന്നു. അടുത്തിടെ ഷൂട്ടിം​ഗ് അവസാനിച്ച ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് ദിലീപ് ഇപ്പോൾ. 

ബാന്ദ്രയുടെ ടീസർ ഈദ് ദിനത്തിൽ റിലീസ് ചെയ്യുമെന്നാണ് ദിലീപ് അറിയിച്ചിരിക്കുന്നത്. വിഷു ആശംസകൾക്കൊപ്പം പങ്കുവച്ച ചിത്രത്തിന്റെ പോസ്റ്ററിനൊപ്പം ആണ് ഇക്കാര്യം താരം അറിയിച്ചിരിക്കുന്നത്. സൺ ​ഗ്ലാസ് വച്ച് മാസ് മോഡിൽ‌ നിൽക്കുന്ന ദിലീപിനെ പോസ്റ്ററിൽ കാണാം. 

ബാന്ദ്രയിൽ ദിലീപിന്റെ നായികയായി എത്തുന്നത് തമന്നയാണ്.  അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറില്‍ വിനായക അജിത്ത് ആണ് ബാന്ദ്രയുടെ നിര്‍മ്മാണം. ഉദയ കൃഷ്ണയുടേതാണ് തിരക്കഥ. ഛായാഗ്രഹണം ഷാജി കുമാര്‍. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, പ്രോജക്റ്റ് ഡിസൈനര്‍ നോബിള്‍ ജേക്കബ്, സംഗീതം സാം സി എസ്, കലാസംവിധാനം സുഭാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ. ചിത്രത്തിന്‍റേതായി നേരത്തെ വന്ന ഫസ്റ്റ്ലുക്ക് ഏറെ ശ്രദ്ധനേടിയിരുന്നു. ഈ വർഷം ചിത്രം തിയറ്ററുകളില്‍ എത്തും.

'ബഹളവും എന്നോടുള്ള അനുസരക്കേടും കണ്ടതല്ലേ, ഞാൻ എന്ത് ചെയ്യണമെന്ന് നിങ്ങൾ പറയൂ'; മോഹൻലാൽ

നാദിര്‍ഷ സംവിധാനം ചെയ്‍ത കേശു ഈ വീടിന്‍റെ നാഥന്‍ ആണ് ദിലീപിന്‍റേതായി ഒടുവില്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തിയ ചിത്രം. റാഫി സംവിധാനം ചെയ്യുന്ന വോയ്സ് ഓഫ് സത്യനാഥന്‍ ആണ് ദിലീപിന്‍റേതായി പുറത്തെത്താനിരിക്കുന്ന മറ്റൊരു ചിത്രം. ചിത്രത്തില്‍ നടന്‍ ജോജു ജോര്‍ജും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. റാഫി- ദിലീപ് കൂട്ടികെട്ട് മലയാളികളെ കുടുകുടെ ചിരിപ്പിക്കും എന്നാണ് വിലയിരുത്തലുകള്‍. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഇനിയും നീ ദിലീപിനെതിരെ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കും', നമ്പർ സഹിതം പൊലീസിൽ പരാതി നൽകാൻ ഭാഗ്യലക്ഷ്മി
ജഗത് മുരാരിയുടെ ജീവിതം പറയുന്ന ‘ദ മേക്കർ ഓഫ് ഫിലിം മേക്കേഴ്സ്’ പ്രകാശനം ചെയ്തു