ഒരുങ്ങിയത് ബി​ഗ് ബജറ്റിൽ; ഫൈറ്റൊരുക്കി അജിത്-രജനി ചിത്രങ്ങളുടെ മാസ്റ്റേഴ്സ്, ദിലീപിന്റെ 'തങ്കമണി' എത്തുന്നു

Published : Feb 21, 2024, 07:33 PM IST
ഒരുങ്ങിയത് ബി​ഗ് ബജറ്റിൽ; ഫൈറ്റൊരുക്കി അജിത്-രജനി ചിത്രങ്ങളുടെ മാസ്റ്റേഴ്സ്, ദിലീപിന്റെ 'തങ്കമണി' എത്തുന്നു

Synopsis

ചിത്രത്തിന് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത് ഇന്ത്യൻ സിനിമയിലെ തന്നെ 4 മികച്ച ഫൈറ്റ് മാസ്റ്റേഴ്സുമാരാണ്.

ദിലീപ് നായകനായ 'തങ്കമണി'യുടെ റിലീസ് തിയതി പുറത്തുവിട്ടു. മാർച്ച്‌ 7 ന് സിനിമ തീയേറ്ററിലേക്ക് എത്തും. 'ഉടൽ' എന്ന ചിത്രത്തിന് ശേഷം രതീഷ് രഘുനന്ദനൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. ഗുഡ് ദിലീപ് എന്ന നടന്റെ ഏറ്റവും വലിയ ഗംഭീര വേഷമാകും തങ്കമണിയിലേത് എന്നാണ് അണിയറക്കാരുടെ വിലയിരുത്തൽ. 

1986 ഒക്ടോബർ 21ന് ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തിൽ ഒരു ബസ് സർവ്വീസുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളെ തുടർന്ന് പൊലീസ് ലാത്തിച്ചാർജും വെടിവയ്പ്പുമുണ്ടായ സംഭവങ്ങൾ ആണ് ചിത്രത്തിന്റെ പ്രമേയം. 

ദിലീപിന്റെ അഭിനയ ജീവിതത്തിലെ 148മത്തെ ചിത്രമായ 'തങ്കമണി' ബിഗ് ബജറ്റിൽ ആണ് ഒരുങ്ങുന്നത്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാരായി എത്തുന്നത്. 

അജ്മൽ അമീർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി,സന്തോഷ് കീഴാറ്റൂർ, തൊമ്മൻ മാങ്കുവ, രമ്യ പണിക്കർ, മുക്ത, ശിവകാമി എന്നിവരും, കൃടാതെ തമിഴ് താരങ്ങളായ ജോൺ വിജയ്, സംമ്പത് റാം എന്നിവരുൾപ്പെടെ ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. 

ചിത്രത്തിന് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത് ഇന്ത്യൻ സിനിമയിലെ തന്നെ 4 മികച്ച ഫൈറ്റ് മാസ്റ്റേഴ്സുമാരാണ്. രജനികാന്തിന്റെ ജയിലറിന് ഫൈറ്റ് ഒരുക്കിയ സ്റ്റണ്ട് ശിവയും, ടോവിനോയുടെ തല്ലുമാലക്കും അജിത്തിന്റെ തുനിവിനും ഫൈറ്റ് ഒരുക്കിയ സുപ്രീം സുന്ദറും, പൃഥ്വിരാജ് - ബിജു മോനോൻ കൂട്ടുകെട്ടിലെ 'അയ്യപ്പനും കോശിക്കും', അജിത്തിന്റെ 'ബില്ല'ക്ക് ഫൈറ്റ് ഒരുക്കിയ രാജശേഖറും, നിവിൻ പോളിയുടെ തുറമുഖത്തിന് ഫൈറ്റ് ഒരുക്കിയ മലയാളത്തിന്റെ സ്വന്തം ഫൈറ്റ് മാസ്റ്റർ മാഫിയ ശശിയും ചേർന്നാണ് സംഘട്ടന രം​ഗം ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ 'തങ്കമണി' തിയറ്ററുകളിൽ വിസ്മയകാഴ്ച്ച ആവുമെന്ന് ഉറപ്പിക്കാം. 

'മൈക്കിളപ്പന്റെ'തട്ട് താണുതന്നെ; പകർന്നാട്ടത്തിലെ മമ്മൂട്ടി, കത്തിക്കയറി ഭ്രമയു​ഗം, പണംവാരിയ'മമ്മൂക്ക' സിനിമകൾ

തങ്കമണിയെ തിയറ്ററുകളിൽ എത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്. ഛായാഗ്രഹണം- മനോജ് പിള്ള, എഡിറ്റർ- ശ്യാം ശശിധരൻ, സംഗീതം- വില്യം ഫ്രാൻസിസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- സുജിത് ജെ നായർ, സൗണ്ട് ഡിസൈനർ- ഗണേഷ് മാരാർ, മിക്സിംഗ്- ശ്രീജേഷ് നായർ, കലാസംവിധാനം- മനു ജഗത്, മേക്കപ്പ്- റോഷൻ, കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ, സ്റ്റണ്ട്- രാജശേഖർ, സ്റ്റൺ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി, ഗാനരചന- ബി ടി അനിൽ കുമാർ, പ്രോജക്ട് ഡിസൈനർ- സജിത് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ- മോഹൻ 'അമൃത', പ്രോജക്ട് ഹെഡ്- സുമിത്ത് ബി പി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-മനേഷ് ബാലകൃഷ്ണൻ, വിഎഫ്എക്സ്-എഗ്ഗ് വൈറ്റ്, സ്റ്റിൽസ്- ശാലു പേയാട്, ഡിസൈൻ- അഡ്സോഫ്ആഡ്സ്, ഡിജിറ്റൽ പ്രൊമോഷൻസ്- ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, മാർക്കറ്റിംഗ്, & വിതരണം-ഡ്രീം ബിഗ് ഫിലിംസ് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെടാ സണ്ടൈ കേന്ദ്രീകൃതമാക്കി ഒരുക്കിയ 'ജോക്കി'; നാളെ മുതൽ തിയേറ്ററുകളിൽ
ഓസ്കറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി 'സിന്നേഴ്സ്'