കങ്കണയുടെ കുടുംബത്തിന്റെ ഫ്ലാറ്റിന് 10 കോടി നല്‍കി, താമസം മാറ്റാൻ മൃണാള്‍ താക്കൂര്‍

Published : Feb 21, 2024, 07:01 PM IST
കങ്കണയുടെ കുടുംബത്തിന്റെ ഫ്ലാറ്റിന് 10 കോടി നല്‍കി, താമസം മാറ്റാൻ മൃണാള്‍ താക്കൂര്‍

Synopsis

കങ്കണ റണൗട്ടിന്റെ കുടുംബത്തിന്റെ ഫ്ലാറ്റ് വാങ്ങി മൃണാള്‍ താക്കൂര്‍.  

ഇന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് മൃണാള്‍ താക്കൂര്‍. മൃണാള്‍ താക്കൂര്‍ നായികയായി നിരവധി ചിത്രങ്ങളാണ് ഒരുങ്ങുന്നത്. കങ്കണ റണൗട്ടിന്റെ കുടുംബത്തിന്റെ 10 കോടി വിലയുള്ള ഒരു ഫ്ലാറ്റ് മൃണാള്‍ താക്കൂര്‍ വാങ്ങിച്ചു എന്നതാണ് പുതിയ റിപ്പോര്‍ട്ട്. നടി മൃണാള്‍ താക്കൂര്‍ വൈകാതെ തന്നെ പുതിയ ഫ്ലാറ്റിലേക്ക് മാറും എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നു.

മൃണാള്‍ താക്കൂര്‍ നായികയായി ഒടുവിലെത്തിയ ചിത്രം നാനി നായകനായ ഹായ് നാണ്ണായാണ്. ഹിഷാം അബ്‍ദുള്‍ വഹാബിന്റെ സംഗീത സംവിധാനത്തില്‍ കൃഷ്‍ണ കാന്ത് എഴുതിയ വരികളുള്ള ഗാനം റിലീസിനു മുന്നേ ഹിറ്റായിരുന്നു. സാനു ജോണ്‍ വര്‍ഗീസ് ഐഎസ്‍സി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ഷൊര്യു ഹായ് നാണ്ണാ തിരക്കഥയെഴുതി സംവിധാനം ചെയ്യുമ്പോള്‍ ജയറാമും ഒരു പ്രധാന വേഷത്തിലുണ്ട്.

നാനിയും മൃണാള്‍ താക്കൂറും ഒന്നിച്ച ചിത്രം മോഹൻ ചെറുകുറി, ഡോ. വിജേന്ദ്ര റെഡ്ഡി, മൂര്‍ത്തി കെ എസ് എന്നിവരാണ് വൈര എന്റർടെയിൻമെന്റസിന്റെ ബാനറിൽ നിര്‍മിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ അവിനാഷ് കൊല്ല. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഇ വി വി സതീഷ്. ഹിഷാം അബ്‍ദുള്‍ വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുകയും ഗാനം ആലപിക്കുകയും ചെയ്‍ത് നാനി നായകനായി എത്തുന്ന ഹായ് നാണ്ണായുടെ പിആർഒ ശബരിയാണ്.

എ ആര്‍ മുരുഗദോസിന്റെ പുതിയ ചിത്രത്തിലും മൃണാള്‍ താക്കൂര്‍ നായികയായി എത്തുന്നുണ്ട് എന്നതാണ് ആരാധകര്‍ക്ക് ആവേശം പകരുന്ന റിപ്പോര്‍ട്ടാണ്. എം ആര്‍ മുരുഗദോസിന്റെ ശിവകാര്‍ത്തികേയൻ ചിത്രത്തിലാണ് മൃണാള്‍ താക്കൂര്‍ നായികയായി എത്തുക. എന്തായിരിക്കും പ്രമേയമെന്ന് പുറത്തുവിട്ടിട്ടില്ല. സംഗീതം നിര്‍വഹിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.

Read More: മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല ഒന്നാമൻ, മലയാള താരങ്ങളുടെ സ്ഥാനങ്ങള്‍ മാറിമറിയുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം