65 കോടിയുടെ മിഥി നദി സാമ്പത്തിക തട്ടിപ്പ്; നടൻ ഡിനോ മോറിയ അറസ്റ്റിൽ

Published : Oct 03, 2026, 11:43 AM ISTUpdated : Oct 03, 2026, 11:49 AM IST
Dino Morea

Synopsis

ദിനോ മോറിയയുടെ സഹോദരൻ സാന്റിനോ മോറിയ ഡയറക്ടറായ കമ്പനിക്ക് കരാറിൽ നിന്ന് സാമ്പത്തിക നേട്ടമുണ്ടായതായി കണ്ടെത്തിയിരുന്നു.

മുംബൈ: മുംബൈയിലെ മിഥി നദി സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് നടൻ ഡിനോ മോറിയ അറസ്റ്റിൽ. മുംബൈ പൊലീസിന്റ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഡിനോ മോറിയയെ ബാന്ദ്രയിലെ വസതിയിൽ എട്ട് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. മിഥി നദിയിലെ മാലിന്യ നീക്കവുമായി ബന്ധപ്പെട്ട കരാറിൽ ഡിനോ മോറിയ ഉൾപ്പെട്ട കമ്പനി മുംബൈ മുനിസിപ്പൽ കോർപ്പറേഷന് 65 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.

ദിനോ മോറിയയുടെ സഹോദരൻ സാന്റിനോ മോറിയ ഡയറക്ടറായ കമ്പനിക്ക് കരാറിൽ നിന്ന് സാമ്പത്തിക നേട്ടമുണ്ടായതായി കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് മുൻപ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അദ്ദേഹത്തിന്റെ വസതിയിൽ പരിശോധന നടത്തിയിരുന്നു. കൊച്ചി ആസ്ഥാനമായുളള മാറ്റ് പ്രോപ് കമ്പനിയിലെ ജീവനക്കാരും കേസിൽ പ്രതികളാണ്.

കഴിഞ്ഞ ദിവസം മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (EOW) ഡിനോ മോറിയയെ ആറ് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം നടനെ പോകാൻ അനുവദിച്ചതായും ആവശ്യാനുസരണം ഇനിയും വിളിച്ചുവരുത്തിയേക്കാമെന്നും അറിയിച്ചിരുന്നു. ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരും കരാറുകാരും ഇടനിലക്കാരും ചേർന്ന് പൊതുപണം തട്ടിയെടുത്തു എന്നാണ് കേസ്.

2005ലെ മുംബൈ പ്രളയത്തിന് ശേഷം, മൺസൂൺ സമയത്ത് നഗരത്തിൽ വെള്ളപ്പൊക്കം ഒഴിവാക്കുന്നതിനായി മിഥി നദിയിലെ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യാനുള്ള പദ്ധതി ആവിഷ്‌കരിച്ചിരുന്നു. നദിയിൽ നിന്ന് ചെളി നീക്കം ചെയ്തതായി കാണിച്ച് വ്യാജ ചിത്രങ്ങളും വീഡിയോകളും സമർപ്പിക്കുക, വ്യാജ ലോഗ് ഷീറ്റുകൾ നിർമ്മിച്ച് വണ്ടികളുടെ സർവീസുകൾ വ്യാജമായി രേഖപ്പെടുത്തുക, അതുവഴി പണി പൂർത്തിയാക്കാതെ തന്നെ കോടിക്കണക്കിന് രൂപയുടെ വ്യാജ ബില്ലുകൾ പാസാക്കിയെടുക്കുക തുടങ്ങിയവ പ്രതികൾ ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ദൃശ്യം 3 ഹിന്ദി ഓപ്പണിംഗില്‍ എത്ര നേടി?, കണക്കുകള്‍ പുറത്ത്
പാർവതി തിരുവോത്തിന്റെ 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ‘ നാലാം വാരത്തിലേക്ക്