'കാളപ്പോര് പോലുള്ള ജീവിതം നയിക്കുന്ന വെറുമൊരു ഇരുകാലി മൃഗമാണ് ഞാനെന്ന് എന്നെക്കൊണ്ട് പറയിപ്പിച്ച ചിത്രം'

Published : Oct 03, 2019, 03:04 PM IST
'കാളപ്പോര് പോലുള്ള ജീവിതം നയിക്കുന്ന വെറുമൊരു ഇരുകാലി മൃഗമാണ് ഞാനെന്ന് എന്നെക്കൊണ്ട് പറയിപ്പിച്ച ചിത്രം'

Synopsis

''കാളപ്പോര് പോലുള്ള ജീവിതം നയിക്കുന്ന വെറുമൊരു ഇരുകാലി മൃഗമാണ് ഈ ഞാനെന്ന് എന്നെകൊണ്ട് പറയിപ്പിച്ച രാഷ്ട്രീയം ഉണ്ട് ഇതിൽ'' ജല്ലിക്കട്ടിനെക്കുറിച്ച് സാജിദ് യാഹിയ

ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കട്ട് നാളെ തിയേറ്ററുകളിലെത്തുകയാണ്. ടൊറന്‍റോ ഫിലിം ഫെസ്റ്റിവലില്‍ മികച്ച അഭിപ്രായമാണ് ചിത്രം നേടിയത്.  ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നതിനിടെ ജല്ലിക്കട്ടിനെക്കുറിച്ച് തുറന്ന് പറഞ്ഞ്  നടനും സംവിധായകനുമായ സാജിദ് യാഹിയ. 'കാളപ്പോര് പോലുള്ള ജീവിതം നയിക്കുന്ന വെറുമൊരു ഇരുകാലി മൃഗമാണ് ഈ ഞാനെന്ന് എന്നെകൊണ്ട് പറയിപ്പിച്ച രാഷ്ട്രീയമുണ്ട്' ചിത്രത്തിലെന്ന് സാജിദ് ഫേസ്ബുക്കില്‍ കുറിച്ചു. 

സാജിദ് യാഹിയയുടെ ഫേസ്ബുക്ക് പോസ്റ്റ്

LJP അഥവാ ഒരു മാവെറിക്ക് മലയാളി!

കുറച്ച് നാളുകൾക്ക് മുമ്പാണ്, അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് അയക്കാനുള്ള ജെല്ലിക്കെട്ടിന്റെ ഔട്ട് തന്റെ വീട്ടിലെ ബിഗ് സ്‌ക്രീനിൽ എനിക്ക് സാക്ഷാൽ ലിജോ ജോസ് പെല്ലിശേരി കാണിച്ചുതരുന്നത്.

തുടങ്ങി സ്ലോ ബർണിങ് എന്ന ഡി പാമ ഇതിവൃത്തത്തിലൂടെ കടന്ന് സിരകളിലേക്ക് പയ്യെ അരിച്ച് അരിച്ച് ഇറങ്ങി നമ്മളെ കീഴ്പ്പെടുത്തുന്ന ഒരു LSD അനുഭൂതിയാണ് ഈ ചലച്ചിത്രം. തുടക്കവും ഒടുക്കവും ഒന്നാവുന്ന , കാളപ്പോര് പോലുള്ള ജീവിതം നയിക്കുന്ന വെറുമൊരു ഇരുകാലി മൃഗമാണ് ഈ ഞാനെന്ന് എന്നെകൊണ്ട് പറയിപ്പിച്ച രാഷ്ട്രീയം ഉണ്ട് ഇതിൽ

. സിനിമയിൽ ഒരു പുതിയ സിനിമ കണ്ടെത്തുന്ന, മലയാള സിനിമയിൽ ഒരു അന്താരാഷ്ട്ര താളം കണ്ടെത്തുന്ന സിനിമ. ലിജോ ജോസ് പെല്ലിശേരി എന്ന ഭ്രാന്ത് പ്രേക്ഷകന്റെ ഭ്രാന്തും, കലയിലെ സൗന്ദര്യവും ആയി മാറുന്ന എത്ര എത്ര ഫ്രെയിമുകൾ, അവ ഓരോന്നും എന്നോട് ഉറക്കെ ഉറക്കെ പറഞ്ഞുകൊണ്ടേയിരിക്കുന്നു, 'സിനിമയിലെ നായകൻ സംവിധായകന്റെ തലച്ചോറാണെന്ന്'. അയാൾ കണ്ട സ്വപ്‌നങ്ങൾക്ക് മാത്രമാണ് കോടികളുടെ വിലയെന്നും. ആത്യന്തികമായി സിനിമ കല തന്നെയെന്നും കൂടുതൽ ആളുകൾ കാണുന്ന കൊണ്ട് മാത്രം പലരും കച്ചോടം ആയി കാണുന്ന ഒന്ന്. അതിന്റെ നിലനിൽപ്പ് എന്നെന്നും ഇടയ്ക്കൊക്കെ ഇറങ്ങുന്ന ഒരു ജെല്ലിക്കെട്ടിൽ ആശ്രയിച്ച് തന്നെ ഇരിക്കും.
ഇന്ന് ജോക്കർ കണ്ട് ഇറങ്ങുന്ന സിനിമ പ്രേമികൾ നാളെ ജെല്ലിക്കെട്ട് കാണുമ്പോൾ തീർച്ചയായും പറയും- Mollywood is becoming international' എന്ന് . !

കാരണം മലയാള സിനിമയ്ക്ക് ഇന്ന് ഒരു ടോഡ് ഫിലിപ്പും കുബ്രിക്കും ഉണ്ട്, അത് അയാൾ മാത്രമാണ്. സിനിമയിലെ ഞാൻ കണ്ട ഏറ്റവും പച്ചയായ മനുഷ്യനും അയാൾ ആണ്. എന്റെ മാനസഗുരുവും മറ്റൊരാൾ അല്ല!
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

അരുണ്‍ വിജയ്‍യുടെ 'രെട്ട തല' 25 ന്; ട്രെയ്‍ലറിന് മികച്ച പ്രതികരണം
കേന്ദ്ര കഥാപാത്രമായി നിഖില വിമല്‍; 'പെണ്ണ് കേസ്' ജനുവരി 16 ന്