ദ ഹീറോ, ദ മാസ്റ്റർ..; വാപ്പയുടെ ചിത്രത്തെ പ്രശംസിച്ച് ദുൽഖർ സൽമാൻ

Published : Nov 27, 2023, 07:52 AM ISTUpdated : Nov 27, 2023, 07:53 AM IST
ദ ഹീറോ, ദ മാസ്റ്റർ..; വാപ്പയുടെ ചിത്രത്തെ പ്രശംസിച്ച് ദുൽഖർ സൽമാൻ

Synopsis

മധുര രാജ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും സംവിധായകൻ വൈശാഖും ഒന്നിക്കുന്ന സിനിമ.

ഴിഞ്ഞ ദിവസം ഒരു മലയാള സിനിമയുടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തിരുന്നു. മമ്മൂട്ടി നായകനായി എത്തുന്ന 'ടർബോ' എന്ന ചിത്രത്തിലേതാണ് ലുക്ക്. ബ്ലാക് ഷർട്ടും വെള്ള മുണ്ടും ധരിച്ച് മാസായി ജീപ്പിൽ നിന്നും ഇറങ്ങുന്ന മമ്മൂട്ടി ആയിരുന്നു പോസ്റ്ററിൽ ഉണ്ടായിരുന്നത്. റിലീസ് ചെയ്തതിന് പിന്നാലെ ആരാധകർ ഒന്നടങ്കം അതേറ്റെടുത്തു. മമ്മൂട്ടിയുടെ ഒരു മാസ് ചിത്രം കാണാൻ സാധിക്കുമെന്ന് ഉറപ്പിച്ച ടർബോയുടെ ഫസ്റ്റ് ലുക്കിനെ കുറിച്ച് നടൻ ദുൽഖർ സൽമാൻ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. 

"ദ മാൻ, ദ ഹീറോ, ദ മാസ്റ്റർ, എന്തൊരു ഭയങ്കരമായ ലുക്കാണിത്. സിനിമ ബി​ഗ് സ്ക്രീനിൽ കാണുന്നതിനായി കാത്തിരിക്കാനാവില്ല. ടർബോയുടെ മുഴുവൻ ടീമിനും എല്ലാ ആശംസകളും അറിയിക്കുന്നു", എന്നാണ് ദുൽഖർ സൽമാൻ കുറിച്ചത്. ഒപ്പം ടർബോ ഫസ്റ്റ് ലുക്കും പങ്കുവച്ചിട്ടുണ്ട്. 

മധുര രാജ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും സംവിധായകൻ വൈശാഖും ഒന്നിക്കുന്ന സിനിമയാണ് ടർബോ. നൂറ് ദിവസം നീണ്ടുനിൽക്കുന്ന ഷൂട്ടിം​ഗ് പുരോ​ഗമിക്കുക ആണ്. മിഥുൻ മാനുവൽ തോമസ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടർബോ ഒരു ആക്ഷൻ കോമഡി ജോണറിൽ ഉള്ള സിനിമയാണെന്ന് നേരത്തെ മിഥുൻ പറഞ്ഞിരുന്നു. ജോസ് എന്ന കഥാപാത്രത്തെ ആണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടി കമ്പനിയാണ് നിർമാണം. ഇവരുടെ ആദ്യ മാസ് എന്റർടെയ്നർ ചിത്രമെന്ന പ്രത്യേകതയും ടർബോയ്ക്ക് ഉണ്ട്. 

റീൽ-റിയൽ അമ്മമാർക്കൊപ്പം 'സാന്ത്വന'ത്തിലെ ദേവൂട്ടി; ഏറ്റെടുത്ത് ആരാധകർ

കാതല്‍ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ജ്യോതിക നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിയോ ബേബി ആണ്. കിംഗ് ഓഫ് കൊത്ത എന്ന ചിത്രമാണ് ദുല്‍ഖറിന്‍റേതായി ഒടുവില്‍ റിലീസ് ചെയ്തത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

PREV
Read more Articles on
click me!

Recommended Stories

"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്
റിലീസ് 1999ന്, ബ്ലോക് ബസ്റ്റർ ഹിറ്റ്; 26 വർഷങ്ങൾക്കിപ്പുറവും 'പുതുപടം' ഫീൽ; ആ രജനി ചിത്രം വീണ്ടും തിയറ്ററിൽ