ഒന്നാമന് 15 മില്യൺ; പിന്തള്ളപ്പെട്ട് മമ്മൂട്ടിയും മോഹൻലാലും ! ഞെട്ടിച്ച് അജു, ഇൻസ്റ്റാ​ഗ്രാം കിം​ഗ് ആ താരം

Published : Apr 13, 2025, 07:24 PM ISTUpdated : Apr 13, 2025, 07:35 PM IST
ഒന്നാമന് 15 മില്യൺ; പിന്തള്ളപ്പെട്ട് മമ്മൂട്ടിയും മോഹൻലാലും ! ഞെട്ടിച്ച് അജു, ഇൻസ്റ്റാ​ഗ്രാം കിം​ഗ് ആ താരം

Synopsis

പത്താം സ്ഥാനത്ത് ഉണ്ണി മുകുന്ദൻ ആണ്. 2.8 മില്യണാണ് താരത്തിന്റെ ഫോളോവേഴ്സുകളുടെ എണ്ണം. 

മറ്റേതൊരു മേഖലയെക്കാളും ഏറ്റവും കൂടുതൽ ആരാധകരുള്ളത് സിനിമാ താരങ്ങൾക്കാണ് എന്നത് യാഥാർത്ഥ്യമാണ്. സ്വന്തം ഭാഷകളിലെ താരങ്ങളും പുറത്തുള്ള അഭിനേതാക്കളും ഓക്കോ ആകാം ആളുകളുടെ പ്രിയപ്പെട്ടവര്‍. സോഷ്യൽ മീഡിയകളിലും അവരെ ഫോളോ ചെയ്യുന്നവർ ധാരാളമാണ്. അത്തരത്തിൽ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ഇൻസ്റ്റാ​ഗ്രാമിലെ താരങ്ങളുടെ ഫോളോഴ്സുകളുടെ എണ്ണവും പുറത്തുവരികയാണ് ഇപ്പോൾ. മലയാള താരങ്ങളുടെ ലിസ്റ്റാണിത്. 

ലിസ്റ്റിൽ ഒന്നാമൻ മലയാളത്തിന്റെ പ്രിയ താര പുത്രനാണ്. മറ്റാരുമല്ല ദുൽഖർ സൽമാനാണ് അത്. 15. 1 മില്യൺ ഫോളോവേഴ്സ് ആണ് ദുൽഖറിന് ഇൻസ്റ്റാ​ഗ്രാമിൽ ഉള്ളത്. മലയാളത്തിലെ മുൻനിര താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ പിന്നിലാക്കിയാണ് ദുൽഖറിന്റെ ഈ നേട്ടം എന്നത് ഏറെ ശ്രദ്ധേയമാണ്. ലിസ്റ്റിൽ ഏവരെയും ഞെട്ടിച്ച് കൊണ്ടുള്ള മുന്നേറ്റം നടത്തിയിരിക്കുന്നത് അജു വർ​ഗീസ് ആണ്.  3.6 മില്യണ്‍ പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്. പത്ത് പേരടങ്ങുന്ന ലിസ്റ്റിൽ ആറാമതാണ് താരം. നിവിൻ പോളി, കുഞ്ചാക്കോ ബോബൻ എന്നിവരെ പിന്നിലാക്കിയാണ് അജു വർ​ഗീസ് ഈ നേട്ടം കൊയ്തിരിക്കുന്നത്. പത്താം സ്ഥാനത്ത് ഉണ്ണി മുകുന്ദൻ ആണ്. 2.8 മില്യണാണ് താരത്തിന്റെ ഫോളോവേഴ്സുകളുടെ എണ്ണം. 

'നിങ്ങൾ തമ്മിൽ ലവ് ആണോ'; ചുംബന ഫോട്ടോ ആരുടേത്? അനുപമയും ധ്രുവ് വിക്രമും പ്രണയത്തിലോ?

താരങ്ങളുടെ ഫോളോവേഴ്സുകളുടെ എണ്ണം ഇങ്ങനെ

ദുൽഖർ സൽമാൻ- 15.1 മില്യൺ
ടൊവിനോ തോമസ്- 8.3 മില്യൺ
മോഹൻലാൽ- 6 മില്യൺ
പൃഥ്വിരാജ് സുകുമാരൻ- 5.9 മില്യൺ
മമ്മൂട്ടി- 4.8 മില്യൺ
അജു വർ​ഗീസ്- 3.6  മില്യൺ
നിവിൻ പോളി-3.1 മില്യൺ
കുഞ്ചാക്കോ ബോബൻ- 2.9 മില്യൺ
കാളിദാസ് ജയറാം- 2.9 മില്യൺ
ഉണ്ണി മികുന്ദൻ- 2.8 മില്യൺ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് : ലോകശ്രദ്ധ നേടിയ ചിത്രങ്ങള്‍ക്ക് ഐ.എഫ്.എഫ്.കെ വേദിയാകും
2025ല്‍ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സിനിമകൾ; ആദ്യ പത്തിൽ ഇടം പിടിച്ച് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ 'മാർക്കോ'