userpic
user icon
0 Min read

'നിങ്ങൾ തമ്മിൽ ലവ് ആണോ'; ചുംബന ഫോട്ടോ ആരുടേത്? അനുപമയും ധ്രുവ് വിക്രമും പ്രണയത്തിലോ?

social media users says actress anupama parameswaran dating with dhruv vikram
social media users says actress anupama parameswaran dating with dhruv vikram

Synopsis

വിഷയത്തിൽ താരങ്ങൾ ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. 

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ സിനിമാസ്വാദകരുടെ ഇടയിൽ ശ്രദ്ധനേടിയ ആളാണ് അനുപമ പരമേശ്വരൻ. പിന്നീട് ഇതര ഭാഷകളിലും തിളങ്ങിയ അനുപമയുമായി ബന്ധപ്പെട്ടൊരു റൂമറാണ് മലയാളികൾക്ക് ഇടയിലും ഇപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത്. അനുപമ പ്രണയത്തിലാണെന്നാണ് അഭ്യൂഹങ്ങൾ. അതും ചിയാൻ വിക്രമിന്റെ മകൻ ധ്രുവുമായി. 

സ്പോട്ടി ഫൈ എന്ന ആപ്പിൽ വന്നൊരു ഫോട്ടോയാണ് ധ്രുവ് വിക്രമും അനുപമ പരമേശ്വരനും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് കാരണം. ഇരുവരുടെയും ലിപ് ലോക് ഫോട്ടോയാണിത്. എന്നാൽ ഇത് അനുപമയും ധ്രുവും ആണെന്നതിന് യാതൊരുവിധ തെളിവുകളും ഇല്ല. രൂപ സാദൃശ്യം വച്ചാണ് നെറ്റിസൺ താരങ്ങൾ പ്രണയത്തിലാണെന്ന തരത്തിൽ കമന്റ് ചെയ്തിരിക്കുന്നത്. ഈ ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. 

social media users says actress anupama parameswaran dating with dhruv vikram

അതേസമയം, ഇത് അനുപമയും ധ്രുവ് വിക്രമും അല്ലെന്നും ഈഹാപോഹങ്ങൾ മാത്രമാണെന്നും പറഞ്ഞ് നിരവധി പേർ രം​ഗത്ത് എത്തുന്നുണ്ട്. ഈ ഫോട്ടോ പുതിയ സിനിമയുടെ ഭാ​ഗമാണോ എന്നും ഇവർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഈ അഭ്യൂഹങ്ങൾ വലിയ തോതിൽ പ്രചരിക്കുമ്പോഴും വിഷയത്തിൽ താരങ്ങൾ ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. 

ഒന്നാമന് 303000, 1 ലക്ഷത്തോളം നേടി 'ജിംഖാന' പിള്ളേർ; 47000ൽ ഒതുങ്ങി ബസൂക്ക; ബുക്കിങ്ങിൽ സംഭവിക്കുന്നത്

അതേസമയം, ഡ്രാഗണ്‍ എന്ന ചിത്രമാണ് തമിഴില്‍ അനുപമ പരമേശ്വരന്‍റേതായി ഒടുവില്‍ റിലീസ് ചെയ്തത്. പ്രദീപ് രംഗനാഥന്‍ നായകനായി എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ വെന്നിക്കൊടി പാറിച്ചിരുന്നു. 'ദി പെറ്റ് ഡിറ്റക്റ്റീവ്' ആണ് മലയാലത്തില്‍ അനുപമയുടേതായി വരാനിരിക്കുന്നത്. ഷറഫുദീന്‍ ആണ് നായക വേഷം ചെയ്യുക. ചിത്രം ഏപ്രിൽ 25ന്  പ്രദർശനത്തിനെത്തും. സംവിധായകൻ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുനന്നത്. പര്‍ദ്ദ എന്നൊരു പാന്‍ ഇന്ത്യന്‍ ചിത്രവും അനുപമയുടേതായി റിലീസ് ചെയ്തിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Download App

Latest Videos