
ദുൽഖർ സൽമാനെ(Dulquer Salmaan) നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പ്(Kurup ) എന്ന ചിത്രം മിഡിൽ ഈസ്റ്റിൽ റലീസ് ചെയ്തു. നവംബർ 11ന് റീൽസ് സിനിമാസിലായിരുന്നു ചിത്രത്തിന്റെ പ്രദർശനം. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഫിലിം വിതരണ, പ്രദർശന ശൃംഖലയായ ഫാർസ് ഫിലിംസാണ് ചിത്രം പ്രദർശനത്തിനെത്തിച്ചത്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഉൾപ്പടെയുള്ള ഭാഷകളിൽ ചിത്രം റിലീസ് ചെയ്തു. മിഡിൽ ഈസ്റ്റിലെ ചലച്ചിത്ര വിതരണ വിപണിയിൽ ശ്രദ്ധനേടിയ സ്ഥാപനമാണ് 1964-ൽ സ്ഥാപിതമായ ഫാർസ് ഫിലിംസ്. റിലീസിന്റെ ഭാഗമായി ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ കുറുപ്പിന്റെ ട്രെയിലർ പ്രദർശിപ്പിച്ചിരുന്നു.
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ കഥയെ ആസ്പദമാക്കിയാണ് ശ്രീനാഥ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇന്ദ്രജിത്ത്, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് നിർമാണം. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്.
Read More; Kurup Movie|ബുർജ് ഖലീഫയിൽ 'കുറുപ്പ്'; സാക്ഷിയായി ദുൽഖറും കുടുംബവും
നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ