
കൊച്ചി: കോൺഗ്രസ് റോഡ് ഉപരോധ സമരത്തിനിടെ മാസ്ക് ധരിക്കാതെ പൊതുസ്ഥലത്ത് ആളുകളുമായി ഇടപഴകിയ നടൻ ജോജു ജോർജിനെതിരെ(Joju George) കേസ്. മരട് പൊലീസാണ്(police) നടനെതിരെ കേസെടുത്തത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാൻ നൽകിയ പരാതിയിലാണ് നടപടി. കേസിൽ ജോജു 500 രൂപ പിഴയും ഒടുക്കണം.
അതേസമയം, ജോജുവിൻ്റെ കാർ തകർത്ത കേസില്‍ രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് കൂടി കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ഷാജഹാൻ, അരുൺ എന്നിവർക്കാണ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. കാറിന് വന്ന നഷ്ടത്തിന്‍റെ 50 ശതമാനം തുകയായ മുപ്പത്തേഴായിരത്തി അഞ്ഞൂറ് രൂപ വീതം കെട്ടിവെക്കണമെന്ന് മജിസട്രേറ്റ് കോടതിയുടെ ഉത്തരവില്‍ പറയുന്നു. അരലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യവും നല്‍കണം. അതേസമയം, രണ്ടാം പ്രതി ജോസഫിൻ്റെ അപേക്ഷ പ്രോസിക്യൂട്ടറുടെ വാദത്തിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. ജോസ്ഫ് ആദ്യം നല്‍കിയ ജാമ്യേപക്ഷ തള്ളിയിരുന്നു. ടോണി ചമ്മിണി ഉള്‍പ്പെടെ അഞ്ച് കോൺഗ്രസ് നേതാക്കൾക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.
ഇന്ധനവില വര്‍ദ്ധനവിനെതിരായ കോണ്‍ഗ്രസിന്റെ ദേശീയപാത ഉപരോധ സമരത്തിനിടെ ആയിരുന്നു പ്രതിഷേധവുമായി ജോജു ജോര്‍ജ്ജ് രംഗത്തെത്തിയത്. ഇതിനെത്തുടര്‍ന്നാണ് ജോര്‍ജിന്റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞത്. വാഹനത്തിന്റെ ഗ്ലാസ് തകര്‍ക്കുകയും ചെയ്തിരുന്നു. പിന്നീട് വിഷയം വലിയ വിവാദങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ