Kurup Movie |'ട്രോളുകൾ സത്യമായിരുന്നു, വാപ്പച്ചിയുടെ ഫോണെടുത്ത് പോസ്റ്റിട്ടത് ഞാനാണ്': ദുൽഖർ

By Web TeamFirst Published Nov 6, 2021, 5:38 PM IST
Highlights

ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. 

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നചിത്രമാണ് ദുൽഖറിന്റെ (Dulquer Salmaan) 'കുറുപ്പ്' (Kurup). നവംബര്‍ 12നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. എതാനും ​ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യത ലഭിച്ചിരുന്നു. മമ്മൂട്ടി(mammootty) ആദ്യമായി ഒരു ദുൽഖർ ചിത്രത്തിന്റെ ട്രെയിലർ പങ്കുവച്ചത് വലിയ ശ്രദ്ധനേടുകയും ചെയ്തു. പിന്നാലെ ട്രോളുകളും ഇറങ്ങി. മമ്മൂട്ടിയുടെ ഫോണെടുത്ത് ദുൽഖർ ചെയ്തതതാകും ഇതെന്ന തരത്തിലായിരുന്നു ട്രോളുകൾ. ഇപ്പോഴിതാ ഇതിന്റെ സത്യാവസ്ഥ എന്തെന്ന് വെളിപ്പെടുത്തുകയാണ് ദുൽഖർ. 

‘ട്രോളുകളെല്ലാം ഞാൻ കണ്ടിരുന്നു. മമ്മൂക്ക അറിയാതെ ഞാൻ തന്നെ ഫോൺ അടിച്ചുമാറ്റി ചെയ്തതാണെന്നായിരുന്നു ട്രോൾ. സാധാരണ എന്റെ സിനിമകൾ പ്രമോട്ട് ചെയ്യാൻ ആരോടും പറയാറില്ല. സ്വയം ചെയ്യുകയാണ് പതിവ്. പക്ഷേ ഇതൊരു വലിയ സിനിമയാണ്. കൊവിഡ് നിയന്ത്രണങ്ങളിൽ തിയറ്ററിൽ റിലീസിനെത്തുന്ന ബിഗ് ബജറ്റ് ചിത്രം. അതുകൊണ്ടുതന്നെ കൂടെയുള്ള എല്ലാ ആളുകളോടും ട്രെയിലർ ഷെയർ ചെയ്യാൻ പറഞ്ഞിരുന്നു. എന്റെ കുടുംബത്തിലും പറഞ്ഞു. വാപ്പച്ചിയോടും പറഞ്ഞു. ‘പ്ലീസ് ഈ പടമെങ്കിലും എനിക്കു വേണ്ടി.’ അങ്ങനെ ‘ഫോൺ എടുക്കുവാണേ’ എന്നു പറഞ്ഞ് ഞാൻ തന്നെയാണ് ഷെയർ ചെയ്തത്. ട്രോളന്മാര്‍ പറഞ്ഞത് സത്യമായിരുന്നു.’എന്നാണ് ദുൽഖർ പറഞ്ഞത്. കുറുപ്പ് സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിലാണ് ദുൽഖറിന്റെ വെളിപ്പെടുത്തൽ.

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ റോളില്‍ ദുല്‍ഖര്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദുല്‍ഖറിന്‍റെ അരങ്ങേറ്റചിത്രമായിരുന്ന സെക്കന്‍ഡ് ഷോയുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ ആണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. കേരളത്തിൽ മാത്രം 400ലേറെ തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ ഉറപ്പായിരിക്കുന്നത്. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുവാൻ റെക്കോർഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തിയറ്ററുകളിൽ തന്നെ പ്രദർശനത്തിന് എത്തിക്കുവാനുള്ള ശ്രമത്തിന് ഇപ്പോൾ വിജയം കുറിച്ചിരിക്കുകയാണ്.

Read More: Kurup Movie|പ്രീ ബുക്കിം​ഗ് ആരംഭിച്ചപ്പോഴേ 'കുറുപ്പ്' ഹൗസ്ഫുൾ; കൂടുതൽ ഷോകളുമായി തിയറ്ററുകൾ

ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് നിർമാണം. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. 

Read Also: Kurup Movie | 'കുറുപ്പ്' കണ്ടിട്ട് മമ്മൂട്ടി പറഞ്ഞ റിവ്യൂ? ദുല്‍ഖറിന്‍റെ മറുപടി

നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.

click me!