
നടൻ ദുല്‍ഖറിന്റേതായി അടുത്തിടെ പ്രചരിച്ച വീഡിയോ ആരാധകരെ ആശങ്കയിലാക്കിയിരുന്നു വികാരാധീനനായി സംസാരിക്കുന്ന ദുല്‍ഖറിനെ ആയിരുന്നു വീഡിയോയില്‍ കാണാനായിരുന്നത്. അതൊരു പരസ്യ വീഡിയോയാണെന്ന് വ്യക്തമായിരിക്കുകയാണ്. നടൻ ദുല്‍ഖര്‍ പങ്കുവെച്ച വീഡിയോയില്‍ നിന്നാണ് നിജസ്ഥിതി ആരാധകര്‍ക്ക് വ്യക്തമായത്.
ഒരു മൊബൈല്‍ പരസ്യത്തിന്റെ പ്രചാരണ വീഡിയോയിരുന്നു അത് എന്നാണ് ദുല്‍ഖറിന്റെ പുതിയ പോസ്റ്റില്‍ നിന്ന് വ്യക്തമാകുന്നത്.. ആദ്യമായി ഞാൻ ഇത്തരം ഒരു അവസ്ഥയിലൂടെ കടന്നുപോകുകയാണ് എന്നായിരുന്നു നടൻ ദുല്‍ഖറിന്റേതായി പ്രചരിച്ച വീഡിയോയില്‍ വ്യക്തമാക്കിയിരുന്നത്. കാര്യങ്ങള്‍ ഒന്നും പഴയതുപോലെ അല്ല. മനസ്സില്‍ നിന്ന് കളയാൻ പറ്റാത്ത അവസ്ഥയില്‍ അത് എത്തിയിരിക്കുന്നു. എനിക്ക് കൂടുതല്‍ പറയണമെന്നുണ്ട്. പക്ഷേ എന്നെ അതിന് അനുവദിക്കുന്നില്ല എന്നുമാണ് ദുല്‍ഖര്‍ വീഡിയോയില്‍ വ്യക്തമാക്കുന്നത്. സ്വന്തം സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ ദുല്‍ഖര്‍ നീക്കം ചെയ്‍തില്ലെങ്കിലും ആരാധകര്‍ പ്രചരിപ്പിക്കുകയായിരുന്നു.
ദുല്‍ഖറിന്റെ പുതിയ സിനിമയുടെ പ്രചരണത്തിന്റെ ഭാഗമാണോ ഇതെന്ന് ആരാധകര്‍ സംശയിച്ചിരുന്നെങ്കിലും ഇപ്പോള്‍ അത് മൊബൈല്‍ പരസ്യത്തിന് വേണ്ടിയാണ് എന്ന് വ്യക്തമായിരിക്കുകയാണ്. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ഒരുക്കുന്ന 'കിംഗ് ഓഫ് കൊത്ത'യാണ് ഇനി ദുല്‍ഖറിന്റേതായി വൈകാതെ പ്രദര്‍ശനത്തിന് എത്താനുള്ളത്. അഭിലാഷ് എൻ ചന്ദ്രനാണ് തിരക്കഥ. ശ്യാം ശശിധരനാണ് ചിത്രത്തിന്റെ എഡിറ്റര്‍.
ആക്ഷന് പ്രാധാന്യമുള്ള ഒരു മാസ് ചിത്രമായിരിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ഐശ്വര്യ ലക്ഷ്‍മി, ഗോകുല്‍ സുരേഷ്, ഷബീര്‍, പ്രസന്ന, ശരണ്‍, ചെമ്പൻ വിനോദ്, സുധി കോപ്പ, ടി ജി രവി, പ്രശാന്ത് മുരളി, അനിഖ സുരേന്ദ്രൻ, തുടങ്ങി ഒട്ടേറെ താരങ്ങള്‍ ദുല്‍ഖര്‍ നായകനായ 'കിംഗ് ഓഫ് കൊത്ത'യില്‍ ഉണ്ട്. നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ 'കിംഗ് ഓഫ് കൊത്ത' പ്രദര്‍ശനത്തിന് എത്തും.
Read More: 'ഹോ, എന്താ മഴ', മമ്മൂട്ടിയുടെ ഫോട്ടോ കുത്തിപ്പൊക്കി ആരാധകര്‍
മങ്ങിയ തുടക്കം; ഒടുവിൽ ശോഭയോടെ ഫിനാലെയിൽ തിളങ്ങി ശോഭ വിശ്വനാഥ്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ