
ആർഎൽവി രാമകൃഷ്ണന് എതിരെ നർത്തകി സത്യഭാമ നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരണവുമായി നടൻ ഫഹദ് ഫാസിൽ. കഴിഞ്ഞ ദിവസം ആലുവ യുസി കോളേജിൽ ആവേശം ടീം എത്തിയിരുന്നു. ഇവിടെ വച്ചായിരുന്നു ഫഹദ് തന്റെ നിലപാട് വ്യക്തമാക്കിയത്. രാമകൃഷ്ണൻ- സത്യഭാമ വിഷയത്തിൽ എന്താണ് ഫഹദിന്റെ നിലപാട് എന്നായിരുന്നു ചോദ്യം. ഇതിന് 'എന്റെ നിലപാട് അങ്ങ് പറഞ്ഞേക്കാം. അവർ ചെയ്തത് തെറ്റാണ്', എന്നായിരുന്നു ഫഹദിന്റെ മറുപടി.
അതേസമയം, സത്യഭാമയ്ക്ക് എതിരെ ആർഎൽവി രാമകൃഷ്ണൻ പൊലീസില്‍ പരാതി നൽകിയിട്ടുണ്ട്. ചാലക്കുടി ഡിവൈ.എസ്.പിയ്ക്കാണ് പരാതി നൽകിയത്. വ്യക്തിപരമായി അപമാനിച്ചെന്നാണ് പരാതിയിൽ പറയുന്നത്. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സത്യഭാമയുടെ വിവാദ പരാമർശം. പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാൾക്ക് കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകൾ.
'16വർഷത്തെ സപര്യ, ഒരായിരം കടമ്പകൾ, ഉപേക്ഷിക്കേണ്ട സന്ദർഭങ്ങൾ, പരിഹാസങ്ങൾ, ചിലരുടെ വെല്ലുവിളികൾ'
അതേസമയം, 'രോമാഞ്ചം' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജീത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആവേശം. ചിത്രം പെരുന്നാള്‍ - വിഷു റിലീസ് ആയി ഏപ്രില്‍ 11ന് തീയേറ്റുകളില്‍ എത്തും. ഫഹദ് ഫാസില്‍ നായകനാവുന്ന ചിത്രം അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും സിനിമയിൽ ഭാഗമാണ്. രോമാഞ്ചം നല്‍കിയ അതേ ഓളം തന്നെ ആവേശം സമ്മാനിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ