200 കോടിയിലും നില്‍ക്കില്ല 'മഞ്ഞുമ്മല്‍ ബോയ്‍സ്'; തെലുങ്ക് റിലീസ് തീയതി പ്രഖ്യാപിച്ചു

Published : Mar 27, 2024, 12:18 PM IST
200 കോടിയിലും നില്‍ക്കില്ല 'മഞ്ഞുമ്മല്‍ ബോയ്‍സ്'; തെലുങ്ക് റിലീസ് തീയതി പ്രഖ്യാപിച്ചു

Synopsis

മൈത്രി മൂവി മേക്കേഴ്സ്, പ്രൈം ഷോ എന്‍റര്‍ടെയ്ന്‍‍മെന്‍റ്, സുകുമാര്‍ റൈറ്റിം​ഗ്സ് എന്നിവര്‍ ചേര്‍ന്നാണ് വിതരണം

മോളിവുഡിന് അത്ഭുതം സമ്മാനിച്ച ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‍സ്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയ ഈ സര്‍വൈവല്‍ ത്രില്ലര്‍ ചിത്രത്തിന്‍റെ റിലീസ് ഫെബ്രുവരി 22 ന് ആയിരുന്നു. ചുരുക്കം പ്രൊമോഷണല്‍ മെറ്റീരിയലുകളിലൂടെ പ്രീ റിലീസ് ഹൈപ്പ് നേടിയിരുന്നു ചിത്രം. റിലീസ് ദിനത്തില്‍ തന്നെ മസ്റ്റ് വാച്ച് എന്ന് അഭിപ്രായം വന്നതോടെ ബോക്സ് ഓഫീസില്‍ കുതിപ്പ് ആരംഭിച്ച ചിത്രമാണിത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള ചിത്രമായി മാറിയ മഞ്ഞുമ്മല്‍ ബോയ്സ് യാത്ര അവിടംകൊണ്ടും അവസാനിപ്പിക്കില്ലെന്ന സൂചനയാണ് ഇപ്പോള്‍ നല്‍കുന്നത്. തമിഴ്നാട്ടില്‍ വന്‍ വിജയം നേടിയ ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പ് തിയറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. അതിന്‍റെ റിലീസ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഏപ്രില്‍ 6 നാണ് മഞ്ഞുമ്മല്‍ ബോയ്സിന്‍റെ തെലുങ്ക് പതിപ്പ് തിയറ്ററുകളില്‍ എത്തുക. മൈത്രി മൂവി മേക്കേഴ്സ്, പ്രൈം ഷോ എന്‍റര്‍ടെയ്ന്‍‍മെന്‍റ്, സുകുമാര്‍ റൈറ്റിം​ഗ്സ് എന്നിവര്‍ ചേര്‍ന്നാണ് തെലുങ്ക് സംസ്ഥാനങ്ങളില്‍ ചിത്രം വിതരണം ചെയ്യുന്നത്. നേരത്തെ പ്രേമലുവിന്‍റെ തെലുങ്ക് പതിപ്പ് തിയറ്ററുകളില്‍ വിജയം നേടിയിരുന്നു.

 

തമിഴ്നാട്ടില്‍ നേടിയ റെക്കോര്‍ഡ് വിജയമാണ് ബോക്സ് ഓഫീസില്‍ 200 കോടി നേടാന്‍ മഞ്ഞുമ്മല്‍ ബോയ്സിനെ സഹായിച്ചത്. തമിഴ്നാട്ടില്‍ നിന്ന് മാത്രം 50 കോടിയിലേറെയാണ് ചിത്രം നേടിയത്. ആഴ്ചകളോളം തമിഴ് സിനിമാപ്രേമികള്‍ക്കിടയില്‍ ഈ മലയാള ചിത്രമായിരുന്നു ചര്‍ച്ച. കമല്‍ ഹാസന്‍റെ ​ഗുണ സിനിമയുടെ റെഫറന്‍സും കൊടൈക്കനാല്‍ പ്രധാന ലൊക്കേഷന്‍ ആയതുമാണ് തമിഴ്നാട്ടില്‍ ചിത്രത്തെ ഇത്രയും ജനപ്രിയമാക്കിയത്. അതേസമയം തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ ചിത്രം എത്തരത്തില്‍ ജനപ്രീതി നേടുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാലോകം. 

ALSO READ : 'ആടുജീവിതം' മ്യൂസിക് ലോഞ്ച്, മൂന്ന് സിനിമകള്‍; ഏഷ്യാനെറ്റിന്‍റെ ഈസ്റ്റര്‍ പരിപാടികള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്