തലൈവർക്ക് ഒപ്പം കട്ടയ്ക്ക് പിടിക്കാൻ ഫാഫാ; വേട്ടയ്യനിൽ ഒന്നൊന്നര വരവിനൊരുങ്ങി ഫഹദ്, വൻ അപ്ഡേറ്റ്

Published : Jul 07, 2024, 04:03 PM IST
തലൈവർക്ക് ഒപ്പം കട്ടയ്ക്ക് പിടിക്കാൻ ഫാഫാ; വേട്ടയ്യനിൽ ഒന്നൊന്നര വരവിനൊരുങ്ങി ഫഹദ്, വൻ അപ്ഡേറ്റ്

Synopsis

വിക്രം, മാമന്നൻ തുടങ്ങി സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് പിന്നാലെ ഫഹദ് തമിഴിൽ അഭിനയിക്കുന്ന സിനിമയാണ് വേട്ടയ്യൻ.

ലയാളത്തിന്റെ പ്രിയ നടനാണ് ഫഹദ് ഫാസിൽ. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ ഒട്ടനവധി മികച്ച സിനിമകളും കഥാപാത്രങ്ങളുമാണ് ഫഹദ് മലയാളികൾക്ക് ഇതിനകം സമ്മാനിച്ചു കഴിഞ്ഞത്. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ് സിനിമകളിലും തന്റേതായ സ്ഥാനം ഇതിനോടകം ഫഹദ് കരസ്ഥമാക്കി കഴിഞ്ഞു. മോളിവുഡിലേത് പോലെ തന്നെ ഈ ഇന്റസ്ട്രികളിലും ഫഹദ് ഇപ്പോൾ ഒഴിച്ചുകൂടാനാകാത്ത താരമായി മാറി കഴിഞ്ഞു. നിലവിൽ രജനികാന്തിനൊപ്പം സ്ക്രീൻ പങ്കിട്ടിരിക്കുകയാണ് ഫഹദ്. 

വേട്ടയ്യൻ എന്ന ചിത്രത്തിലാണ് ഫഹദും രജനികാന്തും ഒന്നിച്ച് അഭിനയിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഡബ്ബിം​ഗ് തുടങ്ങിയ വിവരം അറിയിച്ചിരിക്കുകയാണ് നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ്. ഫഹദിന്റെ ഡബ്ബിം​ഗ് ആണ് ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും അണിയറക്കാർ പുറത്തുവിട്ടിട്ടുണ്ട്. 

വിക്രം, മാമന്നൻ തുടങ്ങി സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് പിന്നാലെ ഫഹദ് തമിഴിൽ അഭിനയിക്കുന്ന സിനിമയാണ് വേട്ടയ്യൻ.  'ജയ് ഭീം'സംവിധാനം ചെയ്ത ടി ജെ ജ്ഞാനവേലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥനന്റെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. മുപ്പത്തി മൂന്ന് വർഷങ്ങൾക്ക് ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒന്നിക്കുന്ന ചിത്രത്തിൽ മഞ്ജു വാര്യരും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. റാണാ ദഗുബട്ടി, റിതിക സിംഗ്, ദുഷാര വിജയൻ തുടങ്ങിയവരും വേട്ടയ്യന്റെ ഭാ​ഗമാണ്. ടി ജെ ജ്ഞാനവേൽ തന്നെയാണ് വേട്ടയ്യന്‍റെ തിരക്കഥയും. അനിരുദ്ധ് ആണ് സംഗീത സംവിധാനം.  

പച്ച ലഹങ്കയിൽ അതിമനോഹരിയായി മാൻവി; ചിത്രങ്ങൾ

അതേസമയം, പുഷ്പ 2 ആണ് ഫഹദ് ഫാസിലിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന തെലുങ്ക് ചിത്രം. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് അല്ലു അര്‍ജുന്‍ ആണ്. രശ്മിക മന്ദാനയാണ് നായിക. ചിത്രത്തിന്‍റെ ആദ്യഭാഗത്തിലെ ഫഹദിന്‍റെ വില്ലന്‍‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സേവ് ബോക്സ് ആപ്പ് തട്ടിപ്പ്; നടൻ ജയസൂര്യക്കെതിരെ കൂടുതൽ കണ്ടെത്തലുകള്‍, മുഖ്യപ്രതിയുടെ കമ്പനികളിൽ നിന്ന് നടന്‍റെ അക്കൗണ്ടിലെത്തിയത് ഒരു കോടി
കുതിരപ്പുറത്തേറി വിനായകന്റെ വരവ്, കയ്യിൽ മഴുവും; ശ്രദ്ധനേടി 'പെരുന്നാള്‍' ക്യാരക്ടർ പോസ്റ്റർ