Malayankunju Movie : 'മലയൻകുഞ്ഞ്' ട്രെയിലര്‍ നാളെയെത്തും; പോസ്റ്ററുമായി എ ആര്‍ റഹ്മാന്‍

Web Desk   | Asianet News
Published : Dec 23, 2021, 04:08 PM ISTUpdated : Dec 23, 2021, 04:10 PM IST
Malayankunju Movie : 'മലയൻകുഞ്ഞ്' ട്രെയിലര്‍ നാളെയെത്തും; പോസ്റ്ററുമായി എ ആര്‍ റഹ്മാന്‍

Synopsis

 മഹേഷ് നാരായണൻ തിരക്കഥയെഴുതുന്ന ചിത്രമാണ് 'മലയൻകുഞ്ഞ്'.

ഹദ് ഫാസില്‍ (Fahadh Faasil) നായകനാകുന്ന പുതിയ ചിത്രമാണ് 'മലയൻകുഞ്ഞ്' (Malayankunju). നവാഗതനായ സജിമോനാണ് 'മലയൻകുഞ്ഞ്' ചിത്രം സംവിധാനം ചെയ്യുന്നത്. സം​ഗീതം നൽകുന്നത് എ ആർ റഹ്മാൻ ആണെന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ നാളെ എത്തുമെന്ന് അറിയിക്കുകയാണ് അണിയറ പ്രവർത്തകർ. ട്രെയിലർ അൗൺസ്മെന്റ് പോസ്റ്റർ എ ആർ റഹ്മാൻ പങ്കുവച്ചു. 

ട്രെയിലര്‍ ഡിസംബര്‍ 24 ന് ആറ് മണിക്കാകും പുറത്ത് വിടുക. സംവിധായകൻ ഫാസില്‍ നിര്‍മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.  മോഹൻലാല്‍ നായകനായ 'യോദ്ധ' എന്ന ചിത്രത്തിന് വേണ്ടിയാണ് എ ആര്‍ റഹ്‍മാൻ ആദ്യമായി മലയാളത്തില്‍ സംഗീതം ചെയ്‍തത്. പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം 'ആടുജീവിത'ത്തിന്റെയും സംഗീത സംവിധായകൻ എ ആര്‍ റഹ്‍മാനാണ്. 

'സീ യു സൂണ്‍', 'മാലിക്' എന്നിവയ്‍ക്ക് ശേഷം മഹേഷ് നാരായണനും ഫഹദും ഒന്നിക്കുന്നുവെന്ന് പ്രത്യേകതയുമുണ്ട് 'മലയൻകുഞ്ഞി'ന്. മഹേഷ് നാരായണൻ തിരക്കഥയെഴുതുന്ന ചിത്രമാണ് 'മലയൻകുഞ്ഞ്'. മഹേഷ് നാരായണനായിരിക്കും മലയൻകുഞ്ഞെന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫഹദിന്റെ 'മലയൻകുഞ്ഞ്' എന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിഷ്‍ണു ഗോവിന്ദും ശ്രീ ശങ്കറുമാണ് സൗണ്ട് ഡിസൈനര്‍. മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുക. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

തനി തള്ളവൈബുമായി 'പ്രകമ്പനം'; വീഡിയോ ഗാനം പുറത്ത്
'കണ്ടിപ്പ വരുവേൻ', വിജയ് രണ്ടുവർഷത്തിൽ അഭിനയത്തിലേക്ക് തിരിച്ചുവരും: അവകാശവാദവുമായി നടി