
മലയാളത്തിന്റെ സ്വാകര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. കാലങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ മമ്മൂട്ടി നിറഞ്ഞാടിയ വേഷങ്ങൾ നിരവധിയാണ്. അവയിൽ പലതും ഇന്നും കാലാനുവർത്തികളായി നിലകൊള്ളുന്നു. സമീപകാലത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളെ അമ്പരപ്പിച്ച് കൊണ്ടിരിക്കുന്ന മമ്മൂട്ടിക്ക് വീണ്ടുമൊരു സംസ്ഥാന അവാർഡ് ലഭിച്ച സന്തോഷത്തിലാണ് മലയാളികൾ ഒന്നടങ്കം.
കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് എട്ടാമത് ആണ് മമ്മൂട്ടിയെ തേടിയെത്തിരിക്കുന്നത്. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇത്തവണ മമ്മൂട്ടി മികച്ച നടനായത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ ചിത്രം റിലീസ് ചെയ്തപ്പോള്‍ തന്നെ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയതും നന്‍പകല്‍ നേരത്ത് മയക്കമാണ്.
'നേട്ടമുണ്ടാക്കി തരാം..', വിവേക് ഒബ്റോയിയിൽ നിന്നും തട്ടിയത് 1.5 കോടി, മൂന്ന് പേർക്കെതിരെ കേസ്
ഈ അവസരത്തിൽ മമ്മൂട്ടിയെ കുറിച്ച് നടൻ ഹരീഷ് പേരടി കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. "എട്ട് തവണ..എത്ര തവണ ?..എട്ട് തവണ...ഒരു നടൻ അയാളുടെ കൈയ്യിൽ സംസ്ഥാന പുരസ്ക്കാരം തലോടുന്നു.. കഥാപാത്രങ്ങൾക്കുവേണ്ടി ഈ മനുഷ്യൻ നടത്തുന്ന സഹനവും സമരവുമാണി വിജയം..ലിജോയുടെ അസാമാന്യ പ്രതിഭയോട് അയാളിലെ നടൻ സമരസപ്പെടുമ്പോൾ..ജയിംസിൽ നിന്ന് സുന്ദരത്തിലേക്കും സുന്ദരത്തിൽ നിന്ന് വീണ്ടും ജയിംസിലേക്കും മാറാൻ അയാളുടെ ആയുധം പകർന്നാട്ടത്തിന്റെ ഒരു ഉറക്കം മാത്രമാണെന്നുള്ളത് കാഴച്ചക്കാരനെ കുറച്ച് ഉൾകിടിലത്തോടെ ഇപ്പോഴും വേട്ടയാടുന്നു..മമ്മൂക്കാ നിങ്ങളെ അഭിനന്ദിക്കാൻ ഞാൻ ആരുമല്ല..പകരം മമ്മൂക്കാ മമ്മൂക്കാ എന്ന് പലയാവർത്തി ഉറക്കെ വിളിച്ച് ഈ എഴുപത്തിരണ്ടാം വയസ്സിലും കത്തികൊണ്ടിരിക്കുന്ന അഭിനയത്തിന്റെ ചൂട് പറ്റാൻ ഇനിയും നിരന്തരമായി ശ്രമിച്ചുകൊണ്ടേയിരിക്കും എന്ന് മാത്രം..ഞാൻ ഇതെഴുതുമ്പോഴും മറ്റെതോ കഥാപാത്രത്തിനെ ആർത്തിയോടെ നിങ്ങൾ ഭക്ഷിച്ചുകൊണ്ടിരിക്കുകയായിരിക്കും എന്ന ഉറപ്പോടെ", എന്നാണ് ഹരീഷ് കുറിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..