നടൻ ഹരീഷ് പേരടി സിനിമ നിർമ്മാണ രം​ഗത്തേക്ക്

Published : Sep 30, 2022, 08:02 PM ISTUpdated : Sep 30, 2022, 08:21 PM IST
നടൻ ഹരീഷ് പേരടി സിനിമ നിർമ്മാണ രം​ഗത്തേക്ക്

Synopsis

സിനിമയുടെ ടൈറ്റിൽ ലോഞ്ച് നാളെ രാവിലെ പതിനൊന്ന് മണിക്ക് നടക്കുമെന്നും നടന്‍ അറിയിച്ചു.

ലയാളികളുടെ പ്രിയ നടനാണ് ഹരീഷ് പേരടി. കാലങ്ങൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളാണ് ഹരീഷ് മലയാളികൾക്കും മലയാള സിനിമയ്ക്കും സമ്മാനിച്ചത്. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ഹരീഷ് പേരടി തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളിൽ തന്റേതായ നിലപാടുകൾ കൃത്യമായി തന്നെ തുറന്നുപറയുന്ന സിനിമാ താരം കൂടിയാണ് അദ്ദേഹം. അതുകൊണ്ട് തന്നെ പലപ്പോഴും വിമർശനങ്ങളും ഹരീഷ് പേരടിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ സിനിമാ നിർ‌മാണ രം​ഗത്ത് ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് നടൻ. 

ഹരീഷ് പേരാടി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. സിനിമയുടെ ടൈറ്റിൽ ലോഞ്ച് നാളെ രാവിലെ പതിനൊന്ന് മണിക്ക് നടക്കുമെന്നും അദ്ദേഹം അറിയിച്ചു. 'പ്രാർത്ഥനകളും, അനുഗ്രഹങ്ങളും മാത്രം പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങട്ടെ' എന്നാണ് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. അഖില്‍ കാവുങ്കൽ ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. ബിന്ദു ഹരീഷും സുദീപും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാകും.  

അതേസമയം, ഓളവും തീരവും എന്ന ചിത്രത്തിലാണ് ഹരീഷ് അടുത്തിടെ അഭിനയിച്ചത്. മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കുഞ്ഞാലി എന്ന കഥാപാത്രത്തെയാണ് ഹരീഷ് അവതരിപ്പിക്കുന്നത്. 

ഹൃദയം നിറഞ്ഞ് ചിരിച്ച് നഞ്ചിയമ്മ; എഴുന്നേറ്റ് നിന്ന് ആദരവ് അർപ്പിച്ച് സദസ്

"ഒരു മനുഷ്യൻ..ഇൻഡ്യയിലെ വലിയ താരങ്ങളെ വെച്ച് വലിയ സിനിമകൾ ചെയ്ത സംവിധായകൻ..അദ്ദേഹത്തിന്റെ പതിമൂന്നാം വയസ്സിൽ കണ്ട സ്വപ്നത്തിന്..അയാളെ സംവിധായകനാക്കാൻ പ്രേരിപ്പിച്ച സ്വപ്നത്തിന് പേക്കപ്പ് പറയുകയാണ്...ആ സിനിമയിൽ പ്രവർത്തിച്ച ആൾ എന്ന നിലക്ക് ആത്മാർഥമായി എനിക്കറിയാം..ആ കണ്ണുകളിൽ വലിയ സ്വപ്നങ്ങൾ പൂർത്തികരിക്കുമ്പോൾ ഉണ്ടാകുന്ന സ്നേഹത്തിന്റെ നനവുണ്ട് ...പ്രിയൻസാർ ആ സിനിമയോടൊപ്പം ഒഴുകുകയായിരുന്നു..എം.ടി സാറിന്റെ തിരക്കഥയിലെ ഓളത്തിനനുസരിച്ച് നനഞ്ഞ്,കുളിച്ച് സംതൃപ്തിയോടെ തീരത്തേക്കുള്ള ഒരു പ്രയാണം..നമ്മൾ ജനിച്ചു വളർന്ന വീടുകൾ നമ്മൾ വീണ്ടും പുതുക്കി പണിയുമ്പോൾ കിട്ടുന്ന..മനസ്സിന്റെ ഉള്ളിൽ നിന്ന് വരുന്ന ഒരു ആനന്ദം ഈ സിനിമയുടെ ഒരോ ശ്വാസത്തിലും അയാൾ അനുഭവിക്കുന്നുണ്ടായിരുന്നു...ഈ പേക്കപ്പ് പറച്ചിൽ..ഒരു ചരിത്ര മുഹൂർത്തമാണ് ...പുതിയ തലമുറക്ക്..തങ്ങളുടെ സ്വപ്നങ്ങൾ വീണ്ടും വീണ്ടും കാണാൻ ഊർജ്ജം നൽകുന്ന വാമൊഴി...ആര് എന്നെ നിഷേധിച്ചാലും ഒരിക്കൽ ഞാൻ അവിടെ എത്തിച്ചേരും എന്ന കലയുടെ,ജീവിതത്തിന്റെ വലിയ സന്ദേശം..കലാകാരന്റെ സ്നേഹം നിറഞ്ഞ ചങ്കൂറ്റം..", എന്നാണ് പാക്കപ് വേളയില്‍ ഹരീഷ് കുറിച്ചത്. 

PREV
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ