'ഒരു ഇടനിലക്കാരുമില്ലാതെ കേരളം നിങ്ങൾക്ക് നേരിട്ട് കൈതരും': പ്രധാനമന്ത്രിയോട് ഹരീഷ് പേരടി

By Web TeamFirst Published Sep 8, 2022, 5:32 PM IST
Highlights

കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിനു പ്രധാനമന്ത്രി നേതൃത്വത്തിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അം​ഗീകാരം നൽകിയതിന് പിന്നാലെയാണ് ഹരീഷ് പേരടി നന്ദി അറിയിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് നടൻ ഹരീഷ് പേരടി. കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിനു പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അം​ഗീകാരം നൽകിയതിന് പിന്നാലെയാണ് ഹരീഷ് പേരടി നന്ദി അറിയിച്ചത്. കേരളത്തിന്റെ വികസനത്തിന് അനുമതി നൽകിയതിൽ ഫണ്ട് അനുവദിച്ചതിൽ ഒരു മലയാളി എന്ന നിലക്ക് ഹൃദയം നിറഞ്ഞ നന്ദി. ഇങ്ങിനെയാണെങ്കിൽ ഒരു ഇടനിലക്കാരുമില്ലാതെ കേരളം നിങ്ങൾക്ക് നേരിട്ട് കൈ തരുമെന്നും ഹരീഷ് പേരടി പറയുന്നു. 

ഹരീഷ് പേരടിയുടെ വാക്കുകൾ ഇങ്ങനെ

മോദിജീ ഞാൻ കാക്കനാടാണ് താമസിക്കുന്നത്...മെട്രോയുടെ രണ്ടാഘട്ട വികസനം എന്റെ വീട്ടിനടുത്തേക്ക് എത്തുന്നു എന്നറിയുന്നതിൽ വ്യക്തിപരമായി നിറഞ്ഞ സന്തോഷം..കേരളത്തിന്റെ വികസനത്തിന് അനുമതി നൽകിയതിൽ ഫണ്ട് അനുവദിച്ചതിൽ ഒരു മലയാളി എന്ന നിലക്ക് ഹൃദയം നിറഞ്ഞ നന്ദി...ഇങ്ങിനെയാണെങ്കിൽ ഒരു ഇടനിലക്കാരുമില്ലാതെ കേരളം നിങ്ങൾക്ക് നേരിട്ട് കൈ തരും...കേരളത്തിന് ജാതിയും മതവുമില്ലാത്ത വികസനമാണാവിശ്യം..മോദിജീ ഹൃദയം നിറഞ്ഞ ഓണാശംസകൾ..

കഴിഞ്ഞ ദിവസമാണ് കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്. കൊച്ചി മെട്രോ കലൂരിൽ നിന്നും ഐടി ഹബ്ബായ കാക്കനാട് വരെ നീട്ടാനുള്ള പദ്ധതിക്കാണ് അനുമതി. കൊച്ചി മെട്രോ പ്രഖ്യാപിച്ചപ്പോൾ തന്നെ രണ്ടാം ഘട്ടത്തിനും അംഗീകാരം കിട്ടിയിരുന്നു.എന്നാൽ കേന്ദ്ര ക്യാബിനറ്റ് അനുമതി നൽകാത്തതാണ് കഴിഞ്ഞ അഞ്ച് വർഷക്കാലം തിരിച്ചടിയായത്.വൈകിയെങ്കിലും പ്രധാനമന്ത്രി നേരിട്ട് കൊച്ചിയിലെത്തി ഏവരും കാത്തിരുന്ന ആ പ്രഖ്യാപനം നടത്തി. പിന്നാലെ കേന്ദ്രമന്ത്രിസഭ പദ്ധതിക്ക് അംഗീകാരവും നൽകി. 

വരുന്നത് ഫഹദിന്റെ മാസ് ആക്ഷൻ സിനിമയോ ? 'ഹനുമാൻ ​ഗിയർ' ഫസ്റ്റ് ലുക്ക്

കലൂർ മുതൽ കാക്കനാട് വരെ.11.2 കിലോമീറ്റർ നീളം വരുന്നതാണ് പുതിയ മെട്രോ പാത. ഡിഎംആർസിക്ക് പകരം കൊച്ചി മെട്രോ നേരിട്ടാവും പദ്ധതിയുടെ നിർമ്മാണം നിർവഹിക്കുക.11 സ്റ്റേഷനുകളാണ് പാതയിലുണ്ടാവുക. 1950 കോടി രൂപയാണ് നേരത്തെയുള്ള കണക്ക് പ്രകാരം പദ്ധതിക്കായി ചിലവാക്കുക. എന്നാൽ പദ്ധതി നീണ്ടു പോയതിനാൽ ചിലവാക്കേണ്ട തുകയിലും മാറ്റം വരും.  

click me!