വിക്രം എന്ന ചിത്രമാണ് തമിഴിൽ ഫഹദിന്റേതായി പുറത്തിറങ്ങിയത്. കമൽഹാസൻ നായകനായി എത്തിയ ചിത്രത്തിൽ ​മികച്ചൊരു കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്.

തിരുവോണ ദിനത്തിൽ 'ഹനുമാൻ ​ഗിയർ' എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ഫഹദ് ഫാസിൽ. സുധീഷ് ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജീപ്പിന് മുകളിൽ തിരിഞ്ഞ് നിന്ന് ഒരു കൈ പൊക്കിക്കൊണ്ട് നിൽക്കുന്ന ഫഹദാണ് പോസ്റ്ററിൽ ഉള്ളത്. ആർ ബി ചൗധരിയുടെ നിർമ്മാണ കമ്പനിയായ സൂപ്പർ ​ഗുഡ് ഫിലിംസിന്റെ 96മത് ചിത്രമായാണ് 'ഹനുമാൻ ​ഗിയർ' ഒരുങ്ങുന്നത്.

മലയൻകുഞ്ഞ് എന്ന ചിത്രമാണ് ഫഹദിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം. നവാഗതനായ സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത ചിത്രം ജൂലൈ 22നാണ് തിയറ്ററുകളിൽ എത്തിയത്. ചിത്രത്തിലെ ഫഹദിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ ഓഗസ്റ്റ് 11ന് ഒടിടിയിലും ചിത്രം സ്ട്രീമിം​ഗ് ചെയ്തിരുന്നു. രജിഷ വിജയന്‍ നായികയായ ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ദീപക് പറമ്പോല്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യോദ്ധ എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം എ ആര്‍ റഹ്മാന്‍ സംഗീതം പകർന്ന ചിത്രം എന്ന പ്രത്യേകതയും മലയൻകുഞ്ഞിന് ഉണ്ട്. 

വിക്രം എന്ന ചിത്രമാണ് തമിഴിൽ ഫഹദിന്റേതായി പുറത്തിറങ്ങിയത്. കമൽഹാസൻ നായകനായി എത്തിയ ചിത്രത്തിൽ ​മികച്ചൊരു കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്. വിജയ് സേതുപതി, ചെമ്പന്‍ വിനോദ് ജോസ്, കാളിദാസ് ജയറാം, നരെയ്ന്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ് ഡിസ്നി. ലോകേഷിനൊപ്പം രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് ഫിലോമിന്‍ രാജ്, സംഘട്ടന സംവിധാനം അന്‍പറിവ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, വസ്ത്രാലങ്കാരം പല്ലവി സിംഗ്, വി സായ്, കവിത ജെ, മേക്കപ്പ് ശശി കുമാര്‍, നൃത്തസംവിധാനം സാന്‍ഡി.

'കരുത്തനായൊരു ആക്ഷൻ ഹീറോയെ മലയാള സിനിമയ്ക്ക് സമ്മാനിക്കാനായതിൽ സന്തോഷം': വിനയൻ