ഐസിയുവില്‍ ഗുരുതരാവസ്ഥയില്‍ നടന്‍ ഹരീഷ് പേങ്ങന്‍; സഹായം അഭ്യര്‍ഥിച്ച് സുഹൃത്തുക്കള്‍

Published : May 10, 2023, 10:23 AM IST
ഐസിയുവില്‍ ഗുരുതരാവസ്ഥയില്‍ നടന്‍ ഹരീഷ് പേങ്ങന്‍; സഹായം അഭ്യര്‍ഥിച്ച് സുഹൃത്തുക്കള്‍

Synopsis

"ചെറിയ ഒരു വയറുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഗുരുതരമായ കരൾ രോഗമാണ്. അടിയന്തരമായി കരള്‍മാറ്റ ശസ്ത്രക്രിയയാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്"

ഐസിയുവില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന നടന്‍ ഹരീഷ് പേങ്ങന്‍റെ ചികിത്സയ്ക്കുവേണ്ടി ധനസഹായം അഭ്യര്‍ഥിച്ച് സുഹൃത്തുക്കള്‍. വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഗുരുതര കരള്‍ രോഗമാണെന്ന് കണ്ടെത്തുകയായിരുന്നു. അടിയന്തര കരള്‍ മാറ്റമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഹരീഷിന്‍റെ ഇരട്ട സഹോദരിയായ ശ്രീജ കരള്‍ ദാനത്തിന് തയ്യാറാണെന്നും എന്നാല്‍ ശസ്ത്രക്രിയയ്ക്കായി ഭാരിച്ച തുകയാണ് വേണ്ടതെന്നും ഹരീഷിന്‍റെ സുഹൃത്തും സംവിധായകനുമായ മനോജ് കെ വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചു. നടന്മാരായ നന്ദന്‍ ഉണ്ണി, സുബീഷ് സുധി അടക്കമുള്ളവരും സോഷ്യല്‍ മീഡിയയിലൂടെ ഹരീഷ് പേങ്ങനുവേണ്ടി സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.

മനോജ് കെ വര്‍ഗീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

അഭ്യർത്ഥന. ഒരു ജീവന്‍ രക്ഷിക്കാനായി കൈ കോര്‍ക്കാം. മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ&ജോ, മിന്നൽ മുരളി തുടങ്ങി നിരവധി സമകാലിക സിനിമകളിലൂടെ നമ്മെ ചിരിപ്പിച്ച്, ശ്രദ്ധേയമായ നിരവധി വേഷങ്ങൾ ചെയ്ത കലാകാരൻ, ഹരീഷ് പേങ്ങൻ.. എന്റെ നാട്ടുകാരനും പ്രിയ സുഹൃത്തുമായ ഹരീഷ്, കഴിഞ്ഞ പത്ത് ദിവസമായി എറണാകുളം അമൃത ആശുപത്രിയിൽ ജീവിതത്തിലേക്ക് തിരിച്ചു വരുവാനായി മല്ലിടുകയാണ്. ചെറിയ ഒരു വയറുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഗുരുതരമായ കരൾ സംബന്ധമായ അസുഖമാണ്. അടിയന്തരമായി ലിവർ ട്രാൻസ്പ്ലാന്റാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഹരീഷിന്റെ ഇരട്ട സഹോദരിയായ ശ്രീജ ലിവർ ദാനം ചെയ്യാൻ തയ്യാറായിട്ടുണ്ട്. ഇനി വേണ്ടത് ചികിത്സയ്ക്ക് ആവശ്യമായ ഭീമമായ തുകയാണ്.

അതീവ ഗുരുതരാവസ്ഥയിൽ നിലവിൽ ന്യുമോണിയ പിടിപ്പെട്ട് ഐസിയുവില്‍ ജീവിതത്തോട് മല്ലിട്ട് കഴിയുന്ന ഹരീഷിനെ ഞാനിന്ന് നേരിൽ കണ്ടിരുന്നു. ഡോക്ടർമാരുമായി വിശദമായി സംസാരിക്കുകയുമുണ്ടായി. തുടർന്നുള്ള ഓരോ ദിവസവും ഹരീഷിന് നിർണായകമാണ്. സർജറിക്കും തുടർചികിത്സക്കുമായി ചെലവ് വന്നേക്കാവുന്ന ഏകദേശം 35 - 40 ലക്ഷം രൂപ കണ്ടെത്തുവാൻ അവനെ അത്രയും ഇഷ്ടപ്പെടുന്ന നാടും നാട്ടുകാരും സുഹൃത്തുക്കളും കൈകോർക്കുകയാണ്. ഈ ജീവൻ രക്ഷാപ്രയത്നത്തിൽ പങ്കാളിയായി സഹായിക്കണം എന്ന് അഭ്യർത്ഥന... ഹരീഷിന്റെ സഹോദരിയുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ നിങ്ങൾ ഓരോരുത്തരും കൂടെ ഉണ്ടാവും എന്ന പ്രതീക്ഷിയിൽ താഴെ കൊടുക്കുന്നു...

SREEJA. M. NAIR
Savings Account : 338202120002191
UNION BANK OF INDIA 
Branch : Athani, Ernakulam District, Kerala
IFSC CODE: UBINO533823
Sreeja hareesh pegan sis no..gpay..7982497909

ALSO READ : ആറര വര്‍ഷത്തിന് ശേഷം 'പുലിമുരുകന്' എതിരാളി? ചൊവ്വാഴ്ച കളക്ഷനില്‍ റെക്കോര്‍ഡ് ഇട്ട് '2018'

PREV
click me!

Recommended Stories

ജനപ്രിയ നായകന്റെ വൻ വീഴ്‍ച, കേസില്‍ കുരുങ്ങിയ ദിലീപിന്റെ സിനിമാ ജീവിതം
ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം