ഇതാ ഇനി ഇന്ദ്രൻസിന്റെ ഒരുമ്പെട്ടവൻ

Published : Dec 30, 2024, 01:25 PM ISTUpdated : Dec 30, 2024, 02:34 PM IST
ഇതാ ഇനി ഇന്ദ്രൻസിന്റെ ഒരുമ്പെട്ടവൻ

Synopsis

ഇന്ദ്രൻസ് പ്രധാന കഥാപാത്രങ്ങളില്‍ ഒരാളാകുന്ന ചിത്രം റിലീസിന്.  

ഇന്ദ്രൻസ് പ്രധാന കഥാപാത്രമായി വരാനിരിക്കുന്ന ചിത്രമാണ് ഒരുമ്പെട്ടവൻ. ജാഫർ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്‍മീര എന്നിവരെ/gx പ്രധാന കഥാപാത്രങ്ങളാക്കി സുജീഷ് ദക്ഷിണകാശി, ഹരിനാരായണൻ കെ എം എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന leCd'ഒരുമ്പെട്ടവൻ'. സുധീഷ്, ഐ എം വിജയൻ,,സുനിൽ സുഖദ,സിനോജ് വർഗ്ഗീസ്,കലാഭവൻ ജിന്റോ,ശിവദാസ് കണ്ണൂർ,ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്,സൗമ്യ മാവേലിക്കര,അപർണ്ണ ശിവദാസ്, വിനോദ് ബോസ് തുടങ്ങിയവരും ചിത്രത്തിലുണ്ടാകുമ്പോള്‍ സുജീഷ് ദക്ഷിണകാശി, ഗോപിനാഥ്‌ പാഞ്ഞാൾ എന്നിവർ ചേർന്ന് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നു. ചിത്രം ജനുവരി മൂന്നിന് പ്രദർശനത്തിനെത്തും.

കെ എൽ എം സുവർദ്ധൻ, അനൂപ് തൊഴുക്കര എന്നിവർ എഴുതിയ വരികൾക്ക് ഉണ്ണി നമ്പ്യാർ സംഗീതം പകരുന്നു. വിജയ് യേശുദാസ്, വൈക്കം വിജയലക്ഷ്‍മി, സിത്താര കൃഷ്‍ണകുമാർ, ബേബി കാശ്‍മീര എന്നിവരാണ് ഗായകർ. സെൽവ കുമാർ എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

ദക്ഷിണ കാശി പ്രൊഡക്ഷന്റെ ബാനറിൽ സുജീഷ് ദക്ഷിണകാശി നിർമ്മിക്കുന്നു. പ്രൊജക്റ്റ് ഡിസൈനർ സുധീർ കുമാർ. രാഹുൽ കൃഷ്‍ണ ചീഫ് അസോസിയേറ്റ് ഡയറക്ടർ ആണ്. പ്രൊജക്റ്റ് ഡിസൈനർ സുധീർ കുമാർ,

പ്രൊഡക്ഷൻ കൺട്രോളർ മുകേഷ് തൃപ്പൂണിത്തുറ. കല ജീമോൻ എൻ എം. മേക്കപ്പ് സുധീഷ് വണ്ണപ്പുറം ആണ്. കോസ്റ്റ്യൂംസ് അക്ഷയ പ്രേംനാഥ്,സ്റ്റിൽസ് ജയപ്രകാശ് അതളൂർ, പരസ്യകല മനു ഡാവിഞ്ചി, അസോസിയേറ്റ് ഡയറക്ടർ എ ജി അജിത്കുമാർ, നൃത്തം ശ്രീജിത്ത് പി ഡാസ്ലേഴ്‍സ്,
പ്രൊഡക്ഷൻ എക്‍സിക്യൂട്ടീവ് സന്തോഷ് ചങ്ങനാശ്ശേരി. അസിസ്റ്റന്റ് ഡയറക്ടർസ്  സുരേന്ദ്രൻ കാളിയത്, ജോബിൻസ്, ജിഷ്‍ണു രാധാകൃഷ്‍ണൻ, ഗോകുൽ പി ആർ, ദേവ പ്രയാഗ, പ്രൊഡക്ഷൻ മാനേജർ നിധീഷ്, പിആർഒ എ എസ് ദിനേശ് എന്നിവരാണ്.

Read More: കരകരയറാൻ കഴിയുമോ ബറോസിന്?, ഇന്ത്യയിലെ കളക്ഷൻ നിരാശപ്പെടുത്തുന്നു, നിര്‍ണായക നീക്കവുമായി മോഹൻലാല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ചത്താ പച്ച'യിൽ വെട്രിയായി റോഷൻ മാത്യു; ക്യാരക്ടർ പോസ്റ്റർ പുറത്ത്
രേഖാചിത്രം മുതൽ കളങ്കാവൽ വരെ; തലയെടുപ്പോടെ മോളിവുഡ്; 2025ലെ മികച്ച 10 മലയാള സിനിമകൾ