ഖുറേഷിക്ക് പിന്നാലെ ഗോവര്‍ദ്ധൻ, ഒളിഞ്ഞിരിക്കുന്ന കഥകള്‍ കണ്ടെത്താൻ ഇന്ദ്രജിത്തെത്തി

Published : Mar 04, 2024, 10:10 AM IST
ഖുറേഷിക്ക് പിന്നാലെ ഗോവര്‍ദ്ധൻ, ഒളിഞ്ഞിരിക്കുന്ന കഥകള്‍ കണ്ടെത്താൻ ഇന്ദ്രജിത്തെത്തി

Synopsis

സ്റ്റീഫന്റെ ഭൂതകാലം തേടി ഗോവര്‍ദ്ധനെത്തി.

മോഹൻലാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. മലയാളത്തിന്റെ നിരവധി വമ്പൻ താരങ്ങളും ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. എമ്പുരാൻ ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ഒരുങ്ങുന്നുതെന്നുമാണ് സൂചന. അമേരിക്കയില്‍ എമ്പുരാന്റെ സെറ്റില്‍ നിന്നുള്ള ഇന്ദ്രജിത്തിന്റെ ഫോട്ടോ പുറത്തുവിട്ടിരിക്കുകയാണ്.

വമ്പൻ ഹിറ്റായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ഗോവര്‍ദ്ധൻ എന്ന ഒരു നിര്‍ണായക കഥാപാത്രത്തെയായിരുന്നു ഇന്ദ്രജിത്ത് ലൂസിഫറില്‍ അവതരിപ്പിച്ചിരുന്നത്. ലൂസിഫറിലെ നായകനായ സ്റ്റീഫൻ നെടുമ്പള്ളിയെന്ന കഥാപാത്രത്തിന്റെ ഭൂതകാലം കണ്ടെത്തുന്നത് ഗോവര്‍ദ്ധനായിരുന്നു. ഗോവര്‍ദ്ധനാണ് സ്റ്റീഫൻ നെടുമ്പള്ളിക്ക് ലൂസിഫര്‍ സിനിമയില്‍ ഖുറേഷി എബ്രഹാം എന്ന ഒരു ഐഡന്റിറ്റി ഉണ്ടെന്ന് കണ്ടെത്തുന്നത്. ഗോവര്‍ദ്ധനായുള്ള ഇന്ദ്രജിത്തായിരുന്നു മോഹൻലാലിന്റെ ലൂസിഫറിന്റെ കഥയുടെ ഗതി മാറ്റിയത്. വീണ്ടുമെത്തുമ്പോള്‍ ഇന്ദ്രജിത്തിന്റെ ഗോവര്‍ദ്ധൻ എമ്പുരാന്റെ കഥയില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടാക്കും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് ഇന്ദ്രജിത്ത് മോഹൻലാലിന്റെ എമ്പുരാൻ സിനിമയുടെ സെറ്റില്‍ ജോയിൻ ചെയ്‍തു എന്നത് ആരാധകര്‍ക്ക് ആവേശമുണ്ടാക്കുന്ന ഒരു വാര്‍ത്തയാണ്.

സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രഹാമായി ചിത്രത്തില്‍ മോഹൻലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടിയിരുന്നു. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം എന്നും റിപ്പോര്‍ട്ടുണ്ട്.. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയെന്നാണ് മനസിലാകുന്നത്. അതുകൊണ്ടാണഅ വിദേശ രാജ്യങ്ങളിലടക്കം എമ്പുരാൻ സിനിമ ചിത്രീകരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

സംവിധായകൻ പൃഥിരാജും മോഹൻലാല്‍ നായകനാകുന്ന ചിത്രത്തില്‍ നിര്‍ണായക വേഷത്തിലുണ്ടാകും. ലൂസിഫറിലെ സയീദ് മസൂദിന് രണ്ടാം ഭാഗത്തില്‍ കുറച്ചധികം പ്രാധാന്യുമുണ്ടാകും. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സുജിത് വാസുദേവാണ്. മലയാളത്തിനു പുറത്തെയും വമ്പൻ താരങ്ങളുണ്ടാകും.

Read More: സ്ഥാനങ്ങളില്‍ മാറ്റം, മമ്മൂട്ടിയോ മോഹൻലാലോ, ആരാണ് മുന്നില്‍?, ഫെബ്രുവരിയിലെ പട്ടിക പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ