'മനുഷ്യരല്ലേ? കിട്ടുമ്പോൾ സന്തോഷം, കിട്ടാത്തപ്പോൾ വിഷമം: പ്രത്യേക ജൂറി പരാമർശത്തിന്റെ നിറവിൽ ഇന്ദ്രൻസ്

Published : Aug 24, 2023, 07:19 PM ISTUpdated : Aug 24, 2023, 07:35 PM IST
'മനുഷ്യരല്ലേ? കിട്ടുമ്പോൾ സന്തോഷം, കിട്ടാത്തപ്പോൾ വിഷമം: പ്രത്യേക ജൂറി പരാമർശത്തിന്റെ നിറവിൽ ഇന്ദ്രൻസ്

Synopsis

ഹോം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചത്. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയിരിക്കുന്നതും ഹോം ആണ്.   

ദില്ലി: 69ാം ദേശീയ അവാർഡ് പ്രഖ്യാപനത്തിൽ പ്രത്യേക ജൂറിപരാമർശത്തിന് അർഹനായതിൽ വളരെയധികം സന്തോഷമുണ്ടെന്ന് നടൻ ഇന്ദ്രൻസ്. സംസ്ഥാന അവാർഡ് കിട്ടാത്തതിൽ ദുഖം പ്രകടിപ്പിച്ചതിനെക്കുറിച്ചുളള ചോദ്യത്തിന്, 'മനുഷ്യരല്ലേ? കിട്ടുമ്പോൾ സന്തോഷം, കിട്ടാത്തപ്പോൾ വിഷമം' എന്നായിരുന്നു ഇന്ദ്രൻസിന്റെ ചിരിയിൽ പൊതിഞ്ഞ പ്രതികരണം. ഹോം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചത്. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയിരിക്കുന്നതും ഹോം ആണ്. 

മികച്ച നടൻ അല്ലു അര്‍ജുൻ (ചിത്രം പുഷ്‍പ). മികച്ച നടിമാരായി തെരഞ്ഞെടുക്കപ്പെട്ടത് ആലിയ ഭട്ടും (ചിത്രം: ഗംഗുഭായ് കത്തിയാവാഡി) കൃതി സനോണും. മികച്ച നടനുള്ള പ്രത്യേക പരാമര്‍ശം ഇന്ദ്രൻസിന് ഹോമിലൂടെ ലഭിച്ചു. കച്ച ഫീച്ചര്‍ ചിത്രത്തിനുള്ള അവാര്‍ഡ് റോക്കട്രി ദ നമ്പി ഇഫക്റ്റ്‍സിനും മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് ഹോമിനും മികച്ച തിരക്കഥാകൃത്തിനുള്ള അവാര്‍ഡിന് നായാട്ടിലൂടെ ഷാഹി കബീറിനും മികച്ച നവാഗത സംവിധായകനുള്ള പുരസ്‍കാരം മേപ്പടിയാനിലൂടെ വിഷ്‍ണു മോഹനും സ്വന്തമാക്കി.

ഇന്ദ്രന്‍സ്

ഇത്തവണ സാങ്കേതിക വിദ്യയില്‍ ഏറെ മെച്ചപ്പെട്ട ചിത്രങ്ങളാണ് ദേശീയ ചലച്ചിത്ര പുരസ്കാരത്തിന് എത്തിയത് എന്ന് ദേശീയ പുരസ്കാര ജൂറി അംഗമായ നിര്‍മ്മാതാവ് സുരേഷ് കുമാര്‍ പറഞ്ഞു. അവസാനഘട്ടത്തില്‍ ദേശീയ ജൂറിക്ക് മുന്നില്‍ എത്തിയത് എട്ടു മലയാള ചിത്രങ്ങളാണ് അതില്‍ സങ്കടമുണ്ട്. എന്നാല്‍ അത് കൊവിഡ് തരംഗത്തിന് ശേഷം വന്നതിനാലായിരിക്കാം അങ്ങനെ സംഭവിച്ചത് എന്ന് സുരേഷ് കുമാര്‍ പറഞ്ഞു. 

എട്ടു സിനിമകളില്‍ നിന്നും മെച്ചപ്പെട്ട അവാര്‍ഡ് മലയാളത്തിലേക്ക് വന്നിട്ടുണ്ട്. സഹ നടന്മാര്‍ക്കുള്ള മത്സരത്തില്‍ മലയാളത്തില്‍ നിന്നും ഇന്ദ്രന്‍സും, ജോജുവും അവസാനം വരെ ഉണ്ടായിരുന്നു. അവസാന റൌണ്ട് വരെ അവര്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ദക്ഷിണേന്ത്യന്‍ ചിത്രങ്ങള്‍ ബോളിവുഡിന് വലിയ വെല്ലുവിളിയാണ് എന്നതാണ് മത്സരത്തില്‍ കണ്ടത്. ആര്‍‌ആര്‍ആര്‍ ഓസ്കാര്‍ നേടിയതിനാല്‍‌ അതിന് തന്നെ അവാര്‍ഡ് കൊടുക്കണമെന്നില്ല. പല ഘടകങ്ങളും പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്.  മലയാള സിനിമകളുടെ നിലവാരം വളരെ നന്നായിരുന്നു. മിന്നല്‍ മുരളി, ചവിട്ട്, നായാട്ട്, അവാസ വ്യൂഹം എന്നിവയെല്ലാം മലയാളത്തില്‍ നിന്നും എത്തിയ മികച്ച ചിത്രങ്ങളായിരുന്നു. വിവിധ വിഭാഗങ്ങളില്‍ മികച്ച പ്രതികരണമാണ് ഈ ചിത്രങ്ങള്‍  സൃഷ്ടിച്ചത്. 

മികച്ച നടനായി അല്ലു അര്‍ജുൻ, ചിത്രം റോക്കട്രി, നടിമാര്‍ ആലിയയും കൃതിയും, ഇന്ദ്രൻസിന് ജൂറി പരാമര്‍ശം

ജോജുവും ഇന്ദ്രന്‍സും അവസാനം വരെ പരിഗണനയില്‍, മലയാളത്തില്‍ നിന്നും എത്തിയത് എട്ട് ചിത്രങ്ങള്‍‌ : സുരേഷ് കുമാര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഇൻസോമ്നിയ ഷോയുടെ സംവിധായകൻ മാത്രം; 50 പൈസ പോലും പരാതിക്കാരനിൽ നിന്ന് വാങ്ങിയിട്ടില്ലെന്ന് ജിസ് ജോയ്
35 ലക്ഷം വാങ്ങി വഞ്ചിച്ചെന്ന പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്