
ഇന്ദ്രൻസ് നായകനായി കഴിഞ്ഞയാഴ്‍ച റിലീസായ ഹൊറർ സൈക്കോ ത്രില്ലർ 'വാമനന്' തമിഴിൽ റീമേക്ക് വരുന്നു. ചിത്രം കണ്ട് ഇഷ്‍ടപ്പെട്ട പ്രമുഖ തമിഴ് നടൻ തമിഴ് റീമേക്കിന് സമ്മതിക്കുകയായിരുന്നു. താരത്തിന്റെ വിവരങ്ങൾ ചിത്രത്തിന്റെ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. ഉടൻ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് സൂചന.
അത്യന്തം ദുരൂഹത നിറഞ്ഞ ഹൊറർ ത്രില്ലറായാണ് 'വാമനൻ' പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. എ ബി ബിനിൽ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. അരുൺ ശിവൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. ചിത്രത്തിൽ സീമ ജി നായർ, നിർമ്മൽ പാലാഴി, സെബാസ്റ്റ്യൻ, ദിൽഷാന ദിൽഷാദ്, അരുൺ ബാബു, ജെറി തുടങ്ങിയവർ അഭിനയിക്കുന്നു.
മൂവി ഗ്യാങ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ ബാബുവാണ് നിർമ്മാണം. 'വാമനൻ' എന്ന വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങൾ ആണ് ചിത്രം പറയുന്നത്. ഹൈറേഞ്ചിലെ ഒരു റിസോർട്ടിലെ മാനേജരാണ് 'വാമനൻ'. പുതിയതായി അദേഹം വാങ്ങിയ വീട്ടിലേക്ക് കുടുംബവുമായി താമസം മാറിയ ശേഷം അവിടെ ഉണ്ടാകുന്ന സംഭവങ്ങൾ അദേഹത്തിന്റെ ജീവിതം മാറ്റി മറിക്കുകയാണ്.
സമ അലി സഹ നിർമ്മാതാവാണ്. ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ രഘു വേണുഗോപാൽ, ഡോണ തോമസ്, രാജീവ് വാര്യർ, അശോകൻ കരുമത്തിൽ, ബിജുകുമാർ കവുകപറമ്പിൽ, സുമ മേനോൻ എന്നിവരാണ്. സന്തോഷ് വർമ്മ, വിവേക് മുഴക്കുന്ന് എന്നിവരാണ് ചിത്രത്തിന്റെ ഗാനത്തിന് വരികള്‍ എഴുതുന്നത്. സംഗീത സംവിധാനം മിഥുൻ ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി, ആർട്ട്- നിഥിൻ എടപ്പാൾ, മേക്കപ്പ് - അഖിൽ ടി രാജ്, കോസ്റ്റ്യും- സൂര്യ ശേഖർ,എഡിറ്റർ- സൂരജ് അയ്യപ്പൻ. പിആർ ആന്റ് മാർക്കറ്റിങ്- കൺടന്റ് ഫാക്ടറി. സോഷ്യൽ മീഡിയ മാർക്കറ്റിങ് ഒപ്പറ. സാഗ ഇന്റർനാഷണലിന്റെ സഹകരണത്തോടെ മൂവീ ഗാങ് റിലീസ് ആണ് ചിത്രം ഡിസംബർ 16ന് തിയേറ്ററുകളിൽ എത്തിച്ചത്.
Read More: 'ജിഷ്‍ണു ചേട്ടനെ മിസ് ചെയ്യുന്നു', ആദ്യ ചിത്രത്തെ കുറിച്ച് കുറിപ്പുമായി ഭാവന