'കായ്പോള'യുമായി ഇന്ദ്രൻസ്, പുതിയ ലിറിക്കൽ വീഡിയോ പുറത്ത്

Published : Jan 30, 2023, 08:15 PM IST
'കായ്പോള'യുമായി ഇന്ദ്രൻസ്, പുതിയ ലിറിക്കൽ വീഡിയോ പുറത്ത്

Synopsis

ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രത്തിലെ ഗാനം പുറത്ത്.

ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് 'കായ്‍പോള'. കെ ജി ഷൈജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ ഷൈജുവും ശ്രീകിൽ ശ്രീനിവാസനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു.

മഴ നനയുകയാണോ, പുഴ നിറയുകയാണോ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. കഴിഞ്ഞുപോയ ബാല്യങ്ങൾ തിരികെ കിട്ടാൻ കൊതിക്കുന്നവരെ പഴയകാല ഓർമ്മകളിലേക്ക് കൊണ്ടുപോകുന്ന രീതിയിലുള്ള ഗാനത്തിന്റെ സംഗീത സംവിധാനം മെജോ ജോസഫാണ്. ഷിജു എം ഭാസ്‍കറാണ് ഛായാഗ്രാഹണം. പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൻ പൊടുത്താസ്.

എം ആർ ഫിലിംസിന്റെ ബാനറിൽ സജിമോൻ ആണ് നിർമ്മിക്കുന്നത്. ആർട്ട് ഡയറക്ടർ സുനിൽ കുമാരൻ. കോസ്റ്റ്യൂം ഇർഷാദ് ചെറുകുന്ന് ആണ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രവീൺ എടവണ്ണപാറയാണ്.

അഞ്ജു കൃഷ്‍ണ അശോക് ആണ് ചിത്രത്തിലെ നായിക. കൂടാതെ കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, ബിനു കുമാർ, ജോഡി പൂഞ്ഞാർ, സിനോജ് വർഗീസ്, ബബിത ബഷീർ, വൈശാഖ്, ബിജു ജയാനന്ദൻ, മഹിമ, നവീൻ, അനുനാഥ്, പ്രഭ ആർ കൃഷ്‍ണ, വിദ്യ മാർട്ടിൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വീൽചെയർ ക്രിക്കറ്റിന്റെ കഥ പറയുന്ന ചിത്രമാണ് എന്ന പ്രത്യേകതയുമുണ്ട്. ഗാനരചന ഷോബിൻ കണ്ണംകാട്ട്, വിനായക് ശശികുമാർ, മനു മഞ്ജിത്ത്, മുരുകൻ കാട്ടാക്കട,  മേക്കപ്പ്: സജി കൊരട്ടി, പ്രൊഡക്ഷൻ ഡിസൈനർ എം .എസ് ബിനുകുമാർ, അസ്സോസിയേറ്റ് ഡയറക്ടേഴ്‍സ് ആസിഫ് കുറ്റിപ്പുറം, അമീർ, സംഘട്ടനം അഷ്റഫ് ഗുരുക്കൾ, കൊറിയോഗ്രാഫി സജന നാജം, അസിസ്റ്റന്റ് ഡയറക്ടേർസ് വിഷ്‍ണു ചിറക്കൽ, രനീഷ് കെ ആർ, അമൽ കെ ബാലു, പിആർഒ പി ശിവപ്രസാദ്, ഡിസൈൻ: ആനന്ദ് രാജേന്ദ്രൻ, സ്റ്റിൽസ്: അനു പള്ളിച്ചൽ എന്നിവരാണ് 'കായ്‍പോള'യുടെ മറ്റ് പ്രവർത്തകർ.

Read More: നാനിയുടെ വിളയാട്ടം, എതിരിടാൻ ഷൈൻ ടോം ചാക്കോയും- 'ദസറ' ടീസര്‍ പുറത്ത്

PREV
click me!

Recommended Stories

കരിയറിലെ വ്യത്യസ്തമായ വേഷത്തിൽ ഹണി റോസ്; 'റേച്ചൽ' റിലീസിനൊരുങ്ങുന്നു
ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ