Latest Videos

വൈറലായി മമ്മൂട്ടിയുടെ 'എന്‍റെ ഫൈനല്‍ ഇയര്‍ ക്ലാസ് റൂം' വീഡിയോ

By Web TeamFirst Published Jan 30, 2023, 7:49 PM IST
Highlights

ഏതെങ്കിലും ചിത്രത്തിന്‍റെ ഷൂട്ടിംഗാണോ തുടങ്ങിയ സംശയങ്ങള്‍ വീഡിയോയ്ക്ക് താഴെ ആരാധകര്‍ ചോദിക്കുന്നുണ്ട്.‘അല്‍മ മേറ്റര്‍’എന്നാണ് വീഡിയോയ്ക്ക് മമ്മൂട്ടി നല്‍കിയ അടിക്കുറിപ്പ്. 

കൊച്ചി: മമ്മൂട്ടി എന്ന മെഗാതാരത്തിനെ അറിയുന്ന ഒരോ ആരാധകനും സിനിമതാരം എന്ന നിലയില്‍ എത്തും മുന്‍പ് മമ്മൂട്ടി ഒരു വക്കീല്‍ ആയിരുന്നു എന്ന കാര്യം അറിയാം. എറണാകുളം ലോ കോളേജില്‍ നിന്നും എല്‍എല്‍ബി നേടിയ മമ്മൂട്ടി രണ്ട് വര്‍ഷത്തോളം വക്കീലായി പ്രാക്ടീസും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഇതാ ലോ കോളേജില്‍ താന്‍ പഠിച്ച ക്ലാസില്‍ നിന്നും ഒരു വീഡിയോ ഇട്ടിരിക്കുകയാണ് മമ്മൂട്ടി. 

”എറണാകുളം ലോ കേളേജ്. ഇതാണ് എന്റെ ഫൈനല്‍ ഇയര്‍ ക്ലാസ് റൂം. ഇപ്പോ ഇവിടെ ക്ലാസ് ഇല്ല. ഇവിടെയാണ് ഞങ്ങള് മൂട് കോര്‍ട്ടും ചെറിയ കലാപരിപാടികളൊക്കെ നടത്തിയിരുന്നത്. ഇത് ഒരു കാലത്ത് കൊച്ചി സ്റ്റേറ്റിന്റെ അസംബ്ലി ഹോള്‍ ആയിരുന്നു” എന്ന് വീഡിയോയില്‍ മമ്മൂട്ടി വിവരിക്കുന്നു. 

ഏതെങ്കിലും ചിത്രത്തിന്‍റെ ഷൂട്ടിംഗാണോ തുടങ്ങിയ സംശയങ്ങള്‍ വീഡിയോയ്ക്ക് താഴെ ആരാധകര്‍ ചോദിക്കുന്നുണ്ട്.‘അല്‍മ മേറ്റര്‍’എന്നാണ് വീഡിയോയ്ക്ക് മമ്മൂട്ടി നല്‍കിയ അടിക്കുറിപ്പ്. 

ക്ലാസ് റൂമിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. ‘അല്‍മ മേറ്റര്‍’ എന്നാണ് വീഡിയോയ്ക്ക് താഴെ താരം കുറിച്ചിരിക്കുന്നത്. എന്താണ് ഇപ്പോള്‍ താരം ഇത്തരത്തിലൊരു വീഡിയോ പങ്കുവച്ചത് എന്നാണ് ആരാധകര്‍ക്കിടയിലെ സംശയം. ‘ഇക്ക ഈ സൈസ് എടുക്കത്തതാണല്ലോ’ എന്ന കമന്‍റാണ് ഒരു യൂസര്‍ നടത്തിയത്. ഇതിന് തന്നെ രണ്ടായിരത്തോളം ലൈക്ക് ലഭിച്ചിട്ടുണ്ട്. നന്ദഗോപാൽ മാരാർ എന്നും ഒരു കമന്‍റ് ഉണ്ട്. മമ്മൂട്ടി വക്കീലായി നരസിംഹം എന്ന ചിത്രത്തിലെത്തി ഗസ്റ്റ് റോളിന്‍റെ പേരാണ് നന്ദഗോപാൽ മാരാർ.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mammootty (@mammootty)

അതേ സമയം  ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി ആദ്യമായി അഭിനയിച്ച നന്‍പകല്‍ നേരത്ത് മയക്കത്തിന്‍റെ തിയറ്റര്‍ റിലീസ് ജനുവരി 19 ന് ആയിരുന്നു. കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള പ്രകടനം മമ്മൂട്ടിയില്‍ നിന്ന് ആവശ്യപ്പെടുന്ന ചിത്രമായിരുന്നു ഇത്. ക്രിസ്റ്റഫര്‍ ആണ് അടുത്തതായി മമ്മൂട്ടിയുടെ ഇറങ്ങാനുള്ള ചിത്രം. 

നാനിയുടെ വിളയാട്ടം, എതിരിടാൻ ഷൈൻ ടോം ചാക്കോയും- 'ദസറ' ടീസര്‍ പുറത്ത്

സംവിധായകന് വേണ്ടതെന്ത്? 100 ശതമാനം നല്‍കുന്ന മമ്മൂട്ടി; 'നന്‍പകല്‍' ബിഹൈന്‍ഡ് ദ് സീന്‍സ്

click me!