
മമ്മൂട്ടിയുടേതായി മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് റോഷാക്ക്. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് നിസാം ബഷീർ ആണ്. നിലവിൽ ചിത്രത്തിന്റെ പ്രമോഷനും പരിപാടികളുമായി മുന്നോട്ട് പോകുകയാണ് മമ്മൂട്ടിയും സംഘവും. ഈ അവസരത്തിൽ മമ്മൂട്ടിയെന്ന നടനെയും നിർമാതാവിനെയും കുറിച്ച് നടൻ ജഗദീഷ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
അഭിനേതാവ് എന്ന നിലയിലും നിര്‍മ്മാതാവായും വ്യത്യസ്തമായ സിനിമകളാണ് മമ്മൂട്ടി ചെയ്യുന്നതെന്ന് ജഗദീഷ് പറഞ്ഞു. ഇത്തരം സിനിമകള്‍ സെലക്ട് ചെയ്യുന്നതിന് പ്രത്യേക മനസും ധൈര്യവും വേണമെന്നും അതൊരു വെല്ലുവിളിയാണെന്നും നടൻ കൂട്ടിച്ചേർത്തു. റോഷാക്കിന്റെ പ്രമോഷനിടെ ആയിരുന്നു നടന്റെ പ്രതികരണം. നിര്‍മാതാവെന്ന നിലയില്‍ പ്രഖ്യാപിക്കുമ്പോള്‍ തന്നെ ബിസിനസ് ലഭിക്കാവുന്ന ബ്ലോക് ബസ്റ്റര്‍ ചിത്രങ്ങളെക്കാൾ മമ്മൂട്ടി പ്രാധാന്യം നല്‍കുന്നത് നല്ല സിനിമകള്‍ ചെയ്യാനാണെന്നും ജഗദീഷ് പറഞ്ഞു.
ജഗദീഷിന്റെ വാക്കുകൾ ഇങ്ങനെ
വളരെ നല്ലൊരു നിർമാതാവാണ് മമ്മൂക്ക. നല്ല സിനിമകൾക്ക് വേണ്ടി ഇപ്പോഴും അങ്ങോട്ട് ചാൻസ് ചോദിക്കുന്ന ആളാണ് അദ്ദേഹം. അഭിനേതാവും നിര്‍മ്മാതാവായും ഇത്തരം സിനിമകള്‍ സെലക്ട് ചെയ്യുന്നതിന് പ്രത്യേക മനസും ധൈര്യവും വേണം. അതൊരു ചലഞ്ച് ആണ്. ആക്ടര്‍ എന്ന നിലയില്‍ വലിയൊരു ചലഞ്ച് ആണ് ലൂക്ക് ആന്റണി എന്ന റോൾ. അത് മനോഹരമായി തന്നെ അദ്ദേഹം എക്‌സിക്യൂട്ട് ചെയ്തിട്ടുണ്ട്. പ്രൊഡ്യൂസര്‍ എന്ന നിലയില്‍ ഇതിനേക്കാള്‍ ബ്ലോക് ബസ്റ്റര്‍ ചിത്രം എടുക്കുകയാണെങ്കിൽ, അത് പ്രഖ്യാപിക്കുമ്പോള്‍ തന്നെ വലിയ ബിസിനസ് നടന്നേക്കാം. എന്നാല്‍ അത് അങ്ങനെയല്ല പോയിട്ടുള്ളത്. നല്ല പ്രോജക്ടുകള്‍ അദ്ദേഹം സെലക്ട് ചെയ്യുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആയാലും റോഷാക്ക് ആയാലും, വരാനിരിക്കുന്ന ജിയോ ബേബിക്കൊപ്പമുള്ള സിനിമയാണ്. ഇവരൊന്നും ഒരു കൊമേഷ്യല്‍ സൂപ്പര്‍ ഹിറ്റുകളുടെ ആളുകളല്ല. നല്ല സിനിമയുടെ വക്താക്കളാണ്. സബ്ജക്ട് സെലക്ട് ചെയ്യുമ്പോള്‍ മമ്മൂക്ക അവിടെ സ്‌കോര്‍ ചെയ്ത് കൊണ്ടിരിക്കുകയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
തിയറ്ററിൽ നിറഞ്ഞാടിയ 'അമ്മിണിപ്പിള്ള' ഇനി ഒടിടിയിൽ; 'ഒരു തെക്കൻ തല്ല് കേസ്' സ്ട്രീമിങ്ങിന്
'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. ചിത്രം ഒക്ടോബർ ഏഴിന് തിയറ്ററുകളിൽ എത്തും. സമീർ അബ്ദുൾ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നടൻ ആസിഫ് അലിയും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. നിമീഷ് രവിയാണ് ഛായാഗ്രഹണം. നിമീഷ് രവിയാണ് ഛായാഗ്രഹണം. ചിത്ര സംയോജനം കിരൺ ദാസ്, സംഗീതം മിഥുൻ മുകുന്ദൻ, കലാ സംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചമയം റോണക്സ് സേവ്യർ & എസ്സ് ജോർജ് ,വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രോജക്ട് ഡിസൈനർ ബാദുഷ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ