
ജയറാം നായകനായി എത്തുന്ന ഓസ്‌ലർ നാളെ തിയറ്ററുകളിൽ എത്തും. കഴിഞ്ഞ ദിവസം ആരംഭിച്ച ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി ഉണ്ടോ എന്ന ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ. ഇക്കാര്യത്തെ കുറിച്ച് ജയറാം പറഞ്ഞ വാക്കുകൾ വൈറൽ ആകുകയാണ്. മമ്മൂട്ടി ചിത്രത്തിൽ ഉണ്ടെന്ന് ഉറപ്പിക്കാവുന്ന തരത്തിലുള്ളതാണ് ജയറാമിന്റെ വാക്കുകൾ.
"ഇനിയിപ്പോൾ അദ്ദേഹം ഓസ്‌ലറിൽ ഉണ്ടെന്ന് തന്നെ വിചാരിക്ക്. നമ്മൾ ആ സസ്പെൻസ് കളയണോ. അതുകൊണ്ടാണ് ഞാൻ പറയാത്തത്. ആൾക്കാർ എന്താ കണ്ടുപിടിക്കാത്തത്. എല്ലാവർക്കും എല്ലാം അറിയാം. ഇക്കാലത്ത് ജനങ്ങളെ പറ്റിക്കാനാവില്ല. എന്തെങ്കിലും ഒന്ന് ഹൈഡ് ചെയ്ത് കാണിക്കുമ്പോൾ അവർക്കൊരു ആകാംഷ ഉണ്ടാകും. സിനിമയുടെ ആരംഭം മുതൽ അവസാനം വരെ അവർ കാത്തിരിക്കണം. അതെവിടെ സംഭവിക്കും എന്നത്. അതു നമ്മൾ കളയാൻ പാടില്ലല്ലോ. വെടിക്കുന്നൊരു ടൈം ആയിരിക്കും അത്. അത് ഞാൻ പറയാം. തിയറ്ററിൽ വെടിക്കുന്നൊരു സാധനം ആകുമത്. അത് പറയാതെ തരമില്ല", എന്നാണ് ജയറാം പറഞ്ഞത്. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ജയറാമിന്റെ പ്രതികരണം.
വിളിച്ചത് പ്രൊജക്ട് ചർച്ച ചെയ്യാൻ, പിന്നാലെ അശ്ലീലം; 'നല്ല എട്ടിന്റെ പണി'കൊടുത്ത് ആര്യ
2024ലെ ആദ്യ മേജര്‍ റിലീസ് ആണ് ഓസ്‌ലര്‍. അതുകൊണ്ട് തന്നെ പ്രതീക്ഷയും ഏറെയാണ്. ജയറാമിനൊപ്പം അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, ദർശനാ നായർ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസീം ജമാൽ, ആര്യ സലിം എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അബ്രഹാം ഒസ്‌ലർ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ജയറാം ചിത്രത്തിലെത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..