
വരാനിരിക്കുന്ന റിലീസുകളിൽ ഏറെ ശ്രദ്ധേയമായ ചിത്രമാണ് 'അബ്രഹാം ഓസ്‍ലർ'. അഞ്ചാം പാതിര എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം മറ്റന്നാൾ തിയറ്ററിൽ എത്തും. ജയറാം നായകനാകുന്ന ചിത്രം അദ്ദേഹത്തിന്റെ മലയാളത്തിലേക്കുള്ള വൻ തിരിച്ചുവരവാകും എന്നാണ് പറയപ്പെടുന്നത്. ഈ അവസരത്തിൽ ഓസ്‍ലർ അവസാന കടമ്പയും കടന്നിരിക്കുകയാണ്.
ജയറാം ചിത്രത്തിന്റെ സെൻസറിംഗ് പൂർത്തിയായ വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. യു/എ സർട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം 2 മണിക്കൂർ 24 മിനിറ്റാണ് ഓസ്‍ലറിന്റെ ദൈർഘ്യം. അതേസമയം, ചിത്രത്തിന്റെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. ബുക്ക് മൈ ഷോയിലൂടെയും വിവിധ ആപ്പുകളിലൂടെയും ചിത്രത്തിന്റെ ടിക്കറ്റുകൾ കാണികൾക്ക് സ്വന്തമാക്കാവുന്നതാണ്.
ഇതിനിടെ ഓസ്‍ലറിൽ മമ്മൂട്ടി ഉണ്ടോ എന്ന ചർച്ചകൾ വ്യാപകമായിരിക്കുകയാണ്. ഇക്കാര്യത്തെ കുറിച്ച് പ്രമോഷൻ അഭിമുഖങ്ങളിൽ ചോദ്യങ്ങൾ ഉയർന്നെങ്കിലും ഒഴിഞ്ഞുമാറുകയാണ് അണിയറ പ്രവർത്തകർ ചെയ്തത്. പക്ഷേ, ഓസ്‍ലറിന്റെ പോസ്റ്റർ മമ്മൂട്ടിയുടെ പിആർഒ റോബർട്ട് കുര്യാക്കോസ് പങ്കുവച്ചിതിന് പിന്നാലെ ആരാധകർ മമ്മൂട്ടി ഉണ്ടെന്ന കാര്യം ഉറപ്പിച്ചിരിക്കുകയാണ്. എന്തായാലും നടൻ ഉണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ ജനുവരി പതിനൊന്നോടെ ഉറപ്പാകും.
'ഡെയ് എന്നടാ പണ്ണി വെച്ചിറുക്കെ'; 'കിണ്ണം കാച്ചിയ' ഫൈറ്റുമായി ടർബോ ജോസ് ! വീഡിയോ പുറത്ത്
രൺധീർ കൃഷ്ണൻ ആണ് ഓസ്‍ലറിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പക്കാ ത്രില്ലര്‍ ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അനൂപ് മേനോൻ, അനശ്വര രാജൻ, അർജുൻ അശോകൻ, സെന്തിൽ കൃഷ്ണ, ആര്യ സലിം, സൈജു കുറുപ്പ്, ജഗദീഷ്, ദിലീഷ് പോത്തൻ, സായികുമാർ, അർജുൻ നന്ദകുമാർ, അനീഷ് ഗോപാൽ, ശ്രീം രാമചന്ദ്രൻ, പൊന്നമ്മ ബാബു തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..