'കപ്പേള' സംവിധായകന്‍റെ പുതിയ ചിത്രം; 'മുറ' ടൈറ്റില്‍ പോസ്റ്റര്‍ എത്തി

Published : Jan 09, 2024, 09:07 PM IST
'കപ്പേള' സംവിധായകന്‍റെ പുതിയ ചിത്രം; 'മുറ' ടൈറ്റില്‍ പോസ്റ്റര്‍ എത്തി

Synopsis

എച്ച് ആർ പിക്‌ചേഴ്‌സ് നിര്‍മ്മാണം

പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും നേടിയ കപ്പേള എന്ന ചിത്രത്തിന് ശേഷം മുഹമ്മദ് മുസ്‌തഫ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു.മുറ എന്നാണ് ചിത്രത്തിന്റെ പേര്. ടൈറ്റിൽ പോസ്റ്ററിൽ തന്നെ തിരുവനന്തപുരം നഗര പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് എന്ന സൂചന നൽകുന്ന ദൃശ്യങ്ങളിലൂടെ നാലു യുവാക്കളെ പോസ്റ്ററിൽ കാണിക്കുന്നുണ്ട്. വ്യത്യസ്തമാർന്ന പ്രമേയത്തിലൂടെ സഞ്ചരിക്കുന്ന മുറയിലേക്ക് തിരുവനന്തപുരം പ്രദേശവാസികൾക്ക് മുൻ‌തൂക്കം നൽകി കൊണ്ടുള്ള ചിത്രത്തിന്റെ കാസ്റ്റിംഗ് കോൾ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

കേരളത്തിലെ സിനിമാരംഗത്തെ പ്രമുഖ നിർമ്മാണ വിതരണ കമ്പനിയായ എച്ച് ആർ പിക്‌ചേഴ്‌സിന്റെ നേതൃത്വത്തിൽ റിയ ഷിബു ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ഹ്രിദു ഹാറൂൺ, മാല പാർവതി, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണ, വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

മുറയുടെ അണിയറപ്രവർത്തകർ ഇവരാണ്. ചിത്രത്തിന്റെ രചനനിർവഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ റോണി സക്കറിയ,  ഛായാഗ്രഹണം ഫാസിൽ നാസർ, എഡിറ്റിംഗ് ചമൻ ചാക്കോ, സംഗീത സംവിധാനം മിഥുൻ മുകുന്ദൻ,  കലാസംവിധാനം ശ്രീനു കല്ലേലിൽ, മേക്കപ്പ് റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം നിസാർ റഹ്മത്ത്, ആക്ഷൻ പി സി സ്റ്റണ്ട്സ്, പ്രൊഡക്ഷൻ കൺട്രോളർ ജിത്ത് പിരപ്പൻകോട്. തിരുവനന്തപുരത്ത് ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്റെ മറ്റ് ലൊക്കേഷനുകൾ മധുര, തെങ്കാശി, ബംഗളൂരു എന്നിവിടങ്ങളിലാണ്. പിആർഒ പ്രതീഷ് ശേഖർ.

ALSO READ : പിടിതരാതെ 'വിവേകാനന്ദന്‍'; ഷൈന്‍ ടോം ചാക്കോ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഭാവനയുടെ അനോമിയുടെ റിലീസ് മാറ്റി
താരത്തിനേക്കാള്‍, സംവിധായകനേക്കാള്‍ പ്രതിഫലം തിരക്കഥാകൃത്തിന്! ആ 'നി​ഗൂഢ ചിത്ര'ത്തിന്‍റെ അണിയറക്കാര്‍ ഇവര്‍