രജനികാന്തിനൊപ്പം ഫഹദ്, വിജയ്‍ക്കൊപ്പം മറ്റൊരു താരവും മലയാളത്തില്‍ നിന്ന്

Published : Oct 04, 2023, 11:00 PM ISTUpdated : Oct 06, 2023, 10:45 AM IST
രജനികാന്തിനൊപ്പം ഫഹദ്, വിജയ്‍ക്കൊപ്പം മറ്റൊരു താരവും മലയാളത്തില്‍ നിന്ന്

Synopsis

മലയാളത്തില്‍ നിന്ന് മറ്റൊരു വമ്പൻ താരം വിജയ്‍ക്കൊപ്പം ദളപതി 68ല്‍.  

തമിഴകത്ത് മാത്രമമല്ല തെലുങ്കിലുമൊക്കെ മലയാളി താരങ്ങള്‍ തിളങ്ങുന്ന കാഴ്‍ചയാണ് പ്രേക്ഷകര്‍ കണ്ടുകൊണ്ടിരിക്കുന്നത്. രജനികാന്ത് നായകനായി വേഷമിടുന്ന പുതിയ ചിത്രമായ തലൈവര്‍ 170ല്‍ പ്രധാന വേഷങ്ങളില്‍ മലയാളത്തിനറെ ഫഫദും മഞ്‍ജു വാര്യരും എത്തുന്നുണ്ട്. ദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രമായ ദളപതി 68ലും ഒരു മലയാളി നടൻ പ്രധാന വേഷത്തില്‍ എത്തുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്. ജയറാമാണ് ആ നടനെന്നാണ് റിപ്പോര്‍ട്ട്.

എ ആര്‍ മുരുഗദോസിന്റെ തുപ്പാക്കിയെന്ന ചിത്രത്തില്‍ വിജയ്‍ക്കൊപ്പം വേഷമിട്ട ജയറാം വെങ്കട് പ്രഭുവിന്റെ സരോജയിലും ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. വെങ്കട് പ്രഭു വിജയ്‍യെ നായകനാക്കുന്ന ചിത്രത്തില്‍ ജയറാം ഒരു പ്രധാന വേഷത്തില്‍ എത്തുന്നു എന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രചാരണമുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിജയ്‍യുടെ നായികയായി മീനാക്ഷി ചൗധരി ചിത്രത്തില്‍ എത്തും എന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. യുവൻ ശങ്കര്‍ രാജയാണ് സംഗീതം.

ദളപതി 68 ഒക്ടോബര്‍ ആദ്യ ആഴ്‍ച ആരംഭിക്കുമെന്ന് ട്രേഡ് അനലിസ്റ്റ് കാര്‍ത്തിക് രവിവര്‍മ ട്വീറ്റ് ചെയ്‍‍തിരുന്നു. ലിയോയുടെ റിലീസിനും മുന്നേ പുതിയ ചിത്രം ദളപതി 68ന്റെ തെന്നിന്ത്യൻ ഭാഷകളിലെ ഒടിടി റൈറ്റ്‍സ് വിറ്റുപോയി എന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. കോടികളുടെ തുകയ്‍ക്കാണ് ബിസിനസ് നടന്നത്. നെറ്റ്ഫ്ലിക്സിനാണ് ദളപതി 68ന്റെ റൈറ്റ്‍സ് സ്വന്തമാക്കിയത് എന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

വിജയ്‍യുടേതായി റിലീസ് ചെയ്യാനുള്ളത് ലിയോയാണ്. ചിത്രത്തിനറെ റിലീസ് ഒക്ടോബര്‍ 19നാണ്. ലോകേഷ് കനകരാജ് വിജയ്‍യെ നായകനാക്കി സംവിധാനം ചെയ്യുന്നു എന്നതിനാല്‍ ലിയോയില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളാണ്. വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടി തൃഷ വീണ്ടും എത്തുന്നത് എന്നത് മറ്റൊരു ആകര്‍ഷണമാണ്.

Read More: ഡങ്കിയോ സലാറോ? മാളവിക മോഹനൻ പറഞ്ഞതു കേട്ട് രണ്ട് തട്ടിലായി ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ