അശോകനെ കാണാൻ നേരിട്ടെത്തി ചാക്കോച്ചൻ, വീഡിയോ കണ്ട് ചാവേറിനായി കാത്ത് ആരാധകര്‍

Published : Oct 04, 2023, 09:50 PM IST
അശോകനെ കാണാൻ നേരിട്ടെത്തി ചാക്കോച്ചൻ, വീഡിയോ കണ്ട് ചാവേറിനായി കാത്ത് ആരാധകര്‍

Synopsis

ചാവേറിലെ നായകൻ ചാക്കോച്ചനോട് സംസാരിക്കുന്നതിന്റെ വീഡിയോ കൗതുകമാകുകയാണ്.

പിരിച്ചുവെച്ച മീശയും കട്ടത്താടിയുമൊക്കെയായി കട്ടക്കലിപ്പിൽ ഇരിക്കുന്ന അശോകനെ കാണാൻ നേരിട്ടെത്തി നടന കുഞ്ചാക്കോ ബോബൻ. റീലിലെ ചാക്കോച്ചനും റിയൽ ലൈഫിലെ ചാക്കോച്ചനും തമ്മിലുള്ള രസകരമായ സംഭാഷണവുമായി 'ചാവേർ' സിനിമയുടെ പ്രചരണാർത്ഥം ഇറങ്ങിയിരിക്കുന്ന പുത്തൻ വീഡിയോ സാമൂഹ്യ മാധ്യമത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ചാവേറിന്റെ പ്രചരണാർത്ഥം എത്തിയിരിക്കുന്ന സരസമായ ചോദ്യങ്ങളും ഉരുളയ്ക്കുപ്പേരി മറുപടികളമായുള്ള വേറിട്ട ഒരു വീഡിയോയാണ് ഇത്. സിനിമയുടെ റിലീസ് ഒക്ടോബർ അഞ്ചിനാണ്.

കറുപ്പണിഞ്ഞ് കട്ടനും കുടിച്ചുകൊണ്ടിരിക്കുന്ന അശോകനാണ് വീഡിയോയുടെ ആരംഭത്തിലുള്ളത്. അപ്പോള്‍ മൊബൈലിൽ നോക്കിക്കൊണ്ട് അടുത്തേക്ക് വരികയാണ് കുഞ്ചാക്കോ ബോബൻ. 'താനേതെങ്കിലും കേസിലെ പ്രതിയാണോ...' എന്നാണ് അശോകനെ കണ്ട മാത്രയിൽ ചാക്കോച്ചൻ ചോദിച്ചത്. 'ഒരു കേസല്ല, ഒരുപാട് കേസുകളുണ്ടെ'ന്നായിരുന്നു ഇതിന് അശോകന്‍റെ മറുപടി. സ്നേക്ക്പ്ലാന്‍റിന്‍റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പ്രമോഷൻ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്.

കണ്ണൂര്‍ പശ്ചാത്തലമാക്കിക്കൊണ്ടുള്ള ജോയ് മാത്യുവിന്റെ തിരക്കഥയിൽ ടിനു പാപ്പച്ചൻ ഒരുക്കുന്നതാണ് കുഞ്ചാക്കോ ബോബൻ വേറിട്ട ഒരു വേഷത്തില്‍ എത്തുന്ന'ചാവേർ'. 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിൽ', 'അജഗജാന്തരം' എന്നീ സിനിമകൾക്ക് ശേഷം ടിനു പാപ്പച്ചൻ ഒരുക്കുന്നു എന്നതിനാല്‍ ചാവേർ' കാണാൻ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. അരുൺ നാരായൺ പ്രൊഡക്ഷൻസും കാവ്യ ഫിലിം കമ്പനിയുമാണ് നിര്‍മാണം. അരുൺ നാരായണും വേണു കുന്നപ്പിള്ളിയും ചിത്രം നിര്‍മിക്കുന്നു.

കുഞ്ചാക്കോ ബോബനെ കൂടാതെ അ‌‍ർജുൻ അശോകൻ, ആന്‍റണി വർഗ്ഗീസ്, സംഗീത, സജിൻ ഗോപു, മനോജ് കെ യു, അനുരൂപ് തുടങ്ങി നിരവധി താരങ്ങളാണ് ചാവേര്‍ എന്ന സിനിമയിൽ അണിനിരക്കുന്നത്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്നേക്ക്പ്ലാന്റ്. ജിന്‍റോ ജോർജ്ജ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം ജസ്റ്റിൻ വർഗീസുമാണ്.

Read More: ഡങ്കിയോ സലാറോ? മാളവിക മോഹനൻ പറഞ്ഞതു കേട്ട് രണ്ട് തട്ടിലായി ആരാധകര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും