'നിറഞ്ഞ ചിരി, കുടുംബത്തിന്റെ ശബ്‍ദമാണ്', വീഡിയോ ഷൂട്ടിൽ തിളങ്ങി ജിഷിനും അമേയയും

Published : Dec 10, 2024, 04:41 PM ISTUpdated : Dec 10, 2024, 04:42 PM IST
'നിറഞ്ഞ ചിരി, കുടുംബത്തിന്റെ ശബ്‍ദമാണ്', വീഡിയോ ഷൂട്ടിൽ തിളങ്ങി ജിഷിനും അമേയയും

Synopsis

ജിഷിൻ മോഹന്റെയും അമേയ നായരുടെയും വീഡിയോയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.

ജിഷിൻ മോഹനും അമേയ നായരും സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് പരിചതരാണ്. അടുത്തിടെ ഇവര്‍ തമ്മിലുള്ള സൗഹൃദം സിനിമാ മാധ്യമങ്ങളുടെ ഗോസിപ്പ് കോളങ്ങളില്‍ നിറയാറുണ്ട്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളും റീൽസും പങ്കുവെച്ച് തുടങ്ങിയതോടെയാണ് താരങ്ങളുടെ പേരിൽ ​ഗോസിപ്പുകൾ പ്രചരിച്ച് തുടങ്ങിയത്. ഒടുവിൽ അമേയയുമായുള്ള ബന്ധവും ജിഷിൻ വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ ഇരുവരും ഒന്നിച്ച് വേഷമിട്ട വീഡിയോ സോംഗിന്റെ വിജയത്തിന്റെ സന്തോഷം ജിഷിൻ പങ്കുവെച്ചിരിക്കുകയാണ്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് നടൻ ആൽബം ഏറ്റെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചത്. "അതെ. മനസ്സ് നിറഞ്ഞ ചിരി, കുടുംബത്തിന്റെ ശബ്‍ദമാണ്. ഒരുപക്ഷേ മാളികപ്പുറം സിനിമയിൽ കല്ലു മോൾക്ക് അച്ഛനെ നഷ്‍ടപ്പെട്ടിലായിരുന്നുവെങ്കിൽ അവളുടെ ചിരി ഒരിക്കലും മായില്ലായിരുന്നു.

ഇ മണ്ഡലകാലത്ത് ഫ്രീ ടൈം എങ്ങിനെ പോസിറ്റീവ് ആക്കാം എന്ന് ചിന്തിക്കുമ്പോഴാണ് അത് അയ്യപ്പനിൽ നിന്നാകാം എന്ന് അമേയ പറഞ്ഞത്. അങ്ങിനെയാണ് കാണാൻ വിട്ടുപോയ ആ സിനിമ ഞാൻ കണ്ടത്. പിന്നെ കല്ലുമോൾ എത്തി, വീഡിയോഗ്രാഫർ എത്തി, അയ്യപ്പന്റെ അനുഗ്രഹത്താൽ എല്ലാം ഭംഗിയായി വിചാരിച്ചതിലും വേഗത്തിൽ നടന്നു. അത് കണ്ട നിങ്ങളും വളരെ പോസിറ്റീവ് ആയ റെസ്പോണ്ട്സ് തന്നപ്പോൾ ഞങ്ങൾ ഡബിൾ ഹാപ്പി. ഒരു തെറ്റ് കാരണം നിങ്ങളെ വിട്ടു പോകുന്നതല്ല, നൂറു തെറ്റുകൾ തിരുത്തി നിങ്ങളോടൊപ്പം എപ്പോഴും കൂടെ നിൽക്കുന്നതാണ്. സ്നേഹം എന്നുമാണ് നടൻ വീഡിയോ പങ്കുവെച്ച് പറയുന്നത്.

മാളികപ്പുറം സിനിമയിലെ നങ്ങേലിപ്പൂവേ എന്ന് തുടങ്ങുന്ന ഗാനം തന്നെയാണ് വീഡിയോയിലും താരങ്ങൾ ഉപയോഗിച്ചിരിക്കുന്നത്. വിവാദങ്ങൾക്കപ്പുറം മികച്ച പ്രതികരണം നൽകിയാണ് മൂവരെയും പ്രേക്ഷകർ ഏറ്റെടുത്തത്. വൻ വിജയമായി വിഡിയോ മാറിയിട്ടുണ്ട്. നിരവധി പേരാണ് പ്രതികരങ്ങളുമായി എത്തിയിരിക്കുന്നതും.

Read More: അതേ, ചില്ലറക്കാരല്ല മലയാള സീരിയല്‍ താരങ്ങള്‍, നടിമാരുടെ യഥാര്‍ഥ ജോലികള്‍ ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ആണുങ്ങളെ വിശ്വസിക്കാം, സ്ത്രീകളെ വിശ്വസിക്കാനാവില്ല, അത്മഹത്യ ചെയ്യില്ല, ജയേട്ടനൊപ്പം ഉറച്ച് നിൽക്കും':ജയചന്ദ്രൻ കൂട്ടിക്കലിന്റെ ഭാര്യ
'സീരീയൽ കണ്ട് ഡിവോഴ്‍സിൽ നിന്ന് പിൻമാറി, എന്നെ വിളിച്ച് നന്ദി പറഞ്ഞു'; അനുഭവം പറഞ്ഞ് ഷാനവാസ്