ജോജുവിന്റെ ആദ്യ സംവിധാന ചിത്രം; 'പണി' ഉടൻ തിയറ്ററുകളിൽ, കസറാൻ ബി​ഗ്ബോസ് താരങ്ങളും

Published : Jul 22, 2024, 02:38 PM IST
ജോജുവിന്റെ ആദ്യ സംവിധാന ചിത്രം; 'പണി' ഉടൻ തിയറ്ററുകളിൽ, കസറാൻ ബി​ഗ്ബോസ് താരങ്ങളും

Synopsis

മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തുന്ന ചിത്രം.

ജോജു ജോർജ്‌ ആദ്യമായി രചന - സംവിധാനം നിർവഹിക്കുന്ന 'പണി' എന്ന സിനിമ ഉടൻ തിയറ്ററുകളിൽ. ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ച് ജോജു ജോർജ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നേരത്തെ ബി​ഗ് ബോസ് സീസൺ ആറിൽ വച്ച് റിലീസ് ചെയ്തതാണ് ഈ പോസ്റ്റർ. 

 പണിയിലെ' നായകനായ ഗിരിയായി വേഷമിടുന്ന  ജോജു ജോർജിന്റെയും നായിക ഗൗരിയിലൂടെ പ്രേക്ഷകരിലേക്കെത്തുന്ന അഭിനയയുടേയും ഏറ്റവും പുതിയ തൃശ്ശൂർ വടംക്കുംനാഥൻ ക്ഷേത്ര പശ്ചാത്തലത്തിലെ പ്രണയാർദ്രമായ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിലാകെയും വൈറലായിരിക്കുന്നത്. ഇതിലൂടെ ഗിരിയും ഗൗരിയും തമ്മിലുള്ള ആഗാധമായ ബന്ധത്തിന്റെ ആഴവും ഇരുവരിലുമുള്ള പ്രണയവുമാണ് അണിയറപ്രവർത്തകർ പ്രേക്ഷകരിലേക്കെത്തിക്കുന്നത്.

മുൻ ബിഗ്‌ബോസ് താരങ്ങളായ സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ അറുപതോളം പുതിയ താരങ്ങളും അഭിനയിക്കുന്നുണ്ട്.

നല്ലാ ഇരുക്ക്..; 'ഇന്ത്യൻ 2'വിനെ കുറിച്ച് രജനികാന്ത്

ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തുന്ന ചിത്രം ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം. ക്യാമറ വേണു ISC, ജിന്റോ ജോർജ്. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. PRO: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. നടനായി വന്ന് അമ്പരപ്പിച്ച ജോജുവിന്‍റെ സംവിധാനം എങ്ങനെ എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാസ്വാദകര്‍. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു