മനു ആന്റണി- ജോജു ജോർജ് ചിത്രം 'അജസുന്ദരി' ക്യാരക്ടർ ലുക്ക് പുറത്ത്

Published : Oct 23, 2026, 09:17 AM IST
Aja Sundari

Synopsis

മനു ആന്റണി ആദ്യമായി സംവിധാനം ചെയ്ത് ആഷിഖ് അബുവിന്റെ ഒപിഎം സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രമാണ് 'അജസുന്ദരി'. ചിത്രത്തിലെ ജോജുവിന്റെ ക്യാരക്ടർ ലുക്ക് ഇപ്പോൾ പുറത്തുവിട്ടു.

ജോജു ജോർജ് നായകനായി എത്തുന്ന 'അജസുന്ദരി' എന്ന സിനിമയുടെ ക്യാരക്ടർ ലുക്ക് പുറത്ത്. ജോജു ജോർജിന്റെ ക്യാരക്ടർ ലുക്കാണിത്. റെജി എന്നാണ് കഥാപാത്രത്തിന്റെ പേര്. ജോജുവിനൊപ്പം ഒരു ആടിനെയും പോസ്റ്ററിൽ കാണാം. ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും. ആഷിഖ് അബുവിൻ്റെ ഒപ്പിഎം സിനിമാസ് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മനു ആന്റണി ആണ്.

ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ലിജോ മോൾ ആണ്. മനു ആൻ്റണി രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോജു ജോർജ്, ലിജോ മോൾ എന്നിവർക്ക് പുറമെ, പ്രശാന്ത് മുരളി, ആർ ജെ വിജിത എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്. സൂപ്പർ വിജയം നേടിയ റൈഫിൾ ക്ലബിന് ശേഷം ഒപ്പിഎം സിനിമാസ് നിർമ്മിക്കുന്ന ചിത്രമാണിത്. ഗീതാർഥ എ ആർ ആണ് ചിത്രത്തിൻ്റെ സഹരചയിതാവ്. സഹനിർമ്മാണം- ജെയ്സൺ ഫ്രാൻസിസ്. ഇരട്ട, പണി എന്നീ ചിത്രങ്ങളുടെ എഡിറ്റർ ആയി ശ്രദ്ധ നേടിയ മനു ആന്റണി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. പ്രധാന കഥാപാത്രങ്ങൾക്കൊപ്പം ഒരു ആടും ചിത്രത്തിന്റെ കഥാഗതിയിൽ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. ആഷിഖ് അബു ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഡ്രംയുഗ. സംവിധായകൻ മനു ആന്റണി തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്.

ഛായാഗ്രഹണം- ആഷിഖ് അബു, സംഗീതം- ഡ്രംയുഗ, എഡിറ്റർ - മനു ആൻ്റണി, പ്രൊഡക്ഷൻ ഡിസൈനർ - അജയൻ ചാലിശ്ശേരി, കലാസംവിധാനം - മിഥുൻ ചാലിശ്ശേരി, അഡീഷണൽ തിരക്കഥ- സനേത് രാധാകൃഷ്ണൻ, മേക്കപ്പ് - റോണക്സ് സേവ്യർ, വില്യം സിങ്, കോസ്റ്റ്യൂം - മഷർ ഹംസ, സിങ്ക്, സൗണ്ട് ഡിസൈൻ - നിക്സൺ ജോർജ്, സൗണ്ട് മിക്സിങ്- ഡാൻ ജോസ്, ആക്ഷൻ - റോബിൻ, വിഷ്വൽ എഫക്ട് - ലിറ്റിൽ ഹിപ്പോ, കളറിസ്റ്റ്- യാഷിക റൗട്രേ, പ്രൊഡക്ഷൻ കൺട്രോളർ - വിമൽ വിജയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ആബിദ് അബു, മദൻ എ വി കെ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഷെല്ലി ശ്രീ, ഫിനാൻസ് കൺട്രോളർ - ശംഭു കൃഷ്ണൻ കെ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ബിജു കടവൂർ, സ്റ്റിൽസ് - സജിത് ആർ എം, ടൈറ്റിൽ- നിപിൻ നാരായൺ, പബ്ലിസിറ്റി ഡിസൈൻ- റോസ്‌റ്റേഡ് പേപ്പർ, പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ആ ലോലിപോപ്പ് കൈകൾ 'ഈശ്വരന്റേ'ത്; സൂര്യ ചിത്രം 'സീനി'ലെ നസ്ലെന്റെ ക്യാരക്ടർ ടീസർ പുറത്ത്
'പണി'യ്ക്ക് ശേഷം 'പരിപാടി'യുമായി ജോജു ജോർജ്; ഫസ്റ്റ് ലുക്കും ആദ്യ​ഗാനവും ഇന്നെത്തും