തോൽപ്പെട്ടിയിലെ വനിത മെസിന്‍റെ ഫ്ലെക്സിൽ നടൻ ജോയ് മാത്യുവിന്‍റെ ചിത്രം; സുഗുണേച്ചി കാര്യം പറഞ്ഞു, കുറിപ്പ്

Published : Dec 02, 2023, 06:38 PM IST
തോൽപ്പെട്ടിയിലെ വനിത മെസിന്‍റെ ഫ്ലെക്സിൽ നടൻ ജോയ് മാത്യുവിന്‍റെ ചിത്രം; സുഗുണേച്ചി കാര്യം പറഞ്ഞു, കുറിപ്പ്

Synopsis

ഹോട്ടൽ നടത്തിപ്പുകാരിയായ സുഗുണേച്ചിയോട് തന്നെ കാര്യം ചോദിച്ചെന്നാണ് അനീസ് കുറിച്ചത്. കാട്ടാന തകർത്ത കട രണ്ടാമത് തുറന്നപ്പോള്‍ ജോയ് മാത്യു വന്ന് ഊണ് കഴിക്കുകയും ഫേസ്ബുക്കില്‍ ഇതിനെ കുറിച്ച് പോസ്റ്റ് ചെയ്യുകയും ചെയ്തു.

വയനാട്: കൂർഗിലേക്ക് പോകുന്ന വഴി തോൽപ്പെട്ടിയിൽ പ്രവര്‍ത്തിക്കുന്ന വനിത മെസിന്‍റെ ഫ്ലെക്സില്‍ നടൻ ജോയ് മാത്യൂവിന്‍റെ ചിത്രമാണുള്ളത്. ഇതിന്‍റെ കാരണത്തെ കുറിച്ച് ഡോക്യൂമെന്‍ററി സംവിധായകനായ അനീസ് കെ മാപ്പിള ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഹോട്ടൽ നടത്തിപ്പുകാരിയായ സുഗുണേച്ചിയോട് തന്നെ കാര്യം ചോദിച്ചെന്നാണ് അനീസ് കുറിച്ചത്. കാട്ടാന തകർത്ത കട രണ്ടാമത് തുറന്നപ്പോള്‍ ജോയ് മാത്യു വന്ന് ഊണ് കഴിക്കുകയും ഫേസ്ബുക്കില്‍ ഇതിനെ കുറിച്ച് പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനുള്ള കടപ്പാടായിട്ടാണ് ജോയ് മാത്യുവിന്‍റെ ചിത്രം ഫ്ലെക്സില്‍ വച്ചിരിക്കുന്നത്. 

അനീസിന്‍റെ കുറിപ്പ് വായിക്കാം

കൂർഗിലേക്ക് പോകുന്ന വഴി തോൽപ്പെട്ടിയിൽ എന്നും ശ്രദ്ധ ആകർഷിക്കാറുള്ള ഒരു ബോർഡാണ് ഇത്. ഒരു വനിതാ മെസ്സ്. ഇങ്ങേരുടെ ഫോട്ടോ എന്തിനാണ് ഇപ്പൊ ഇതിലെന്ന് ചിന്തിക്കും. യേശുദാസോ, ചിത്രയോ, മമ്മൂട്ടിയോ, മോഹൻലാലോ, ഐ എം വിജയനോ, പി ടി ഉഷയോ, സച്ചിനോ, ഇനിയിപ്പോ സഞ്ജു സാംസണോ, മിന്നുമണിയോ ആയാൽ പോലും എനിക്ക് റിലേറ്റ് ചെയ്യാൻ സാധിക്കും. പക്ഷെ ഇങ്ങേരെ ഫോട്ടോ എന്തു കണ്ടിട്ടാണ്!!! ഒടുക്കം ഞാനൊരു നിഗമനത്തിൽ എത്തി. അങ്ങേർക്ക് പാർട്ണർഷിപ്പ് ഉണ്ടാവണം... അവിടെ വണ്ടി നിർത്തി, ഹോട്ടൽ നടത്തിപ്പുകാരിയായ സുഗുണേച്ചിയോട് കാര്യം തിരക്കി. വസ്തുത തെളിഞ്ഞു. കാട്ടാന തകർത്ത കട രണ്ടാമത് തുറന്നപ്പോ ജോയ് മാത്യു വന്ന് ഊണ് കഴിച്ച് ഫേസ്ബുക്കിൽ post ചെയ്തു. ആ ഒരു കടപ്പാടിന്.

സിങ്കപ്പെണ്ണേ! 5 വർഷം മുമ്പ് എംവിഡിക്ക് മുന്നിൽ, സങ്കടത്തോടെ മടങ്ങി; ഇന്ന് തലയുയർത്തി മുഖ്യമന്ത്രിക്ക് മുന്നിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

PREV
click me!

Recommended Stories

'12 വയസില്‍ കണ്ട പയ്യനല്ല ഞാൻ, മീനാക്ഷി യുകെയിൽ സെറ്റിൽഡ്'; വിശേഷം പറഞ്ഞ് 'തട്ടീം മുട്ടീം' നടൻ
കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ അഞ്ച് വിയറ്റ്‌നാം ചിത്രങ്ങള്‍