സംവിധായകൻ ലോകേഷ് കനകരാജ്, അല്ലു അർജുനുമായി പുതിയ ചിത്രം പ്രഖ്യാപിച്ചതോടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'കൈതി 2' ഉപേക്ഷിച്ചോ എന്ന ചർച്ചകൾ ആരാധകർക്കിടയിൽ സജീവമാണ്
തെന്നിന്ത്യൻ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ലോകേഷ് കനകരാജ്- കാർത്തി കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന 'കൈതി 2'. ലോകേഷ് കനകരാജ് എന്ന സംവിധായകന്റെ കരിയറിലെ വഴിത്തിരിവായി മാറിയ ചിത്രം കൂടിയായിരുന്നു കൈതി. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് എന്ന എൽസിയു പിറവി കൊള്ളാൻ കാരണമായ ചിത്രം കൂടിയായിരുന്നു കൈതി. രജനികാന്ത്- ലോകേഷ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'കൂലി' എന്ന ചിത്രത്തിന് ശേഷം കൈതി 2 ചിത്രീകരണം ആരംഭിക്കുമെന്നു റിപ്പോർട്ടുകൾ ഉണ്ടായെങ്കിലും ലോകേഷ് ചെന്നെത്തിയത് തെലുങ്കിലേക്കായിരുന്നു.
അല്ലു അർജുനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസമായിരുന്നു. അല്ലു അർജുന്റെ കരിയറിലെ ഇരുപത്തിമൂന്നാം ചിത്രമായാണ് ലോകേഷ് ചിത്രമൊരുങ്ങുന്നത്. അതുകൊണ്ട് തന്നെ കൈതി 2 ഉപേക്ഷിച്ചോ എന്ന ചർച്ചകളും ആരാധകർക്കിടയിൽ സജീവമാണ്. കൈതി 2 വിനെ കുറിച്ച് കഴിഞ്ഞ ദിവസം കാർത്തി പ്രതികരിച്ചതും ചർച്ചയായിരുന്നു. ചിത്രം ഉപേക്ഷിച്ചോ എന്ന ചോദ്യത്തിന് അതിന് ലോകേഷ് തന്നെ മറുപടി പറയട്ടെ എന്നായിരുന്നു കാർത്തിയുടെ പ്രതികരണം. നളൻ കുമരസ്വാമി സംവിധാനം ചെയ്ത വാ വാത്തിയാർ എന്ന തന്റെ പുതിയ സിനിമയുടെ തിയേറ്റർ വിസിറ്റിന് എത്തിയപ്പോഴായിരുന്നു കാർത്തിയുടെ പ്രതികരണം.
അതേസമയം ഈ വർഷം ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുന്ന ലോകേഷ്- അല്ലു അർജുൻ ചിത്രം വമ്പൻ ബഡ്ജറ്റിലാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. അല്ലു അർജുന്റെ കരിയറിലെ ഇരുപത്തുമൂന്നാം ചിത്രമാണിത്. ലോകേഷ് വന്‍ പ്രതിഫലമാണ് ചിത്രത്തില്‍ വാങ്ങുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 75 കോടിയാണ് പറയപ്പെടുന്ന പ്രതിഫലം. രജനികാന്ത് ചിത്രം കൂലിക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അതേസമയം ആറ്റ്ലി സംവിധാനം ചെയ്യുന്ന, തന്‍റെ കരിയറിലെ 22-ാം ചിത്രത്തിന് ശേഷമായിരിക്കും അല്ലു അര്‍ജുന്‍ ലോകേഷ് ചിത്രത്തില്‍ അഭിനയിക്കുക. ബിഗ് കാന്‍വാസില്‍ വിഎഫ്എക്സിന് ഏറെ പ്രാധാന്യം നല്‍കി ഒരുക്കുന്ന സിനിമയാണ് ആറ്റ്ലിയുടേതായി എത്താനിരിക്കുന്നത്.
ഈ ചിത്രം നിര്‍മ്മിക്കുന്നത് തമിഴിലെ പ്രശസ്ത ബാനര്‍ ആയ സണ്‍ പിക്ചേഴ്സ് ആണ്. ഒരു പാരലല്‍ യൂണിവേഴ്സിന്‍റെ കഥ പറയുന്നതെന്ന് കരുതപ്പെടുന്ന ചിത്രത്തില്‍ അല്ലു അര്‍ജുന്‍ മൂന്ന് വ്യത്യസ്ത വേഷങ്ങളിലാവും എത്തുക. ഇതിലൊന്ന് മിക്കവാറും ഒരു അനിമേറ്റഡ് കഥാപാത്രം ആയിരിക്കും. ജവാന്‍ അടക്കം വലിയ വിജയങ്ങള്‍ ഒരുക്കിയ ആറ്റ്ലിയും പുഷ്പയിലെ നായകനും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ബജറ്റ് 800 കോടിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.



