'അതിനു പിന്നില്‍ അപ്പ', ചര്‍ച്ചയായ വീഡിയോയില്‍ പ്രതികരണവുമായി കാളിദാസ് ജയറാം

Published : Nov 17, 2023, 05:26 PM IST
'അതിനു പിന്നില്‍ അപ്പ', ചര്‍ച്ചയായ വീഡിയോയില്‍ പ്രതികരണവുമായി കാളിദാസ് ജയറാം

Synopsis

അന്ന് വൻ ചര്‍ച്ചയായി മാറിയ വീഡിയോയില്‍ പ്രതികരിച്ച് കാളിദാസ്.

കാളിദാസ് ജയറാം പ്രേക്ഷകരുടെ പ്രിയങ്കരനാണ്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന സിനിമയില്‍ ബാല നടനായിട്ടാണ് കാളിദാസ് ജയറാമിന്റെ അരങ്ങേറ്റം. ഇപ്പോള്‍ യുവ നായകനായി തിളങ്ങുകയുമാണ്. കുട്ടിയായിരിക്കുമ്പോള്‍ ഒരു സ്റ്റേജില്‍ സംസാരിച്ചതിന്റെ വീഡിയോ ചര്‍ച്ചയായതില്‍ പ്രതികരിച്ചിരിക്കുകയാണ് കാളിദാസ് ജയറാം.

മറ്റൊരു കുട്ടിയുമായി കാളിദാസ് സംസാരിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോഴും പ്രചരിക്കുന്നത്. കൊച്ചു കൊച്ചു സന്തോഷങ്ങളില്‍ എന്ന സിനിമയില്‍ അച്ഛനേക്കാളും ഞാനാണ് നല്ലതായി ആക്ട് ചെയ്‍തത് എന്ന് കുഞ്ഞ് കാളിദാസ് പറയുന്നു. എന്റെ അച്ഛന് അസൂയയായി. അതുകൊണ്ട് നീ ഇനി പോകണ്ടെന്ന് പറഞ്ഞു അച്ഛൻ എന്നും കുഞ്ഞ് കാളിദാസ് ജയാറാം വീഡിയോയില്‍ വ്യക്തമാക്കുന്നു.

ഇക്കാര്യത്തില്‍ കാളിദാസ് ജയറാം മറുപടി പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. ഇതിന്റെ പിന്നിലെ ആള് അപ്പയാണ്. ഓരോ സ്റ്റേജില്‍ പോകുമ്പോഴും സ്‍പീച്ച് തന്നെ പഠിപ്പിക്കും, അങ്ങനെ ഞാൻ അവിടെ പറഞ്ഞാല്‍ മാത്രമേ കയ്യടി കിട്ടൂ എന്ന് അപ്പ എന്നോട് പറയുമായിരുന്നു എന്നു ഒരു വീഡിയോ അഭിമുഖത്തില്‍ കാളിദാസ് ജയറാം വെളിപ്പെടുത്തി.

കാളിദാസ് ജയറാമിന്റെയും തരിണി കലിംഗരായരുടെയും വിവാഹം നിശ്ചയം അടുത്തിടെ കഴിഞ്ഞിരുന്നു. വിഷ്വല്‍ കമ്മ്യൂണിക്കേഷൻ ബിരുദധാരിയാണ് തരിണി. തരിണി കലിംഗരായര്‍ക്കും കാളിദാസ് ജയറാമിനുമൊപ്പമുള്ള ഫോട്ടോയില്‍ ജയറാമിനെയും പാര്‍വതിയെയും മാളവിക ജയറാമിനെയും ഒന്നിച്ച് കണ്ടതോടെ  താരം പ്രണയത്തിലാണെന്ന് ആരാധകര്‍ ഉറപ്പിച്ചിരുന്നു. ഫോട്ടോ കാളിദാസ് ഒരു തിരുവോണ ദിവസം പങ്കുവയ്‍ക്കുകായിരുന്നു. പിന്നീട് കാളിദാസ് ജയറാം തന്നെ തന്റെ പ്രണയം വെളിപ്പെടുത്തിയിരുന്നു. വിവാഹിതനാകാൻ പോകുന്നുവെന്ന് കാളിദാസ് ജയറാം തന്നെ ഒരു പൊതുവേദിയില്‍ അടുത്തിടെ വെളിപ്പെടുത്തിയതും ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചു. ഷി തമിഴ് നക്ഷത്ര 2023 അവാര്‍ഡിന് കാമുകി തരിണി കലിംഗരായര്‍ക്കൊപ്പം എത്തിയപ്പോഴായിരുന്നു വിവാഹം വൈകാതെയുണ്ടാകും എന്ന് കാളിദാസ് ജയറാം വ്യക്തമാക്കിയത്.

Read More: വീണ്ടും തമിഴില്‍, ജയം രവി ചിത്രത്തില്‍ തിളങ്ങാൻ അനുപമ പരമേശ്വരൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍