Asianet News MalayalamAsianet News Malayalam

വീണ്ടും തമിഴില്‍, ജയം രവി ചിത്രത്തില്‍ തിളങ്ങാൻ അനുപമ പരമേശ്വരൻ

വീണ്ടും തമിഴില്‍ അനുപമ പരമേശ്വരൻ.

Anupama Parameswaran to star with actor Jayam Ravi in Siren hrk
Author
First Published Nov 17, 2023, 9:48 AM IST

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് അനുപമ പരമേശ്വരൻ. അനുപമ മലയാളത്തിലേതിനേക്കാളും മറു ഭാഷ ചിത്രങ്ങളിലാണ് നിലവില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. തമിഴകം കാത്തിരിക്കുന്ന ഒരു പുതിയ ചിത്രത്തിലും അനുപമ പരമേശ്വരൻ നായികയായി എത്തുകയാണ്. സൈറണ്‍ എന്ന പുതിയ തമിഴ് ചിത്രത്തില്‍ നായകൻ ജയം രവിയുടെ ജോഡിയായിട്ടാണ് അനുപമ പരമേശ്വരൻ എത്തുന്നതെന്ന് പുറത്തുവിട്ട ഫോട്ടോകളില്‍ നിന്ന് വ്യക്തമാക്കുകയാണ്.

സംവിധാനം നിര്‍വഹിക്കുന്നത് ആന്റണി ഭാഗ്യരാജാണ്. ഒരു ആക്ഷൻ ഇമോഷണല്‍ ഡ്രാമയായി ചിത്രം ഒരുക്കുമ്പോള്‍ കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത് ബൃന്ദയാണ്. ജി വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വഹിക്കുന്നത്. സെല്‍വകുമാര്‍ എസ്‍ കെ ഛായാഗ്രാഹകനായ ചിത്രത്തില്‍ പൊലീസ് ഓഫീസറായി കീര്‍ത്തി സുരേഷും വേഷമിടുന്നു

ജയം രവി നായകനായി ഒടുവിലെത്തിയ ചിത്രം ഇരൈവൻ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ജയം രവിയുടെ നായികയായി ഇരൈവനെന്ന ചിത്രത്തില്‍ നയൻതാരയാണ് വേഷിട്ടത്. ഇരൈവൻ ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിന് എത്തിയത്. ഗോഡ് എന്ന പേരില്‍ നയൻതാരയുടെ ചിത്രം തെലുങ്കിലുമെത്തിയിരുന്നു.

ജയം രവിയും നയൻതാരയും ഒന്നിച്ച ചിത്രം നെറ്റ്ഫ്ലിക്സിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്. വയലൻസിന്റെ പേരിലും ഇരൈവൻ വാര്‍ത്തയായിരുന്നു. ഐ അഹമ്മദാണ് ഇരൈവന്റെ സംവിധാനം. സുധൻ സുന്ദരമും ജയറാം ജിയുമാണ് ചിത്രത്തിന്റെ നിര്‍മാണം. നയൻതാര നായികയായി എത്തിയ പുതിയ ചിത്രമായ ഇരൈവനില്‍ നരേൻ, ആശിഷ് വിദ്യാര്‍ഥി, അശ്വിൻ കുമാര്‍, ഉദയ് മഹേഷ്, ജോര്‍ജ് വിജയ്, അഴകൻ പെരുമാള്‍, കുമാര്‍ നടരാജൻ, വിനോദ് കിഷൻ, സുജാത ബാബു, രാഹുല്‍ ബോസ്, സഞ്‍ജന തിവാരി എന്നിവരും മറ്റ് നിര്‍ണായക വേഷങ്ങളില്‍ എത്തിയപ്പോള്‍ ഛായാഗ്രാഹണം ഹരി കെ വേദാന്ദാണ്. സഞ്‍ജിത് ഹെഗ്‍ഡെയും ഖരേസ്‍മ രവിചന്ദ്രനും ചിത്രത്തിനായി ആലപിച്ച ഒരു ഗാനം യുവൻ ശങ്കര്‍ രാജയുടെ സംഗീത സംവിധാനത്തില്‍ റിലീസിന് മുന്നേ വൻ ഹിറ്റായി മാറിയിരുന്നു.

Read More: ജോജു വിസ്‍മയിപ്പിച്ച പുലിമട ഇനി ഒടിടിയിലേക്ക്, എവിടെ, എപ്പോള്‍ കാണാം?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios