കപ്പിത്താനായി ഉലകനായകന്‍; 18 മത്സരാർത്ഥികളുമായി തമിഴ് ബിഗ് ബോസ് അഞ്ചാം സീസണ് തുടക്കം

By Web TeamFirst Published Oct 4, 2021, 8:52 AM IST
Highlights

നിലവില്‍ ഹിന്ദി, തെലുങ്ക് , കന്നട, തമിഴ് എന്നീ ഭാഷകളിലും ബിഗ് ബോസ് അവതരിപ്പിക്കുന്നുണ്ട്. 

ടെലിവിഷൻ ചരിത്രത്തിലെ ബ്രഹ്മാണ്ഡ റിയലിറ്റി ഷോയായ(reality show) ബി​ഗ്ബോ​സ് (biggboss) തമിഴ് പതിപ്പിന്റെ അഞ്ചാം സീസണ് ​ഗംഭീര തുടക്കം. തുടർച്ചയായ അഞ്ചാം സീസണിലും നടൻ കമലഹാസൻ( kamal haasan) തന്നെയാണ് അവതാരകനായി എത്തുന്നത്. കൊവിഡിന്റെ(covid) പശ്ചാത്തലത്തിൽ എല്ലാവിധ പ്രോട്ടോക്കോളുകളും പിന്തുടർന്നാകും ഷോ നടത്തുക. 

താരസമ്പന്നമാണ് ഇത്തവണത്തെ ബിഗ് ബോസ് ഹൗസ്. ഗായിക ഇസൈവാണി, മിമിക്രി താരം രാജു ജയ്‌മോഹന്‍, മോഡല്‍ മധുമിത, സോഷ്യല്‍ മീഡിയ താരം അഭിഷേക് രാജ, ട്രാന്‍സ് പേഴ്‌സണ്‍, നമിത മാരിമുത്തു, ടി.വി അവതാരക പ്രിയങ്ക, ജെമിനി ഗണേശന്റെ ചെറുമകന്‍ അഭിനവ്, ടെലിവിഷന്‍ പവാനി, നാടന്‍ പാട്ട് കലാകാരി ചിന്നപ്പൊണ്ണ്്, നാദിയ ചാംഗ്, സിനിമാ താരം വരുണ്‍, അവതാരകന്‍ ഇമ്മന്‍ അണ്ണാച്ചി, മോഡല്‍ ശ്രുതി ജയദേവന്‍, മിസ് ഗ്ലോബ് 2019 വിജയി അക്ഷര റെഡ്ഡി, ഗായിക ഇക്കി ബെറി, സിനിമാ താരം സിബി, സംരഭകനായ നിരൂപ് എന്നിവരാണ് ബിഗ് ബോസ് അഞ്ചാം പതിപ്പിലെ മത്സാര്‍ത്ഥികള്‍.

‘ഞാനിവിടെ നടനായല്ല, മറിച്ച് പ്രേക്ഷകരുടെ പ്രതിനിധിയായാണ് എത്തിയിരിക്കുന്നത്,’ എന്നാണ് കമല്‍ഹാസന്‍ പരിപാടിയ്ക്ക് മുന്‍പായി പറഞ്ഞത്. ഷോയുടെ ആദ്യഘട്ടത്തിൽ തന്നെ മത്സരാര്‍ത്ഥികളുടെ വിശേഷങ്ങളും ഫാന്‍ ഫൈറ്റുകളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുകഴിഞ്ഞു. കഴിഞ്ഞ സീസണിൽ 16 മത്സരാർത്ഥികൾ ആയിരുന്നു ഉണ്ടായിരുന്നത്. 

നിലവില്‍ ഹിന്ദി, തെലുങ്ക് , കന്നട, തമിഴ് എന്നീ ഭാഷകളിലും ബിഗ് ബോസ് അവതരിപ്പിക്കുന്നുണ്ട്. ആദ്യം ഹിന്ദിയില്‍ ആരംഭിച്ച ഈ റിയാലിറ്റി ഷോ അവസാനം അവതരിപ്പിച്ചത് സല്‍മാന്‍ ഖാന്‍ ആണ്. തെലുങ്കില്‍ ജൂനിയര്‍ എന്‍.ടി.ആറും, മലയാളത്തില്‍ മോഹന്‍ലാലുമാണ് പരിപാടി അവതരിപ്പിക്കുന്നത്.

click me!