Vijay birthday : നടൻ വിജയ്‍യെ ഫോണില്‍ വിളിച്ച് ജന്മദിന ആശംസകള്‍ നേര്‍ന്ന് കമല്‍ഹാസൻ

Published : Jun 22, 2022, 05:02 PM ISTUpdated : Jun 22, 2022, 06:06 PM IST
Vijay birthday : നടൻ വിജയ്‍യെ ഫോണില്‍ വിളിച്ച് ജന്മദിന ആശംസകള്‍ നേര്‍ന്ന് കമല്‍ഹാസൻ

Synopsis

ദുല്‍ഖര്‍ അടക്കമുള്ള മറ്റ് താരങ്ങളും വിജയ്‍ക്ക് ജന്മദിന ആശംസകള്‍ നേര്‍ന്നു (Vijay birthday).

തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ വിജയ്‍യുടെ ജന്മദിനമാണ് ഇന്ന്. ആരാധകരും താരങ്ങളുള്‍പ്പടെയുള്ളവര്‍ വിജയ്‍യ്ക്ക് ആശംസകളുമായി എത്തുകയാണ്. നടൻ വിജയ്‍യുടെ ഫോട്ടോ പങ്കുവെച്ചാണ് ജന്മദിന ആശംസകള്‍ നേരുന്നത്. നടൻ കമല്‍ഹാസൻ നേരിട്ട് വിളിച്ചാണ് വിജയ്‍യ്ക്ക് ജന്മദിന ആശംസകള്‍ നേര്‍ന്നിരിക്കുന്നത് (Vijay birthday).

ഇന്ന് രാവിലെ വിജയ്‍യെ ഫോണില്‍ വിളിച്ച് കമല്‍ഹാസൻ ആശംസകള്‍ നേര്‍ന്നെന്നാണ് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വീറ്റ് ചെയ്‍തിരിക്കുന്നത്. മലയാളി താരം ദുല്‍ഖര്‍ അടക്കമുള്ളവര്‍ വിജയ്‍യ്‍ക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്. സന്തോഷകരമായ ഒരു ജന്മദിനം ആശംസിക്കുന്നു എന്നാണ് ദുല്‍ഖര്‍ എഴുതിയിരിക്കുന്നത്. വിജയ് നായകനാകുന്ന പുതിയ ചിത്രമായ
'വരിശി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ദുല്‍ഖര്‍ പങ്കുവെച്ചിട്ടുണ്ട്.

വിജയ് നായകനാകുന്ന 'വരിശെ'ന്ന ചിത്രം സംവിധാനം ചെയ്യുന്നത് വംശി പൈഡപ്പള്ളിയാണ്. വിജയ്‍യുടെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായിട്ടാണ്  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവിട്ടിരുന്നത്. 'ബോസ് തിരിച്ചെത്തുന്നു' എന്ന ടാഗ്‍ലൈനോടെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്.. വിജയ്‍യുടെ 'വരിശ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞിരിക്കുകയാണ്.

വിജയ്‍യുടെ കരിയറിലെ 66-ാം ചിത്രം ഒരു ദ്വിഭാഷാ ചിത്രം ആയിരിക്കും.  തെലുങ്കിലും തമിഴിലും ആയിട്ടാണ് ചിത്രം ഒരുക്കുന്നത്. മികച്ച വിനോദ ചിത്രത്തിനുള്ള 2019ലെ ദേശീയ പുരസ്‍കാരം നേടിയ 'മഹര്‍ഷി'യുടെ സംവിധായകനാണ് വംശി പൈഡിപ്പള്ളി. 'ഊപ്പിരി', 'യെവാഡു' അടക്കം കരിയറില്‍ ഇതുവരെ അഞ്ച് സിനിമകള്‍ ഒരുക്കിയിട്ടുണ്ട്. 

വംശി പൈഡിപ്പള്ളിയുടെ ദ്വിഭാഷാ ചിത്രത്തില്‍ അഭിനയിക്കാനായി വിജയ് വാങ്ങുന്ന പ്രതിഫലം 120 കോടിയാണെന്നാണ് റിപ്പോര്‍ട്ട്. രശ്‍മിക മന്ദാനയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എസ് തമൻ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അടുത്തിടെ,  വിജയ് ചിത്രത്തിന്റെ ഫോട്ടോകള്‍ ലീക്കായെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

വിജയ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'ബീസ്റ്റാ'ണ്. നെല്‍സണ്‍ ആണ് ചിത്രം സംവിധാനം ചെയ്‍തത്. കലാനിധി മാരനാണ് ചിത്രം നിര്‍മിച്ചത്. സണ്‍ പിക്ചേഴ്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

നഗരത്തിലെ ഒരു ഷോപ്പിംഗ് മാള്‍ പിടിച്ചെടുത്ത് സന്ദര്‍ശകരെ തീവ്രവാദികള്‍ ബന്ദികളാക്കുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമായിരുന്നു 'ബീസ്റ്റ്' പറഞ്ഞത്. സന്ദര്‍ശകര്‍ക്കിടയില്‍ ഉള്‍പ്പെട്ടുപോകുന്ന വിജയ് കഥാപാത്രം അവരുടെ രക്ഷകനാവുന്നതാണ് ചിത്രത്തിന്‍റെ പ്രധാന പ്ലോട്ട്. റിലീസ് ദിവസം മികച്ച പ്രതികരണം ലഭിച്ചെങ്കിലും മോശം അഭിപ്രായത്തെ തുടര്‍ന്ന് ചിത്രം പിന്നോട്ടുപോയിരുന്നു. എന്നാല്‍ 'ബീസ്റ്റ്' എന്ന ചിത്രത്തിന് ഒടിടിയില്‍ മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.


Read More : ദളപതിക്ക് നാൽപ്പത്തിയെട്ടാം പിറന്നാൾ, തെന്നിന്ത്യയിലെ ഏറ്റവും മൂല്യമുള്ള താരം

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു