രാഹുല്‍ സദാശിവന്റെ സംവിധാനത്തില്‍ പൃഥ്വിരാജ്.

ഭൂതകാലം, ഭ്രമയുഗം, ഡീയസ് ഈറെ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധയാകര്‍ഷിച്ച സംവിധായകനാണ് രാഹുല്‍ സദാശിവൻ. ഭ്രമയുഗത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും മമ്മൂട്ടിക്ക് ലഭിച്ചിരുന്നു. ഭൂതകാലത്തിലെ പ്രകടനത്തിന് രേവി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇപ്പോഴിതാ രാഹുല്‍ സദാശിവന്റെ പുതിയ സിനിമയെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.

രാഹുല്‍ സദാശിവന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാകുന്നു എന്നാണ് പിങ്ക്‍വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. നായികയായി മഞ്‍ജു വാര്യര്‍ എത്തും എന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതും ഹൊറര്‍ സിനിമയായിരിക്കുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്തായാലും ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും പിങ്ക്‍വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.

പൃഥ്വിരാജിന്റതായി ഇനി റിലീസ് ചെയ്യാനുള്ള സിനിമ ഐ നോബഡി ആണ്. സിനിമയുടെ ചിത്രീകരണം അടുത്തിടെ പൃഥ്വിരാജ് പൂര്‍ത്തിയാക്കിയിരുന്നു. പാര്‍വതി തിരുവോത്താണ് നായികയായെത്തുന്ന്ു. പൃഥ്വിരാജ് നിലവില്‍ ഖലിഫ: പാര്‍ട്ട് വണ്‍ എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ്. എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന മഹേഷ് ബാബു ചിത്രത്തില്‍ പ്രതിനായകനായ കുംഭയായും പൃഥ്വിരാജ് എത്തുന്നുണ്ട്. വിപിൻ ദാസ് സംവിധാനം ചെയ്യുന്ന സന്തോഷ് ട്രോഫിയിലും പൃഥ്വിരാജാണ് നായകൻ. എന്നാല്‍ മഞ്‍ജു വാര്യരുടേതായി പുറത്തെത്താനുള്ള ചിത്രം നേരെ ചൊവ്വയാണ്. കുഞ്ചാക്കോ ബോബനാണ് നായകനായി എത്തുന്നത്.

രാഹുല്‍ സദാവിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ഡീയസ് ഈറെയാണ്. ജിയോ ഹോട്‍സ്റ്റാറിലൂടെ ഈ ചിത്രം സ്‍ട്രീമിംഗ് ചെയ്യുന്നുണ്ട്. പ്രണവ് മോഹൻലാലായിരുന്നു നായകനായി എത്തിയത്. തിയേറ്ററുകളിൽ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ ചിത്രം പ്രണവ് മോഹൻലാലിന്റെ കരിയറിയിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു. ആഗോള തലത്തിൽ 80 കോടിയിലധികം നേടിയിരുന്നു ചിത്രം. സംവിധായകൻ രാഹുൽ സദാശിവൻ തന്നെ തിരക്കഥ രചിച്ച ഈ ഹൊറർ ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത് ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ്. 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിൻ്റെ ടൈറ്റിൽ ടാഗ് ലൈൻ. വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുൽ സദാശിവൻ- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രമാണ് ‘ഡീയസ് ഈറേ’. ആദ്യാവസാനം മികച്ച ഹൊറർ അനുഭവം സമ്മാനിക്കുന്ന, വമ്പൻ സാങ്കേതിക നിലവാരത്തിൽ ഒരുക്കിയ ചിത്രമാണ് ഡീയസ് ഈറെ. ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ ISC, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സംഗീത സംവിധായകൻ: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സൗണ്ട് ഡിസൈനർ: ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്‌സ്: M R രാജാകൃഷ്ണൻ, മേക്കപ്പ്: റൊണക്സ് സേവ്യർ, സ്റ്റണ്ട്: കലൈ കിംഗ്സൺ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ, പബ്ലിസിറ്റി ഡിസൈൻ: എയിസ്തെറ്റിക് കുഞ്ഞമ്മ, സ്റ്റിൽസ്: അർജുൻ കല്ലിങ്കൽ, കളറിസ്റ്റ്: ലിജു പ്രഭാകർ, വിഎഫ്എക്സ്: ഡിജിബ്രിക്സ്, ഡിഐ - രംഗ്റെയ്‌സ് മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, മ്യൂസിക് ഓൺ: നൈറ്റ് ഷിഫ്റ്റ് റെക്കോർഡ്സ്, പിആർഒ: ശബരി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക