
നടൻ വിജയ് രാഷ്‍ട്രീയത്തിലിറങ്ങിയത് തമിഴ് സിനിമാ ലോകം മാത്രമല്ല രാജ്യമൊട്ടാകെ ഉറ്റുനോക്കുന്നതാണ്. തമിഴില്‍ ഒരു നിര്‍ണായക ഘടകമാകാൻ താരത്തിന്റെ പാര്‍ട്ടിക്ക് കഴിഞ്ഞാല്‍ രാഷ്‍ട്രീയ സമവാക്യങ്ങള്‍ പലതും മാറിമറിയും. അതിനാല്‍ ദളപതി വിജയ്‍യുടെ നീക്കങ്ങള്‍ സിനിമാ ലോകവും രാഷ്‍ട്രീയ പ്രവര്‍ത്തകരും ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. സിനിമ ഉപേക്ഷിച്ച് വിജയ് രാഷ്‍ട്രീയത്തിലേക്കെത്തുന്നതിനെ കുറിച്ച് നടൻ കമല്‍ഹാസൻ പ്രതികരിച്ചതാണ് പുതുതായി ചര്‍ച്ചയാകുന്നത്.
നടൻ ദളപതി വിജയ് പൂര്‍ണമായും സിനിമയില്‍ നിന്ന് മാറിനിന്ന് രാഷ്‍ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചതു പോലെ നടൻ കമല്‍ഹാസനും ചെയ്യാൻ സാധ്യതയുണ്ടോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം. എന്നാല്‍ അത് കമല്‍ഹാസൻ തള്ളി. തന്നെയും വിജയ്‍യെയും താരതമ്യം ചെയ്യേണ്ടതില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. സിനിമ ഉപേക്ഷിക്കാനുള്ളത് വിജയ്‍യുടെ ആഗ്രഹമായിരുന്നുവെന്നും പറഞ്ഞു നടൻ കമല്‍ഹാസൻ.
എന്റെതേില്‍ നിന്ന് വ്യത്യസ്‍തമാണ് വിജയ് സിനിമകള്‍ എല്ലാം. കവി സ്‍നേഹൻ പ്രത്യേകമായി അദ്ദേഹത്തിന്റെ തന്നെ സ്റ്റൈലില്‍ എഴുതുന്നു. എന്റേത് അതില്‍ നിന്ന് വ്യത്യസ്‍തമാണ്. എന്തുകൊണ്ട് ഞാൻ അങ്ങനെ എഴുതുന്നില്ല എന്ന് ചോദിക്കുന്നതില്‍ ഒരു അര്‍ഥമമില്ല എന്നും കമല്‍ഹാസൻ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ വ്യക്തമാക്കി. വ്യക്തിപരമായ തീരുമാനങ്ങളാണ് ഓരോരുത്തരും ചെയ്യുന്നതെന്നും താരം വ്യക്തമാക്കി.
രാഷ്‍ട്രീയത്തിലേക്ക് എത്തിയതിന് വിജയ്‍യെ അഭിനന്ദിക്കുകയാണ് താൻ എന്നും നടൻ കമല്‍ഹാസൻ വ്യക്തമാക്കി. രാഷ്‍ട്രീയത്തിലേക്കെത്താൻ വിജയ്‍ക്ക് പ്രോത്സാഹനം നല്‍കിയ ആദ്യ ആളുകളില്‍ ഒരാള്‍ ഞാനാണ്. വിജയ് എന്നോട് നേരത്തെ രാഷ്‍ട്രീയത്തെ കുറിച്ച് ചര്‍ച്ച് ചെയ്‍തിരുന്നു. വിജയ്‍യെ സ്വാഗതം ചെയ്‍തത് ആദ്യം താൻ ആണെന്നും ചൂണ്ടിക്കാട്ടിയ കമല്‍ഹാസൻ രാഷ്‍ട്രീയത്തില്‍ അദ്ദേഹവുമായി സഖ്യമുണ്ടാക്കുമോ എന്നതില്‍ വ്യക്തത വരുത്താൻ തയ്യാറായില്ല.
Read More: 'സൂര്യ ഉഗ്രൻ, ഞെട്ടിക്കുന്ന മാറ്റം', ആദ്യ റിവ്യു പുറത്ത്, കങ്കുവ ഇന്ത്യ കൊണ്ടാടും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക