ടെലിവിഷനില്‍ വമ്പൻ ഹിറ്റ്, 24 വര്‍ഷം മുന്നത്തെ ആ മോഹൻലാല്‍ ക്ലാസിക് പരീക്ഷണം വീണ്ടും തിയറ്ററുകളിലേക്ക്

Published : Feb 22, 2024, 05:25 PM IST
ടെലിവിഷനില്‍ വമ്പൻ ഹിറ്റ്, 24 വര്‍ഷം മുന്നത്തെ ആ മോഹൻലാല്‍ ക്ലാസിക് പരീക്ഷണം വീണ്ടും തിയറ്ററുകളിലേക്ക്

Synopsis

മോഹൻലാല്‍ ക്ലാസിക്  4K ക്വാളിറ്റിയില്‍ തിയറ്ററില്‍ വീണ്ടുമെത്തുന്നു.  

ഇന്ത്യയില്‍ പ്രത്യേകിച്ച തമിഴകത്ത് ഹിറ്റ് സിനിമകളുടെ റീ റിലീസ് കാലമാണ്. ഒട്ടനവധി ഹിറ്റ് തമിഴ് ചിത്രങ്ങളാണ് തിയറ്ററിലേക്ക് വീണ്ടും എത്തുന്നത്. മലയാളത്തില്‍ അങ്ങനെ മോഹൻലാലിന്റെ വിജയ ചിത്രം സ്‍ഫടികമാണ് പ്രധാനമായും വീണ്ടും റിലീസ് ചെയ്‍തത്. തിയറ്ററുകളില്‍ അത്ര വിജയമാകാതിരുന്ന മോഹൻലാല്‍ ചിത്രമായ ദേവദൂതൻ വീണ്ടും റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു എന്നാണ് സംവിധായകൻ സിബി മലയില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

മാരിവില്ലിൻ ഗോപുരങ്ങള്‍ എന്ന വരാനിരിക്കുന്ന സിനിമയുടെ പ്രമോഷനിടെയാണ് സിബി മലയില്‍ ദേവദൂതന്റെ റീ റിലീസിനെ കുറിച്ച് പറഞ്ഞത്. ദേവദൂതന്റെ 4K ക്വാളിറ്റി പ്രിന്റാണ് തിയറ്ററില്‍ റിലീസ് ചെയ്യുക. എന്നാല്‍ എപ്പോഴായിരിക്കും റിലീസ് എന്ന് സംവിധായകൻ സിബി മലയില്‍ വ്യക്തമാക്കിയിട്ടില്ല. ദേവദൂതനെ ആരാധകര്‍ കാത്തിരിക്കുന്നത് പോലെ താനും വീണ്ടും കാണാൻ ആഗ്രഹിക്കുന്നു എന്നും സിബി മലയില്‍ വ്യക്തമാക്കി.

വേദിയിലുണ്ടായിരുന്ന നിര്‍മാതാവ് സിയാദ് കോക്കറും ചിത്രത്തിന്റെ റീ റിലീസ് സന്തോഷം പങ്കുവെച്ചു. അന്ന് മികച്ചതായി ദേവദൂതൻ വന്നിരുന്നു. ടെലിവിഷനില്‍ എപ്പോഴൊക്കെ മോഹൻലാലിന്റെ  ദേവദൂതൻ സിനിമ പ്രദര്‍ശിപ്പിക്കുമോ അപ്പോഴൊക്കെ കാഴ്‍ചക്കാരുണ്ടായിരുന്നു എന്നും സിയാദ് കോക്കര്‍ അഭിപ്രായപ്പെട്ടു. പുതിയ കാലത്തും ഇഷ്‍ടപ്പെടുന്ന ക്വാളിറ്റിയോടെ ചിത്രം റീ റീലിസ് ചെയ്യാൻ തീരുമാനമെടുത്തിട്ടുണ്ട് എങ്കിലും തിയറ്ററിലേക്ക് ജനം ആകര്‍ഷിക്കപ്പെടുമോ എന്നതില്‍ വ്യക്തയാകും വരെ വ്യാപകായി എത്തിക്കാൻ ഒരു പദ്ധതിയിയുമില്ലെന്നും സിയാദ് കോക്കര്‍ വെളിപ്പെടുത്തി.

ദേവദൂതൻ 2000ത്തിലാണ് പ്രദര്‍ശനത്തിന് എത്തിയത്. മോഹൻലാല്‍ വിശ്വാല്‍ കൃഷ്‍ണമൂര്‍ത്തിയായ ചിത്രം സംവിധാനം ചെയ്‍തത് സിബി മലയിലും നിര്‍മിച്ചത് സിയാദ് കോക്കറും തിരക്കഥ എഴുതിയത് രഘുനാഥ് പലേരിയുമാണ്. ജയപ്രദയും ഒരു പ്രധാന വേഷത്തിലെത്തി. സന്തോഷ് ഡി തുണ്ടിയിലായിരുന്നു ഛായാഗ്രാഹണം. അക്കൊല്ലം കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ദേവദൂതൻ കലാമൂല്യവും ജനപ്രിയവുമായ മികച്ച ചിത്രമായപ്പോള്‍ വിദ്യാ സാഗര്‍ മികച്ച സംഗീത സംവിധായകനാകുകയും എ സതീശൻ മികച്ച കോസ്റ്റ്യൂം ഡിസൈറാകുകയും ചെയ്‍തു.

Read More: 'സൂര്യ ഉഗ്രൻ, ഞെട്ടിക്കുന്ന മാറ്റം', ആദ്യ റിവ്യു പുറത്ത്, കങ്കുവ ഇന്ത്യ കൊണ്ടാടും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക